മാമ്പലം
മാമ്പലം (തമിഴ്: மாம்பலம்) ചെന്നൈ നഗരത്തിന്റെ ഹൃദയഭാഗത്തായുള്ള ഒരു ജനവാസ കേന്ദ്രമാണ്. ഷോപ്പിംഗ് സെന്ററുകൾക്കും, ബസാറുകൾക്കും, ഹൈന്ദവ ക്ഷേത്രങ്ങൾക്കും പേരു കേട്ട മാമ്പലത്തിന്റെ തെക്കു ഭാഗത്തായി സൈദാപ്പേട്ടയും, കിഴക്കു ഭാഗത്ത് ടി.നഗർ, നന്ദനം എന്നീ പ്രദേശങ്ങളും, പടിഞ്ഞാറു ഭാഗത്ത് കെ.കെ. നഗറും സ്ഥിതി ചെയ്യുന്നു. വെസ്റ്റ് മാമ്പലത്തിലെ പ്രധാന ലാൻഡ് മാർക്ക് അയോധ്യാ മണ്ഡപം ആണ്.
മാമ്പലം മഹാ ബില്വം - മാമ്പലം വെസ്റ്റ് മാമ്പലം | |
---|---|
ചെന്നൈയുടെ പരിസരപ്രദേശം | |
Country | India |
State | Tamil Nadu |
District | ചെന്നൈ |
മെട്രോ | ചെന്നൈ |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 600033 |
വാഹന റെജിസ്ട്രേഷൻ | TN-09 |
Lok Sabha constituency | ചെന്നൈ സൗത്ത് |
Legislative Assembly constituency | ടി. നഗർ |
പദോദ്പത്തി
തിരുത്തുകപണ്ടു കാലത്ത് ധാരാളം കൂവള മരങ്ങൾ ഇടതൂർന്നു വളർന്നു നിൽക്കുന്ന വനപ്രദേശമായിരുന്നു മാമ്പലം. കൂവളത്തിന് തമിഴിൽ വില്വം എന്നാണ് പേര്. ധാരാളം വില്വ മരങ്ങൾ ഇടതൂർന്നു വളരുന്ന പ്രദേശമായതിനാൽ അക്കാലത്ത് ഈ പ്രദേശം മഹാ ബില്വം എന്നറിയപ്പെട്ടു. മഹാ വീരൻ - മാവീരൻ, മഹാ നഗരം - മാനഗരം എന്നിങ്ങനെ പദങ്ങൾ ലോപിക്കുന്ന തമിഴിൽ മഹാ ബില്വം - മാബില്വും പിന്നീട് മാമ്പലവും ആയി മാറി എന്നു കരുതപ്പെടുന്നു.[1]
ചരിത്രം
തിരുത്തുക18-ാം നൂറ്റാണ്ടിൽ ആർമീനിയയിൽ നിന്നുള്ള ധാരാളം വ്യാപാരികൾ മദ്രാസിൽ ഉണ്ടായിരുന്നു. മാമ്പലത്തെക്കുറിച്ച് ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ചരിത്ര രേഖയെന്നു പറയാനായിട്ടുള്ളത് 1726-ൽ അഡയാർ നദിക്കു കുറുകേ നിർമ്മിച്ച മാർമലോങ്ങ് പാലത്തിനു മുകളിലുള്ള ശിലാഫലകമാണ്. ഇന്ന് മറൈ മലൈ അടികൾ പാലം എന്നറിയപ്പെടുന്ന ഈ പാലം 1726-ൽ മദ്രാസിൽ ഉണ്ടായിരുന്ന കോജാ പെട്രസ് ഉസ്‌കാൻ എന്ന ആർമീനിയൻ വ്യാപാരി പണികഴിപ്പിച്ചതാണ്. ആന്ധ്രാ സ്വദേശിനിയായ ഒരു ഭൂവുടമയുടെ കൈവശമുണ്ടായിരുന്ന മാർമലോങ്ങ് അഥവാ മാർമലൻ ഗ്രാമം മാമ്പലത്തിന്റെ ഭാഗമായിരുന്നു.
