മഹാവെലി നദി
ശ്രീലങ്കയിലെ ഏറ്റവും നീളം കൂടിയ നദിയാണ് മഹാവെലി നദി (സിംഹള: මහවැලි ගඟ, literally "Great Sandy River"; തമിഴ്: மகாவலி ஆறு [mahawali gangai]). ദക്ഷിണ ശ്രീലങ്കയിലെ ഹോർട്ടൺ ദേശീയോദ്യാനത്തിൽ നിന്നും ഉൽഭവിച്ച് ട്രിങ്കോമാലിയിൽ വെച്ച് ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന മഹാവെലി നദിക്ക് 335 കിലോമീറ്റർ നീളമുണ്ട്. മഹാവെലി നദിയുടെ നീർവാഴ്ചാപ്രദേശം ശ്രീലങ്കയുടെ ആകെ വലിപ്പത്തിന്റെ അഞ്ചിലൊന്നുവരും. മഹാവെലി ജലവൈദ്യുതപദ്ധതിയിൽനിന്നുമാണ് രാജ്യത്തിനാവശ്യമായ വൈദ്യുതിയുടെ 40 ശതമാനവും ഉല്പാദിപ്പിക്കുന്നത്. കോട്ടമാലി നദിയാണ് മഹാവെലിയുടെ പ്രധാന പോഷകനദി.[2] ആദം കൊടുമുടിയിൽ നിന്നുമാണ് മഹാവെലി നദി ഉത്ഭവിക്കുന്നതെന്ന തെറ്റിദ്ധാരണ ഇന്നും ശ്രീലങ്കയിൽ നിലനിൽക്കുന്നു. മഹാവെലി നദി ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്[അവലംബം ആവശ്യമാണ്]. മധ്യശ്രീലങ്കയിലെ കാർഷികമേഖലയ്ക്കാവശ്യമായ ജലമെത്തിക്കുന്നത് മഹാവെലി നദിയിൽനിന്നുമാണ്[3].
മഹാവെലി നദി Mahaweli River | |
---|---|
നദിയുടെ പേര് | මහවැලි ගඟ (Mahaweli Ganga) மகாவலி ஆறு (Mahawali Gangai) |
Country | Sri Lanka |
Physical characteristics | |
പ്രധാന സ്രോതസ്സ് | Horton Plains National Park[1] |
നദീമുഖം | Bay of Bengal Trincomalee Bay 08°27′34″N 81°13′46″E / 8.45944°N 81.22944°E |
നീളം | 335 കി.മീ (208 മൈ) |
നദീതട പ്രത്യേകതകൾ | |
പോഷകനദികൾ |
|
അവലംബം
തിരുത്തുക- ↑ "Horton Plains National Park". International Water Management Institute. Archived from the original on August 5, 2010. Retrieved 23 November 2009.
- ↑ Mahaweli Ganga
- ↑ Barry, D. (2001-06-07). Knowledge of the Land. Oxford University Press. ISBN 0-19-829601-0.