മാർച്ച് ഓഫ് ദ പെൻഗ്വിൻസ്
മാർച്ച് ഓഫ് ദ പെൻഗ്വിൻസ് 2005 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ഫോട്ടോഗ്രാഫറും സംവിധായകനുമായ ലുക് ജാക്വിറ്റിന്റെ പരിസ്ഥിതി പ്രധാനമായ ഡോക്കു ഫിക്ഷൻ സിനിമയാണ്.
മാർച്ച് ഓഫ് ദ പെൻഗ്വിൻസ് | |
---|---|
സംവിധാനം | ലൂക് ജാക്വെറ്റ് |
നിർമ്മാണം | യീവ്സ് ഡാരൊൻഡ്യോ ക്രിസ്റ്റിഫ് ലിയൊഡ് ഇമ്മാനുവേൽ പ്രിയു Co-Producer: Jean-Christophe Bar Executive Producer: Ilann Girard[1] |
രചന | Luc Jacquet Michel Fessler |
സംഗീതം | Émilie Simon Alex Wurman (US version) |
ഛായാഗ്രഹണം | Laurent Chalet Jérôme Maison |
ചിത്രസംയോജനം | Sabine Emiliani |
സ്റ്റുഡിയോ | Bonne Pioche APC Buena Vista International Wild Bunch Canal+ L'Institut Polare Français Paul-Émile Victor National Geographic Films |
വിതരണം | Warner Independent Pictures (US) Lionsgate (Canada) Maple Pictures (theatrical Quebec (east of Canada)) Alliance Films (theatrical Toronto (west of Canada) |
റിലീസിങ് തീയതി | 21 ജനുവരി 2005(Sundance) July 22, 2005 |
രാജ്യം | ഫ്രാൻസ് |
ഭാഷ | ഫ്രെഞ്ച് |
സമയദൈർഘ്യം | 80 മിനിറ്റുകൾ |
ആകെ | $127,392,693 |
കഥാസംഗ്രഹം
തിരുത്തുകഅന്റാർട്ടിക്കയിൽ മാത്രം കണ്ടുവരുന്ന ഒരിനം പെൻഗ്വിനുകളാണ് ചക്രവർത്തി പെൻഗ്വിനുകൾ.ഇവയുടെ ജീവ ചക്രത്തിലെ അതിപ്രധാനമായ ഒരു യാത്രയേക്കുറിച്ചാണ് ഈ സിനിമ.അവരുടെ ഇണചേരൽ സ്ഥലത്തെത്താനും തുടർന്ന് മുട്ട വിരിഞ്ഞ കുഞ്ഞുങ്ങളെ പോറ്റാനുമായി ഇവർ നടത്തുന്ന അപകടകരവും ദൈർഘ്യമേറിയതുമായ യത്രകളെക്കുറിച്ചാണ് ഈ സിനിമ. പൂജ്യത്തിനും താഴെ എഴുപത്തിരണ്ടോളമെത്തുന്ന താപനില-മണിക്കൂറിൽ മുന്നൂറു കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ഹിമക്കാറ്റ്. ദുർഘടം പിടിച്ച ധ്രുവ കാലാവസ്ഥയിൽ പ്രത്യുത്പാദനം ഈ സാധു പക്ഷിക്ക് വലിയൊരു വെല്ലുവിളിയാണ്. ഇണചേരൽ കാലത്ത് ആയിരക്കണക്കിന് പെൻഗ്വിനുകൾ ഘോഷയാത്രയായി സുരക്ഷിത ഇടം തേടി യാത്ര ആരംഭിക്കുന്നു.നൂറ്റാണ്ടുകളായി അവരുടെ തലമുറകൾ ഇണചേരാനും അടയിരിക്കാനും കുഞ്ഞുങ്ങളെ വളർത്താനും ഉപയോഗിക്കുന്ന ‘ടെറെ-അഡിലി’ എന്ന അന്റാർട്ടിക്കൻ ഭൂപ്രദേശം. ഉറച്ച ഭൂമിയും ,അതിശൈത്യകാറ്റിൽ നിന്നും ഇത്തിരി മറയും,ശത്രുക്കളായ കടല്പക്ഷികളിൽ നിന്നും രക്ഷയും ലഭിക്കുന്ന ഇടം..