മാമ്മൻ മാത്യു

(Mammen Mathew എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള മനോരമയുടെ ചീഫ് എഡിറ്ററും മാനേജിങ് ഡയറക്ടറുമാണ് മാമ്മൻ മാത്യു .മനോരമയുടെ മുൻ ചീഫ് എഡിറ്ററായിരുന്ന കെ.എം. മാത്യുവിന്റെയും മിസ്സിസ് കെ.എം. മാത്യുവിന്റെയും മൂത്തപുത്രനായ ഇദ്ദേഹം ഡെൽഹി സെന്റ് സ്റ്റീഫൻസ്‌ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

പത്രപ്രവർത്തനം

തിരുത്തുക

ടൈംസ്‌ ഓഫ്‌ ഇന്ത്യയിലെ എഡിറ്റോറിയൽ പരിശീലനത്തിന് ശേഷം മനോരമയുടെ ന്യൂ ഡെൽഹി കറസ്പോണ്ടന്റായി പ്രവർത്തിച്ചു.1968 മുതൽ കുറച്ചുകാലം ബ്രിട്ടണിലെയും അമേരിക്കയിലെയും വിവിധ പത്രസ്ഥാപനങ്ങളിലെ പ്രവർത്തിച്ച മാമ്മൻ മാത്യു 1970-ൽ മനോരമയുടെ കോഴിക്കോട് എഡീഷന്റെ റസിഡന്റ് എഡിറ്ററായി ചുമതലയേറ്റു. 1980 മുതൽ പ്രധാന എഡീഷനായ കോട്ടയത്ത് ജനറൽ മാനേജർ മുതൽ മാനേജിങ് ഡയറക്ടർ വരെയുള്ള പദവികൾ കൈകാര്യം ചെയ്തു. കെ.എം. മാത്യുവിന്റെ നിര്യാണത്തെത്തുടർന്ന് 2010 ഓഗസ്റ്റ് 18 -ന് മനോരമയുടെ ചീഫ് എഡിറ്റർ ചുമതലയേറ്റെടുത്തു.

മറ്റ് പദവികൾ

തിരുത്തുക

ഇന്ത്യയിലെ പത്രാധിപന്മാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെയും പത്രഉടമകളുടെ സംഘടനയായ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെയും ദേശീയ പ്രസിഡണ്ട്, കോമൺ‌വെൽത്ത് പ്രസ് യൂണിയന്റെ ഇന്ത്യാ ചാപ്റ്റർ ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള മാമ്മൻ മാത്യു പ്രധാനമന്ത്രിയുടെ ദേശീയോദ്ഗ്രഥന കൗൺസിലിലും ദേശീയ സുരക്ഷാ ഉപദേശക സമിതിയിലും അംഗമാണ്.[1]. 2005-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.[2]

  1. മലയാള മനോരമ,2010 ഓഗസ്റ്റ് 18
  2. http://india.gov.in/myindia/padmashri_awards_list1.php?start=470
"https://ml.wikipedia.org/w/index.php?title=മാമ്മൻ_മാത്യു&oldid=2818187" എന്ന താളിൽനിന്ന് ശേഖരിച്ചത്