മാന്ത്രികപ്പൂച്ച
ബഷീറിന്റെ ലഘുനോവല്‍
(Manthrikappoocha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൈക്കം മുഹമ്മദ് ബഷീർ രചിച്ച ലഘുനോവലാണ് മാന്ത്രികപ്പൂച്ച. 1968 ലാണ് ഈ കൃതി പ്രസിദ്ധപ്പെടുത്തിയത്.[1] ബേപ്പൂരിലുള്ള വീട്ടിൽ വച്ചാണ് ഈ കൃതി അദ്ദേഹം രചിച്ചത്. [2] ബഷീറിന്റെ വീട്ടിലെത്തിച്ചേർന്ന ഒരു പൂച്ചയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഈ പൂച്ചയും ബഷീറിന്റെ അയൽക്കാരും തമ്മിലുള്ള വിവിധ ബന്ധങ്ങളും ആണ് കഥാതന്തു. പൂച്ച ആ നാട്ടിലുള്ളവരുടെ ഒരു വിശ്വാസം സംരക്ഷിക്കാൻ നിമിത്തമാവുന്നതാണ് കഥ. ആ കാലത്ത് സമൂഹത്തിൽ നിന്നിരുന്ന വിവിധ അനാചാരങ്ങളെ നർമ്മത്തിൽ പൊതിഞ്ഞ രൂക്ഷ വിമർശനം നടത്താൻ ബഷീർ ഈ കഥ ഉപയോഗപ്പെടുത്തിയിരിക്കുന്നു.
കർത്താവ് | വൈക്കം മുഹമ്മദ് ബഷീർ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | നോവൽ |
പ്രസിദ്ധീകരിച്ച തിയതി | 1968 |
ISBN | NA |
അവലംബം
തിരുത്തുക- ↑ "മാന്ത്രികപ്പൂച്ചയുടെ അമ്പതാം വാർഷികം". www.puzha.com. Retrieved 29 ജനുവരി 2019.
- ↑ "ഉന്മാദം വരുമ്പോൾ ബഷീർ ..." മാതൃഭൂമി പത്രം. Archived from the original on 2019-03-22. Retrieved 2017-07-06.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക