മുള്ളുമഞ്ഞണാത്തി
ചെടിയുടെ ഇനം
(Mahonia napaulensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
6 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണ് മുള്ളുകടമ്പ് അഥവാ മുള്ളുമഞ്ഞണാത്തി. (ശാസ്ത്രീയനാമം: Mahonia napaulensis). 1600 മുതൽ 2400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളുടെ ഓരങ്ങളിൽ ഈ വൃക്ഷം കാണപ്പെടുന്നു. പശ്ചിമഘട്ടത്തിൽ നീലഗിരിയിലും ആനമലയിലും പഴനിയിലും കാണുന്നു.[1] ഇന്ത്യൻ ബർബറി എന്നറിയപ്പെടുന്ന ഈ ചെടിയുടെ പഴങ്ങൾ പച്ചയ്കോ വേവിച്ചോ തിന്നാൻ കൊള്ളുന്നതാണ്. പലവിധ ഔഷധുഗുണങ്ങളും മുള്ളുമഞ്ഞണാത്തിയ്ക്കുണ്ട്.[2] പൂക്കൾക്ക് നല്ല സുഗന്ധമുണ്ട്.[3] ഏഷ്യയിലെല്ലായിടത്തും കണ്ടുവരുന്നു.[4] തടിയിൽ നിന്നും ഇലകളിൽ നിന്നും ഒരു മഞ്ഞക്കറ ലഭിക്കുന്നുണ്ട്.[5]
മുള്ളുമഞ്ഞണാത്തി | |
---|---|
ഇലകളും പൂവും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. napaulensis
|
Binomial name | |
Mahonia napaulensis DC.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-05-24.
- ↑ http://www.flowersofindia.net/catalog/slides/Nepal%20Mahonia.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-14. Retrieved 2013-05-24.
- ↑ http://www.efloras.org/florataxon.aspx?flora_id=2&taxon_id=200008401
- ↑ http://practicalplants.org/wiki/Mahonia_napaulensis
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Mahonia napaulensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Mahonia napaulensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.