മാർത്ത ജഫേർസൺ

(Martha Jefferson Randolph എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാർത്ത വെയിൽസ് സ്കെൽട്ടൺ ജഫേർസൺ (മാർത്ത് വെയിൽസ്)  (ജീവിതകാലം –ഒക്ടോബർ 30, 1748 മുതൽ സെപ്റ്റംബർ 6, 1782 വരെ) അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറായിരുന്ന തോമസ് ജഫേർസൻറെ ഭാര്യയായിരുന്നു. അവരുടെ ആദ്യഭർത്താവ് ചെറുപ്പകാലത്ത് മരണപ്പെട്ടിരുന്നു. രണ്ടാം ഭർത്താവായ തോമസ് ജഫേർസൺ വിർജീനിയയുടെ ഗവർണ്ണറായി അവരോധിതനായ കാലത്ത് മാർത്ത വിർജീനിയയുടെ പ്രഥമവനിതയായി 1779 മുതൽ 1781 വരെയുള്ള കാലത്ത് സേവനമനുഷ്ടിച്ചു. തുടർന്നു ജീവിച്ചിരുന്നുവെങ്കിൽ അവർ ഐക്യനാടുകളുടെ മൂന്നാമത്തെ പ്രഥമവനിതയായിത്തീരുമായിരുന്നു. 1801 മുതൽ 1809 വരെയുള്ള കാലഘട്ടത്തിൽ തോമസ് ജഫേർസൺ പ്രസിഡൻറായിരുന്ന കാലത്ത് അവർ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല.

Martha Jefferson
First Lady of Virginia
ഓഫീസിൽ
June 1, 1779 – June 3, 1781
മുൻഗാമിDorothea Henry
പിൻഗാമിAnne Fleming
വ്യക്തിഗത വിവരങ്ങൾ
ജനനം(1748-10-30)ഒക്ടോബർ 30, 1748
Charles City, Colony of Virginia, British America
മരണംസെപ്റ്റംബർ 6, 1782(1782-09-06) (പ്രായം 33)
Charlottesville, Virginia, United States of America
പങ്കാളികൾBathurst Skelton (1766–1768)
Thomas Jefferson (1772–1782; her death)
കുട്ടികൾJohn Skelton (1767–1771)
Martha Jefferson (1772–1836)
Jane Jefferson (1774–1775)
Peter Jefferson (1777)
Polly Jefferson (1778–1804)
Lucy Elizabeth Jefferson (1780–1781)
Lucy Elizabeth Jefferson (1782–1784)

അവർക്ക് 6 കുട്ടികളുണ്ടായിരുന്നുവെങ്കിലും രണ്ടു പെൺകുട്ടികൾ മാത്രമേ കൌമാരം പിന്നിട്ടുള്ളു. ഒരാൾ‌ മാത്രമേ 25 വയസ് കടന്നുപോയുള്ളു. അവസാനത്തെ കുട്ടിയുടെ ജനനശേഷം ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ മാർത്ത മരണമടഞ്ഞു, അതായത് തോമസ് ജഫേർസൺ അമേരിക്കയുടെ പ്രസിഡൻറാകുന്നതിന് ഏകദേശം രണ്ട് ദശകം മുമ്പ്. അവരുടെ അഭ്യർത്ഥന പരിഗണിച്ച്, അദ്ദേഹം പിന്നീട് വിവാഹിതനായില്ല. മാർത്തയുടെ അർദ്ധസഹോദരിയും ജെഫേഴ്സൻറെ അടിമയുമായിരുന്ന സാലി ഹെമിംഗ്സിനൊപ്പം അദ്ദേഹം ബന്ധം പുലർത്തിയിരുന്നുവെന്നുവെന്നു പൊതുവേ വിശ്വസിക്കപ്പെടുന്നു.[1]

ആദ്യകാലജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

മാർത്ത വെയിൽസ് ജനിച്ചത് 1748 ഒക്ടോബർ 30 ന് വിർജീനിയയിലെ ചാൾസ് സിറ്റി കൌണ്ടിയിൽ ജോൺ വെയിൽസിന്റെയും (1715-1773) അദ്ദേഹത്തിന്റെ ഭാര്യ മാർത്ത എപ്പ്സിന്റെയും (1712-1748) മകളായിട്ടാണ്. അവരുടെ ഏകസന്താനമായിരുന്ന മാർത്ത. ജോൺ വെയിൽസ് ഒരു അഭിഭാഷകൻ, ബ്രിസ്റ്റോൾ കേന്ദ്രമായി പ്രവർത്തിച്ചിരുന്നഫെറെൽ & ജോൺസ് കമ്പനിയുടെ വ്യവസായ ദല്ലാൾ, അടിമ വ്യവസായി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അതോടൊപ്പം അദ്ദേഹം ഒരു സമ്പന്നനായ തോട്ടമുടമസ്ഥനുമായിരുന്നു. ഇംഗ്ലണ്ടിലെ ലങ്കാസ്റ്ററിലാണ് ജോൺ വെയിൽസ് ജനിച്ചത്. 1734 ൽ തന്റെ പത്തൊമ്പതാമത്തെ വയസിൽ കുടുംബത്തെ ഇംഗ്ലണ്ടിലുപേക്ഷിച്ച് ഏകനായി വിർജീനിയയിലേയ്ക്കു കുടിയേറി.  മാർത്ത വെയിൽസിന്റെ മാതാവ് മാർത്താ എപ്പ്സ്, ഫ്രാൻസിസ് എപ്പ്സിന്റെയും ബർമുഡ ഹൻഡ്രടിന്റെയും പുത്രിയായിരുന്നു. മാർത്ത വെയിൽസിന് 6 വയസു പ്രായമുള്ളപ്പോൾ അമ്മയായ മാർത്താ എപ്പ്സ് മരണമടഞ്ഞു. മാർത്താ  എപ്പ്സ് വെയിൽസിന്റെ വിദ്യാഭ്യാസത്തെക്കുറിച്ചോ ബാല്യകാലത്തെക്കുറിച്ചോ യാതൊരു രേഖകളും നിലവിലില്ല. അപര്യാപ്തമായ ഏതാനും രേഖകളിൽ അവർ നല്ലൊരു എഴുത്തുകാരിയായിരുന്നുവെന്നു കാണുന്നു. ജോൺ വെയിൽസിനെ വിവാഹം കഴിക്കുന്ന കാലത്ത് അവർ ഒരു വിധവയായിരുന്നു. മാർത്ത എപ്പ്സിന്റെ സ്വത്തിന്റെ ഭാഗമായി വിവാഹസമയത്ത് അവർ, സ്വകാര്യ അടിമകളായ സൂസന്ന എന്ന ആഫ്രിക്കൻ സ്ത്രീയെയും അവരുടെ മിശ്രജാതിയിലുള്ള മകൾ എലിസബത്ത് ഹെമിംഗ്സിനെയും (ബെറ്റി) ഒപ്പം കൊണ്ടുവന്നിരുന്നു.  ജോൺ വെയിൽസിന്റെയും മാർത്ത എപ്പ്സിന്റെയും വിവാഹ ഉടമ്പടിയിൽ, സൂസന്നയും ബെറ്റിയും, മാർത്ത എപ്പ്സിന്റെയും അവരുടെ അനന്തരാവകാശികളുടെയും മാത്രം സ്വത്തായി തുടരുമെന്ന് രേഖപ്പെടുത്തിയിരുന്നു. ഉടമ്പടിയനുസരിച്ച്, അനന്തരാവകാശികളില്ലാതെ വന്നാൽ അവരെ തിരിച്ച് എപ്പ്സ് കുടുബത്തിലേയ്ക്കു തിരിച്ചയകക്കുയും ചെയ്യണമായിരുന്നു. അങ്ങനെ ബെറ്റി ഹെർമിംഗ്സും 10 കുട്ടികളും ആത്യന്തികമായി അനന്തരാവകാശമായി മാർത്ത എപ്പ്സിന്റെ മകളായ മാർത്ത വെയിൽസിനും അവരുടെ ഭർത്താവായ തോമസ് ജഫേർസണുമാണ് ലഭിച്ചത്.


