മർജോലിൻ ബുയിസ്

ഒരു ഡച്ച് വീൽചെയർ ടെന്നീസ് താരം
(Marjolein Buis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഡച്ച് വീൽചെയർ ടെന്നീസ് താരമാണ് മർജോലിൻ ബുയിസ് (ജനനം: 11 ജനുവരി 1988). ലണ്ടനിൽ നടന്ന 2012-ലെ പാരാലിമ്പിക് ഗെയിംസിൽ പങ്കെടുത്ത അവർ വനിതാ ഡബിൾസിൽ പങ്കാളിയായ എസ്ഥർ വെർജീറിനൊപ്പം സ്വർണ്ണ മെഡൽ നേടി.[1]

Marjolein Buis
Buis at Wimbledon during 2012
Full nameMarjolein Buis
Country (sports) നെതർലൻ്റ്സ്
ResidenceBeuningen
Born (1988-01-11) 11 ജനുവരി 1988  (36 വയസ്സ്)
Nijmegen, Netherlands
Turned pro2010
PlaysRight handed
CoachWouter Kropman
Singles
Highest rankingNo.3 (21 May 2012)
Current rankingNo.5 (9 July 2018)
Grand Slam Singles results
Australian OpenSF (2011, 2012, 2013, 2016)
French OpenW (2016)
WimbledonSF (2016)
US OpenSF (2013, 2014)
Other tournaments
Masters3rd (2013)
Paralympic GamesQF (2012)
Doubles
Highest rankingNo. 1 (2012)
Current rankingNo.2 (9 July 2018)
Grand Slam Doubles results
Australian OpenW (2016, 2018)
French OpenW (2012)
WimbledonF (2017)
US OpenW (2017)
Other doubles tournaments
Masters DoublesW (2017, 2018)
Paralympic Games Gold Medal (2012), Silver Medal (2016)
Last updated on: 12 April 2018.

മാർജോലിൻ ബുയിസ് ജനിച്ചത് നെതർലാൻഡിലെ നിജ്മെഗനിലാണ്. പതിനാലാമത്തെ വയസ്സിൽ നടക്കുമ്പോൾ അവർക്ക് പ്രശ്നങ്ങൾ അനുഭവപ്പെട്ടു തുടങ്ങി. സന്ധികളുടെ സ്ഥിരതയെ ബാധിക്കുന്ന എഹ്ലെർസ്-ഡാൻലോസ് സിൻഡ്രോം എന്ന കണക്റ്റീവ് ടിഷ്യു ഡിസോർഡർ അവർക്ക് ഉണ്ടെന്ന് മനസ്സിലായി. ഏബിൾ ബോഡീഡ് സ്പോർട്സ് കളിക്കാൻ അവർക്ക് കഴിഞ്ഞില്ല. പതിനേഴാമത്തെ വയസ്സിൽ ബുയിസ് വീൽചെയർ ടെന്നീസ് കണ്ടെത്തി. 2010-ൽ സോഷ്യൽ വർക്കിൽ ബിരുദം നേടി ഒരു മുഴുസമയ ടെന്നീസ് കായികതാരമായി. ലണ്ടൻ 2012-ലെ പാരാലിമ്പിക് ഗെയിംസിന് യോഗ്യത നേടിയ അവർ സിംഗിൾസിൽ ക്വാർട്ടർ ഫൈനലിലെത്തി. ഡബിൾസിൽ പങ്കാളിയായ എസ്ഥർ വെർജീറിനൊപ്പം സ്വർണം നേടി. 2016-ലെ റിയോ പാരാലിമ്പിക് ഗെയിംസിൽ ബുയിസ് സിംഗിൾസിൽ വീണ്ടും ക്വാർട്ടർ ഫൈനലിലെത്തി. ഇത്തവണ ഡബിൾസിൽ അവരുടെ പങ്കാളിയായ ഡീഡ് ഡി ഗ്രൂട്ടിനൊപ്പം വെള്ളി നേടി. മുഴുവൻ സമയ കായികതാരമായ ബുയിസ് ഒഴിവുസമയങ്ങളിൽ അവർ മനഃശാസ്ത്രം പഠിക്കുന്നു.[2]

വീൽചെയർ ഗ്രാൻസ്ലാം ഫൈനൽ തിരുത്തുക

സിംഗിൾസ്: 1 (1 title) തിരുത്തുക

Outcome Year Championship Surface Opponent Score
Winner 2016 French Open Clay   Sabine Ellerbrock 6–3, 6–4

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-06-24. Retrieved 2020-08-13.
  2. https://www.facebook.com/buismarjolein

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മർജോലിൻ_ബുയിസ്&oldid=3807526" എന്ന താളിൽനിന്ന് ശേഖരിച്ചത്