പാലാൻ

(Megalops cyprinoides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്ന അപൂർവ്വമായി മാത്രം ശുദ്ധജലത്തിൽ കണ്ടുവരുന്ന ഒരു മത്സ്യമാണ് പാലാൻ അഥവാ പാലാൻകണ്ണി (Indo-Pacific Tarpon).(ശാസ്ത്രീയനാമം: Megalops cyprinoides) എലോപ്പിഫോർമിസ് നിരയിൽപ്പെടുന്ന മെഗാലൊപിഡെ കുടുംബത്തിലെ ഒരു മത്സ്യമാണിത്.

പാലാൻകണ്ണി
Indo-Pacific tarpon
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Megalops cyprinoides
Binomial name
Megalops cyprinoides
(Broussonet, 1782)

ശരീരപ്രകൃതി

തിരുത്തുക

പരന്ന ശരീരം, വലിപ്പമുള്ള കണ്ണുകൾ. മുതുകുചിറകിന്റെ ഉത്ഭവസ്ഥാനം ശരീരത്തിന്റെ മധ്യഭാഗത്താണ്. വലിയ ചെതുമ്പലുകൾ. ശാരാശരി നീളം 30-45.5 സെന്റി മീറ്റർ. പരാമവധി നീളം 150 സെന്റിമീറ്റർ. 18 കിലോ വരെ പരമാവധി ഭാരം വയ്ക്കുന്നു. പാർശ്വരേഖയിൽ 37 മുതൽ 42 വരെ ചെതുമ്പലുകളുണ്ട്.

മറ്റുവിവരങ്ങൾ

തിരുത്തുക

ജലോപരിതലത്തിൽ നിന്ന് 50 മീറ്റർ താഴ്ചയിൽ വരെ കണ്ടുവരുന്നു. തെക്കു പടിഞ്ഞാറൻ കാലവർഷം ആരംഭിക്കുന്നതോടെയാണ് ഇവയെ കണ്ടുതുടങ്ങുന്നത്. ഭക്ഷ്യയോഗ്യമാണ്. 44 വർഷം വരെയാണ് ഇവയുടെ പരമാവധി ആയുസ്സ്. ഓക്സിജൻ കുറവുള്ള ജലാശയങ്ങളിലും ജീവിയ്ക്കാനുള്ള കഴിവുണ്ട്.

"https://ml.wikipedia.org/w/index.php?title=പാലാൻ&oldid=2284148" എന്ന താളിൽനിന്ന് ശേഖരിച്ചത്