മേയ് ബ്രിട്ട് മോസർ
നോർവീജിയൻ വൈദ്യശാസ്ത്ര ഗവേഷകയാണ് മേയ് ബ്രിട്ട് മോസർ. തലച്ചോറിലെ കോശങ്ങൾ ദിശാനിർണയം നടത്തുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിന് ഭർത്താവും സഹ ഗവേഷകനുമായ എഡ്വേഡ് മോസർ, ബ്രിട്ടീഷ് അമേരിക്കൻ ഗവേഷകനായ ജോൺ ഒകീഫ് എന്നിവരോടൊപ്പം 2014 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം ലഭിച്ചു.[1]
മേയ് ബ്രിട്ട് മോസർ | |
---|---|
ജനനം | |
ദേശീയത | നോർവെ |
അറിയപ്പെടുന്നത് | ഗ്രിഡ് കോശങ്ങൾ, ന്യൂറോണുകൾ |
പുരസ്കാരങ്ങൾ | വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം (2014) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ന്യൂറോ സയൻസ് |
സ്ഥാപനങ്ങൾ | കവ്ലി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിസ്റ്റംസ് ന്യൂറോസയൻസ് ആൻഡ് സെന്റർ ഫോർ ദി ബയോളജി ഓഫ് മെമ്മറി |
ജീവിതരേഖ
തിരുത്തുകനോർവെയിൽ ട്രോൻഥീമിലെ 'സെന്റർ ഫോർ ന്യൂറൽ കംപ്യൂട്ടേഷ'ന്റെ ഡയറക്ടറാണ് മേയ് ബ്രിട്ട് മോസർ.
ഗവേഷണം
തിരുത്തുകതൊണ്ണൂറുകളിൽ കീഫിന്റെ പരീക്ഷണശാലയിൽ മോസർ ദമ്പതികൾ പ്രവർത്തിച്ചിരുന്നു. നമ്മുടെ 'ആന്തര സ്ഥലകാലബോധ' സംവിധാന'ത്തിലെ ആദ്യഘടകം 1971-ൽ ജോൺ ഒകീഫ് ആണ് കണ്ടെത്തിയത്. തലച്ചോറിൽ ഹിപ്പൊകാംപസിലെ ചില പ്രത്യേക കോശങ്ങൾ പ്രവർത്തനക്ഷമമാകുന്നതായി അദ്ദേഹം കണ്ടു. അത്തരം കോശങ്ങൾ തലച്ചോറിൽ ഭൂപടം രൂപപ്പെടുത്തുന്നതായി എലികളെ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞു.
2005-ൽ മൂന്ന് പതിറ്റാണ്ടുകൾക്കു ശേഷം, തലച്ചോറിലെ മറ്റൊരു സുപ്രധാനഘടകമായ 'ഗ്രിഡ് കോശങ്ങൾ' എന്ന് വിളിക്കുന്ന മസ്തിഷ്‌കകോശങ്ങളാണ് കൃത്യമായ സ്ഥാനവും ദിശയും നിർണയിക്കാൻ സഹായിക്കുന്നതെന്ന് മോസർ ദമ്പതിമാർ കണ്ടെത്തി.[2] വഴി, ദിശ ഇവ നിർണയിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും പിന്നിൽ പ്രവർത്തിക്കുന്നത് ഇവയാണ്. ഇവ നമ്മുടെ തലച്ചോർ മാപ്പുകൾക്ക് രൂപം നല്കുകയും ദിശാനിർണയം നടത്തുകയും ചെയ്യുന്നതെങ്ങിനെയെന്നു കൃത്യമായി മനസ്സിലാക്കാനായി.[3]
പുരസ്കാരങ്ങൾ
തിരുത്തുക- 2014 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം[4]
അവലംബം
തിരുത്തുക- ↑ "തലച്ചോറിലെ 'ജി.പി.എസ്' കണ്ടെത്തിയവർക്ക് വൈദ്യശാസ്ത്ര നൊബേൽ". www.mathrubhumi.com. Archived from the original on 2014-10-06. Retrieved 6 ഒക്ടോബർ 2014.
- ↑ "തലച്ചോറിലെ ദിശാസൂചക സംവിധാനം കണ്ടെത്തിയവർക്ക് വൈദ്യശാസ്ത്ര നൊബേൽ". www.mathrubhumi.com. Archived from the original on 2014-10-06. Retrieved 7 ഒക്ടോബർ 2014.
- ↑ "വൈദ്യശാസ്ത്ര നോബൽ പുരസ്‌കാരം മൂന്ന് പേർ പങ്കിട്ടു; ജാൺ ഒ കീഫിനും എഡ്വേർഡ് ദമ്പതികൾക്കും പുരസ്‌ക്കാരം". www.marunadanmalayali.com. Retrieved 6 ഒക്ടോബർ 2014.
- ↑ [1]