ജോൺ ഒകീഫ്
British neuroscientist
ബ്രിട്ടീഷ് അമേരിക്കൻ ഗവേഷകനാണ് ജോൺ ഒകീഫ് (ജനനം : 18 നവംബർ 1939). തലച്ചോറിലെ കോശങ്ങൾ ദിശാനിർണയം നടത്തുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിന് നോർവീജിയൻ ദമ്പതികളും ഗവേഷകരുമായ എഡ്വേഡ് മോസർ, മേയ് ബ്രിട്ട് മോസർ എന്നിവരോടൊപ്പം 2014 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം ലഭിച്ചു.[1]
ജോൺ ഒകീഫ് | |
---|---|
ജനനം | നവംബർ 18, 1939 |
കലാലയം | സിറ്റി കോളേജ് ഓഫ് ന്യൂയോർക്ക് മക്‌ഗിൽ സർവ്വകലാശാല |
പുരസ്കാരങ്ങൾ | വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം (2014) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ന്യൂറോ സയൻസ് |
സ്ഥാപനങ്ങൾ | ലണ്ടൺ യൂണിവേഴ്സിറ്റി കോളേജ് |
പ്രബന്ധം | Response properties of amygdalar units in the freely moving cat (1967) |
ഡോക്ടർ ബിരുദ ഉപദേശകൻ | റൊണാൾഡ് മെൽസാക്ക് |
ജീവിതരേഖ
തിരുത്തുകലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ന്യൂറൽ സർക്യൂട്ട് ആൻഡ് ബീഹേവിയറൽ വിഭാഗം മേധാവി ആണ് ജോണ് കീഫ്.
ഗവേഷണം
തിരുത്തുകനമ്മുടെ തലച്ചോറിലെ 'ആന്തര സ്ഥലകാലബോധ' സംവിധാന'ത്തിലെ ആദ്യഘടകം 1971-ൽ ജോൺ ഒകീഫ് ആണ് കണ്ടെത്തിയത്. എലികളെ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ, ഓരോ പ്രത്യേക സ്ഥലത്തെത്തുമ്പോൾ തലച്ചോറിൽ ഹിപ്പൊകാംപസിലെ ചില പ്രത്യേക കോശങ്ങൾ പ്രവർത്തനക്ഷമമാകുന്നതായി അദ്ദേഹം കണ്ടു. അത്തരം കോശങ്ങൾ തലച്ചോറിൽ ഭൂപടം രൂപപ്പെടുത്തുന്നതായി ആ നിരീക്ഷണം തെളിയിച്ചു.[2]
പുരസ്കാരങ്ങൾ
തിരുത്തുക- 2014 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം
അവലംബം
തിരുത്തുക- ↑ "തലച്ചോറിലെ 'ജി.പി.എസ്' കണ്ടെത്തിയവർക്ക് വൈദ്യശാസ്ത്ര നൊബേൽ". www.mathrubhumi.com. Archived from the original on 2014-10-06. Retrieved 6 ഒക്ടോബർ 2014.
- ↑ "തലച്ചോറിലെ ദിശാസൂചക സംവിധാനം കണ്ടെത്തിയവർക്ക് വൈദ്യശാസ്ത്ര നൊബേൽ". www.mathrubhumi.com. Archived from the original on 2014-10-06. Retrieved 7 ഒക്ടോബർ 2014.