മാവേലി എക്സ്പ്രസ്സ്
(Maveli Express എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മംഗലാപുരം മുതൽ തിരുവന്തപുരം വരെ പോകുന്ന പ്രതിദിന തീവണ്ടിയാണ് മാവേലി എക്സ്പ്രസ്. 16603 വണ്ടി മംഗലാപുരത്ത് നിന്നും വൈകുന്നേരം 5.30 ന് പുറപ്പെട്ട് ആലപ്പുഴ വഴി സഞ്ചരിച്ച് രാവിലെ 6.20 തിരുവന്തപുരത്തെത്തും[1]. 16604 വണ്ടി വൈകുന്നേരം 7.25 ന് പുറപ്പെട്ട് രാവിലെ 8.15 ന് മംഗലാപുരത്തെത്തും[2]. മഹാബലിയുടെ പേരിൽനിന്നുമാണ് ഈ തീവണ്ടിക്ക് മാവേലി എക്സ്പ്രസ്സ് എന്ന് നാമകരണം ചെയ്തത്. സാധാരണ ട്രെയിനുകളിൽ നിന്നു വ്യത്യസ്തമായി ഈ ട്രെയിൻ ആലപ്പുഴ വഴിയാണ് ഓടുന്നത്.
മാവേലി എക്സ്പ്രസ്സ് | |
---|---|
16603 | മംഗലാപുരം മുതൽതിരുവനന്തപുരം വരെ ആലപ്പുഴ വഴി |
16604 | തിരുവനന്തപുരം മുതൽമംഗലാപുരം വരെ ആലപ്പുഴ വഴി |
സഞ്ചാരരീതി | പ്രതിദിനം |
സ്ലീപ്പർ കോച്ച് | 13 |
3 ടയർ എ.സി. | 2 |
2 ടയർ എ.സി. | 1 |
ഫസ്റ്റ് ക്ലാസ്സ് | 1 |
സെക്കൻഡ് സിറ്റർ | 4+1 |
നിർത്തുന്ന സ്ഥലങ്ങൾ
തിരുത്തുക- മംഗലാപുരം സെൻട്രൽ
- കാസർഗോഡ്
- കാഞ്ഞങ്ങാട്
- നീലേശ്വരം
- ചെറുവത്തൂർ
- പയ്യന്നൂർ
- പഴയങ്ങാടി
- കണ്ണൂർ
- തലശ്ശേരി
- മാഹി
- വടകര
- കൊയിലാണ്ടി
- കോഴിക്കോട്
- തിരൂർ
- കുറ്റിപ്പുറം
- ഷൊറണൂർ ജങ്ക്ഷൻ
- തൃശ്ശൂർ
- ആലുവ
- എറണാകുളം ജങ്ക്ഷൻ
- തുറവൂർ
- ചേർത്തല
- മാരാരിക്കുളം
- ആലപ്പുഴ
- അമ്പലപ്പുഴ
- ഹരിപ്പാട്
- കായംകുളം ജങ്ക്ഷൻ
- കരുനാഗപ്പള്ളി
- കൊല്ലം ജങ്ക്ഷൻ
- വർക്കല
- തിരുവനന്തപുരം സെൻട്രൽ