കടലിൽനിന്നും നൂറിലധികം കിലോമീറ്ററുകൾ നടക്കണം ഇവിടെയെത്താൻ.കുഞ്ഞുകാലുകളിഴച്ച് വെച്ച് പതിയെ ഒരു കോളനിയിലെ മുഴുവൻ പെൻഗ്വിനുകളും തങ്ങളുടെ യാത്ര ആരംഭിക്കുന്നു. ദിവസങ്ങൾ നീളുന്ന യാത്ര ..ലക്ഷ്യസ്ഥാനത്തെത്തിയാൽ പിന്നെ സന്തോഷത്തിന്റെ ആരവങ്ങൾ. ഒരു ഇണയുമായി മാത്രം കൂട്ടുകൂടുന്ന ശീലമുള്ളവരാണിവർ. മധുവിധുകാലം കഴിഞ്ഞ് ഒരു മുട്ടമാത്രമിടുന്നു. ദിവസങ്ങൾ നീണ്ടയാത്രയിലും തുടർന്നും ഭക്ഷണമില്ല. ഭാരം മൂന്നിലൊന്നായി കുറഞ്ഞ പെൺ പെൻഗ്വിൻ മുട്ട ഭർത്താവിനെ ഏൽപ്പിച്ച് ഭക്ഷണം തേടി തിരിച്ച് കടലിലേക്ക് യാത്ര ആരംഭിക്കുന്നു.തണുത്തുറഞ്ഞ ഐസിൽ തട്ടാതെ തന്റെ കാലുകൾക്കിടയിൽ ഉയർത്തിപ്പിടിച്ച് ആൺ പെൻഗ്വിനുകൾ ‘അട നിൽക്കും’.
പുരസ്കാരങ്ങൾ
തിരുത്തുക- വിജയി - അക്കാഡമി പുരസ്കാരം ഡോക്കുമെന്ററി ഫീച്ചർ
- വിജയി - അമേരിക്കൻ സിനിമ എഡിറ്റേർസ്, എഡിറ്റഡ് ഡോക്കുമെന്ററിക്കുള്ള മികച്ച പുരസ്കാരം:സബിന എമിലാനി
- നാമനിർദ്ദേശം -ബാഫ്റ്റ അവാർഡ്, മികച്ച ചായഗ്രാഹണം: Laurent Chalet, Jérôme Maison
- മികച്ച എഡിറ്റിംഗ്: സബിന എമിലാനി
- വിജയി - Broadcast Film Critics Association, Best Documentary
- വിജയി - സെസാർ അവാർഡ്, Best Sound (Meilleur son): Laurent Quaglio, Gérard Lamps
- നാമനിർദ്ദേശം, Best Editing (Meilleur montage): Sabine Emiliani
- നാമനിർദ്ദേശം, Best First Work (Meilleur premier film): Luc Jacquet
- നാമനിർദ്ദേശം, Best Music Written for a Film (Meilleure musique): Émilie Simon
- വിജയി- നാഷണൽ ബോർഡ് ഓഫ് റിവ്യൂ, മികച്ച ഡോക്കുമെന്ററി
- നാമനിർദ്ദേശം - Online Film Critics Society Awards, Best Documentary
- നാമനിർദ്ദേശം - Satellite Awards, Outstanding Documentary DVD
- നാമനിർദ്ദേശം, Outstanding Motion Picture, Documentary
- വിജയി - Southeastern Film Critics Association Awards, Best Documentary
- Nominated - Writers Guild of America, Documentary Screenplay Award: Jordan Roberts (narration written by), Luc Jacquet (screenplay/story), Michel Fessler (screenplay)
- വിജയി - Rotten Tomatoes' Golden Tomato Awards - Best Reviewed Documentary of 2005, beating Murderball and Enron: The Smartest Guys in the Room
- വിജയി - Victoires de la musique, Original cinema/television soundtrack of 2006