1911-ൽ മദ്രാസ് - കാഞ്ചീപുരം തീവണ്ടിപ്പാതയിൽ മാമ്പലം റയിൽവേ സ്റ്റേഷൻ നിലവിൽ വന്നതോടെയാണ് നഗരവൽക്കരണം ആരംഭിച്ചത്. അന്നത്തെ മദ്രാസ് നഗരാതിർത്തിയുടെ പടിഞ്ഞാറേ അറ്റത്തുണ്ടായിരുന്ന വലിയ തടാകം 1923-ൽ വറ്റിപ്പോയി. ടി. നഗർ - ത്യാഗരായ നഗർ - അഥവാ ഈസ്റ്റ് മാമ്പലം പ്രദേശവും വെസ്റ്റ് മാമ്പലം പ്രദേശവും കൂടിച്ചേർന്ന സ്ഥലത്തിന്റെ വിസ്തൃതി ഒരു ചതുരശ്ര മൈൽ ആയിരുന്നു.
ഗതാഗതം
തിരുത്തുകചെന്നൈ സെൻട്രൽ റയിൽവേ സ്റ്റേഷനും, താംബരം റയിൽവേ സ്റ്റേഷനും കഴിഞ്ഞാൽ ചെന്നൈയിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ റയിൽവേ സ്റ്റേഷൻ മാമ്പലം റയിൽവേ സ്റ്റേഷനാണ്. തൊട്ടടുത്തു തന്നെയുള്ള മാമ്പലം ബസ് ടെർമിനസിൽ നിന്നും കോയമ്പേട്, 9കെ.കെ.നഗർ9, അയ്യപ്പൻതാങ്കൽ, പൂനമല്ലി, ബ്രോഡ് വേ, മൈലാപ്പൂർ, എന്നു തുടങ്ങി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് ബസ് സർവീസുകൾ ഉണ്ട്.
ക്ഷേത്രങ്ങൾ
തിരുത്തുകഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള നിരവധി ക്ഷേത്രങ്ങളും, കർണ്ണാടക സംഗീതജ്ഞരുടെ സംഗമവേദിയായ അയോധ്യ മണ്ഡപവും ഇവിടെയുണ്ട്. സത്യ നാരായണൻ കോവിൽ, കാശി വിശ്വനാഥർ കോവിൽ, കോതണ്ഡരാമർ ക്ഷേത്രം, ആദി കേശവ പെരുമാൾ കോവിൽ എന്നിവയ്ക്കു പുറമേ കൊൽക്കത്തയിലെ ദക്ഷിണേശ്വർ കാളി ക്ഷേത്രത്തിന്റെ മാതൃകയിലുള്ള കാളി ബാരി ക്ഷേത്രവുമാണ് ഈ പ്രദേശത്തുള്ള മറ്റു പ്രശസ്ത ക്ഷേത്രങ്ങൾ.
വിദ്യാലയങ്ങൾ
തിരുത്തുകഎസ്.ബി.എസ്.എം. ജെയിൻ സ്‌കൂൾ, അഹോബില മഠം ഓറിയന്റൽ സ്‌കൂൾ, ജെ.ജി.എച്ച്.വി. സ്‌കൂൾ, സീതാറാം വിദ്യാലയ, അഞ്ചുകം, ലിറ്റിൽ ഓക്‌സ്‌ഫോർഡ്, ശ്രീനാരായണ മിഷൻ സ്‌കൂൾ, എസ്.ബി. മോത്താ ഗേൾസ് സ്‌കൂൾ, എസ്.ആർ.എം. നൈറ്റിംഗേൽ, ജി.ആർ.ടി. മഹാലക്ഷ്മി സ്‌കൂൾ എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന സ്‌കൂളുകൾ.