വരുൺ ഗാന്ധി

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

ഇന്ത്യയിലെ ഒരു രാഷ്ട്രീയനേതാവാണ്[1] വരുൺ ഗാന്ധി (ജനനം: 13 മാർച്ച് 1980). ബി.ജെ.പിയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം, അന്തരിച്ച രാഷ്ട്രീയനേതാവ് സഞ്ജയ് ഗാന്ധിയുടേയും മേനകാ ഗാന്ധിയുടേയും മകനാണ്‌. 2009 ലെ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്നും ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലീങ്ങളെ പാകിസ്താനിലേക്ക് അയക്കണമെന്ന് നടത്തിയെന്ന് കരുതുന്ന പരാമർശം വിവാദമായി. ആദ്യം വരുണിന്റെ പാർട്ടിയായ ബി.ജെ.പി. ഈ പരാമർശത്തെ പിന്താങ്ങിയില്ലായിരുന്നുവെങ്കിലും[2][3] തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇദ്ദേഹത്തെ സ്ഥാനാർഥിയാക്കരുതെന്ന് ആവശ്യപ്പെട്ടപ്പോൾ അംഗീകരിച്ചില്ല.[4] പിലിഭിത്തിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മുസ്ലിം വിരുദ്ധ പ്രസംഗം നടത്തി എന്നാരോപിച്ച് ഉത്തർപ്രദേശ് പോലീസ് ഗാന്ധിക്ക് എതിരെ ഉത്തർപ്രദേശ് സർക്കാർ ദേശ സുർക്ഷാ നിയമപ്രകാരം കേസെടുത്തു[5]

വരുൺ ഗാന്ധി
മണ്ഡലംപിലിബിത്ത്, ഉത്തർ പ്രദേശ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1980-03-13) 13 മാർച്ച് 1980  (43 വയസ്സ്)
ന്യൂ ഡെൽഹി, ഡെൽഹി
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
വസതിന്യൂ ഡെൽഹി

എന്നാൽ കേസ് പിൻവലിക്കാൻ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. ഉത്തർപ്രേദശ് സർക്കാരിന്റെ തീരുമാനം നേരത്തെ അലഹബാദ് ഹൈക്കോടതി നിയോഗിച്ച മൂന്നംഗ ഉപദേശക സമിതി അസാധുവാക്കിയിരുന്നു. കേസിനു വേണ്ടത്ര തെളിവുകളില്ലെന്നും അതു നിൽനിൽക്കുന്നതല്ലെന്നുമായിരുന്നു ഉപദേശക സമിതി അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയത്. [6]

അവലംബം തിരുത്തുക

  1. "Disqualify Varun: Brinda" (html) (in ഇംഗ്ലീഷ്). The Hindu. 2009 മാർച്ച് 23. Retrieved 2009 നവംബർ 1. {{cite news}}: Check date values in: |accessdate= and |date= (help); Cite has empty unknown parameter: |coauthors= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "BJP silent on Varun Gandhi's hate speech" (in ഇംഗ്ലീഷ്). NDTV.com. 17-മാർച്ച്-2009. Archived from the original on 2009-03-20. Retrieved 28-മാർച്ച്-2009. {{cite news}}: Check date values in: |accessdate= and |date= (help)
  3. "Muslims are citizens of India like anyone else: BJP" (in ഇംഗ്ലീഷ്). IndianExpress.com. 26-മാർച്ച്-2009. Retrieved 28-മാർച്ച്-2009. {{cite news}}: Check date values in: |accessdate= and |date= (help)
  4. "Varun's candidature will not be cancelled: Rajnath" (in ഇംഗ്ലീഷ്). Hindu.com. 25-മാർച്ച്-2009. Archived from the original on 2009-06-01. Retrieved 28-മാർച്ച്-2009. {{cite news}}: Check date values in: |accessdate= and |date= (help)
  5. http://thatsmalayalam.oneindia.in/news/2009/03/30/india-varun-gandhi-booked-under-nsa-up-police.html[പ്രവർത്തിക്കാത്ത കണ്ണി]
  6. http://thatsmalayalam.oneindia.in/news/2009/05/14/india-sc-revokes-nsa-against-varun-gandhi.html[പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=വരുൺ_ഗാന്ധി&oldid=3811480" എന്ന താളിൽനിന്ന് ശേഖരിച്ചത്