ഭാര്യയുടെ മരണശേഷം ജോൺ വെയിൽസ്, ജയിംസ് നദീ തീരത്തെ പട്ടണമായ മാൽവേണ് ഹില്ലിലെ, മേരി കോക്കെയെ വിവാഹം കഴിച്ചു.  ഈ ബന്ധത്തിൽ സാറ, എലിസബത്ത്, ടബിത, ആൻ എന്നിങ്ങനെ നാലു കുട്ടികളുണ്ടായിരുന്നു. സാറ കുട്ടിയായിരിക്കുമ്പോൾ മരണമടഞ്ഞിരുന്നു. ടബിതയും ആനും സ്കിപ്‍വിത്ത് സഹോദരന്മാരിലെ റോബർട്ട്, ഹെൻഡ്രി എന്നിവരെ യഥാക്രമം വിവാഹം കഴിച്ചു. ടബിത സ്കിപ്‍വിത്ത് ആദ്യകുട്ടിയുടെ ജനനത്തോടെ മരണമടഞ്ഞു. ആൻ സ്കിപ്പ്‍വിത്ത് (ജഫേർസന്റെ കുട്ടികളും പേരക്കുട്ടികളും “ആന്റി സ്കിപ്പ്‍വിത്ത് “എന്ന് അഭിസംബോധന ചെയ്തിരുന്നു) 1798 ലാണ് മരണമടഞ്ഞത്. എലിസബത്ത് മാർത്തയുടെ കസിനായ ഫ്രാൻസിസ് എപ്പ്സിനെ വിവാഹം കഴിക്കുകയും അവർക്ക് ജോൺ വെയിൽസ് എപ്പ്സ് എന്ന പുത്രൻ ജനിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം പിന്നീട് അർദ്ധ കസിനായ മെരി വെയിൽസ് ജാഫേർസണെ (മരിയ) വിവാഹം കഴിച്ചു. മേരി കോക്കെയുടെ മരണശേഷം, ജോൺ വെയിൽസ് അടുത്ത വിവാഹം കഴിച്ചു. ഇത്തവണ, മാർത്ത വെയിൽസിന്റെ ആദ്യഭർത്താവായിരുന്ന ബതേർസ്റ്റ് സ്കെലിറ്റന്റെ സഹോരൻ റൂബൻ സ്കെലിറ്റന്റെ വിധവയായ എലിസബത്ത് ലോമക്സ് സ്കെലിറ്റനെയായിരുന്നു. അവർക്കു കുട്ടികൾ ഇല്ലായിരുന്നു. എലിസബത്ത് ലോമക്സ് വെയിൽസ് 1761 ഫെബ്രുവരി 10 ന്, വിവാഹത്തിന് ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ മരണമടഞ്ഞു.[2]

മൂന്നാമത്തെ ഭാര്യയുടെ മരണശേഷം ജോൺ വെയിൽസ്, മിശ്രവർഗ്ഗക്കാരിയായ (മുളാട്ടോ) അടിമസ്ത്രീ ബെറ്റി ഹെമിംഗ്സിനെ പിന്നീടുള്ള ജീവിതകാലം വെപ്പാട്ടിയായി സ്വീകരിച്ചു. പന്ത്രണ്ടു വർഷങ്ങൾക്കിടിയിൽ അവർക്ക് 6 കുട്ടികൾ ജനിച്ചു.[3] അടിമത്തത്തിൽ ജനിച്ചതിനാൽ ഈ കുട്ടികൾക്ക്  നാലിൽ മൂന്ന് യൂറോപ്യൻ വംശപരമ്പരയും  മാർത്ത വെയിൽസിനും എലിസബത്ത് വെയിൽസിനും പാതി സഹോദരങ്ങളുമായിരുന്നു. ഏറ്റവും ഇളയ കുട്ടിയായ സാല്ലി ഹെമിംഗ്സ് 1773 ജൂലൈയിൽ പിതാവിന്റെ മരണത്തിനു രണ്ടു മാസത്തിനു ശേഷം ജനിച്ചു.[4][5]

വിവാഹം, കുടുംബം എന്നിവ

തിരുത്തുക

1766 നവംബർ 20 ന് പതിനെട്ടാമത്തെ വയസിലായിരുന്നു  മാർത്ത വെയിൽസിൻറെ ആദ്യം വിവാഹം. വിർജീനിയയിലെ ഒരു അഭിഭാഷകനായ ബതേർസ്റ്റ് സ്കെലിറ്റൻ (ജനനം 1744) ആയിരുന്നു വരൻ. 1767 നവംബർ 7 ന് പുത്രനായ ജോൺ ജനിച്ചു. പെട്ടെന്നുള്ള ജ്വരബാധയാൽ വിർജീനിയയിലെ വില്ല്യംസ്‍ബർഗ്ഗിൽവച്ച്  ബതേർസ്റ്റ് മരണമടഞ്ഞു.  പുത്രനായ ജോണും 1771 ജൂൺ 10 ന് പെട്ടെന്നുണ്ടായ അസുഖത്താൽ മരണമടഞ്ഞു.

ഏകദേശം 1768 ലാണ് മാർത്ത വെയിൽസ് തോമസ് ജഫേർസണെ വിർജീനിയയിലെ വില്ല്യംസ്ബർഗ്ഗിൽവച്ച് കണ്ടുമുട്ടുന്നത്. അവർ തമ്മിൽ മൂന്നാം തലമുറയിലെ കസിൻസുമായിരുന്നു. 1772 ജനുവരി 1 നു നടന്ന വിവാഹത്തിനുശേഷം മാർത്തയുടെ പിതാവിൻറെ ഉടമസ്ഥതയിലുള്ളതും ചാൾസി സിറ്റി കൌണ്ടിയിൽ സ്ഥിതി ചെയ്യുന്ന വനമേഖലയിലെ തോട്ടത്തിൽ അവർ രണ്ടാഴ്ച താമസിച്ചു. പിന്നീട് രണ്ടുകുതിരകൾ വലിക്കുന്ന വണ്ടിയിൽ മോണ്ടിസെല്ലോയിലേയ്ക്കു തിരിച്ചു. ജഫേർസന്റെ പിയെഡ്മോണ്ടിലുള്ള തോട്ടം അവിടയായിരുന്നു. അവരുടെ 100 മൈൽ നീളമുള്ള യാത്ര വെർജീനിയയിലെ ഏറ്റവും മോശമായ മഞ്ഞുവീഴ്ചയുടെ കാലത്തായിരുന്നു. ഉദ്ദിഷ്‌ടസ്ഥാനത്തിന് 8 മൈൽ അകലെ വച്ച് സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചക്രങ്ങൾ ചെളിയിൽ പുതഞ്ഞു. വണ്ടി ഉപേക്ഷിച്ച് പിന്നീട് കുതിരപ്പുറത്തു സവാരി ചെയ്തു. മോണ്ടിസെല്ലോയിൽ രാത്രി വൈകി എത്തുകയും അടിമകൾ തീ കൂട്ടി തണുപ്പിനെ അകറ്റി. ദമ്പദകിളുടെ “ഹണമൂൺ കോട്ടേജ് “ ഏകദേശം 20 അടി സമചതുരത്തിലുള്ള ഇഷ്ടികകൊണ്ടുള്ള കെട്ടിടമായിരുന്നു. പിന്നീട് ഇത് നോർത്ത് പവിലിയൻ എന്നറിയപ്പെട്ടു. മോണ്ടിസെല്ലോയിൽ പ്രധാന ഭവനം പണിയുന്നതു വരെ ഇതായിരുന്നു അവരുടെ വീട്. അവർക്ക് 6 കുട്ടികൾ ജനിച്ചുവെങ്കിലും രണ്ടു പെൺകുട്ടികൾ മാത്രമേ കൌമാരം പിന്നിട്ടുള്ളൂ. മൂത്ത കുട്ടിയായ മാർത്ത മാത്രമേ 26 വയസു കടക്കുന്നുള്ളൂ.

·        മാർത്ത “പാറ്റ്സി” ജഫേർസൺ (1772–1836)

·        ജെയിൻ റാൻഡോൾഫ് ജഫേർസൺ (1774–1775)

·        പീറ്റർ ജഫേർസൺ  (1777), - 17 ദിവസം ജീവിച്ചു.

·        മേരി “പോളി” ജഫേർസൺ (1778–1804)

·        ലൂസി എലിസബത്ത് ജഫേർസൺ (1780–1781)

·        ലൂസി എലിസബത്ത് ജഫേർസൺ (1782–1784)

  1. "Tina Mion paintings :: Half Sisters: Martha Jefferson & Sally Hemings :: Ladies First". tinamion.com. Retrieved 20 October 2017.
  2. "John Wayles", Jefferson's Community: Relatives, Monticello, accessed 8 January 2012
  3. Gordon-Reed, Annette. Thomas Jefferson and Sally Hemings: An American Controversy. University of Virginia Press (1997). pp. 128–130. ISBN 0-8139-1698-4.
  4. Robert P. Watson and Richard Yon, "The Unknown Presidential Wife: Martha Wayles Skelton Jefferson" Archived 2013-10-15 at the Wayback Machine., Jefferson Legacy Foundation, 2003, Quote: "(Wayles never remarried but had five children – Nance, Critta, Thenia, Peter, and Sally – to his slave Elizabeth “Betty” Hemings, the youngest of which would become famous for her relationship with Thomas Jefferson.)" Note: This is incorrect on the number and some of the names; see Note for Monticello website. Accessed 7 January 2012
  5. "Elizabeth Hemings", Plantation and Slavery, Monticello, accessed 7 January 2012. Note: The Monticello website says that Hemings' children by Wayles were Robert, James, Thenia, Critta, Peter, and Sally.
"https://ml.wikipedia.org/w/index.php?title=മാർത്ത_ജഫേർസൺ&oldid=3656216" എന്ന താളിൽനിന്ന് ശേഖരിച്ചത്