മഡഗാസ്കർ പദ്ധതി

(Madagascar Plan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


യൂറോപ്പിലെ ജൂതരെ മഡഗാസ്കറിലേക്ക് നാടുകടത്താനുള്ള നാസിജർമനിയുടെ ശ്രമമാണ് മഡഗാസ്കർ പദ്ധതി (The Madagascar Plan) എന്ന് അറിയപ്പെടുന്നത്. ഫ്രാൻസ് കീഴടക്കുന്നതിനു തൊട്ടുമുൻപ് 1940 ജൂണിൽ നാസി വിദേശകാര്യമന്ത്രിയായിരുന്ന ഫ്രാൻസ് റാഡെമാഷർ ആണ് ഈ പദ്ധതി മുന്നോട്ടുവച്ചത്. അന്നു ഫ്രഞ്ച് കോളനിയായിരുന്ന മഡഗാസ്കർ ജർമനിക്കു കൈമാറുന്നതും ഫ്രാൻസിന്റെ കീഴടങ്ങൽ ഉടമ്പടിയിലെ വ്യവസ്ഥകളിൽ ഒന്നായിരുന്നു.

1937 - ൽ പോളണ്ടിലെ സർക്കാർ ജൂതരെ നാടുകടത്തുന്നതിനുള്ള സാധ്യതകൾ ആരാഞ്ഞിരുന്നു.[1][2] എന്നാൽ ഏറിയാൽ ഏതാണ്ട് 5000  മുതൽ 7000 വരെ മാത്രം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സാധ്യതകളേ അതിനായി ഉണ്ടാക്കിയ സമിതി കണ്ടെത്തിയുള്ളൂ.[a] രണ്ടാം ലോകമഹായുദ്ധത്തിനു മുൻപ് ജൂതരെ ജർമനിയിൽ നിന്നും പുറാത്താക്കാനുള്ള എല്ലാശ്രമങ്ങളും ഭാഗികമായേ ഫലിച്ചുള്ളൂ. അങ്ങനെയാണ് 1940 -ൽ വീണ്ടും ഈ ആശയത്തിനു ജീവൻ വച്ചത്.

1940 ജൂൺ 3 ന് റാഡെമാഷർ യൂറോപ്പിലെ ജൂതരെ നാടുകടത്താനായി മഡഗാസ്കർ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയും ഹിറ്റ്‌ലറുടെ അനുമതിയോടെ 1940 ആഗസ്റ്റ് 15 -ന് എയ്‌ക്മാൻ തുടർന്നുള്ള നാലുവർഷങ്ങളിൽ വർഷംതോറും പത്തുലക്ഷം വീതം ജൂതന്മാരെ മഡഗാസ്കറിലേക്ക് നാടുകടത്താനുള്ള പദ്ധതികൾ തയ്യാറാക്കുകയും ചെയ്തു. ഇതു പ്രകാരം മഡഗാസ്കർ എസ് എസ്സിന്റെ ഭരണത്തിൻ കീഴിൽ ഒരു പോലീസ് സ്റ്റേറ്റ് ആയിട്ടാാാണ് വിഭാവനം ചെയ്തത്. ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കുമ്പോൾത്തന്നെ ധാരാളം ജൂതർ ഈ ദുരിതത്തിൽ ഒടുങ്ങിക്കോള്ളുമെന്നുതന്നെയാണ് നാസികൾ കരുതിയതും.[4] എന്നാൽ 1940 സെപ്തംബറിൽ ബ്രിട്ടീഷ് നാവികപ്പട ഉണ്ടാക്കിയ തടസങ്ങളാൽ ഈ പദ്ധതി ഒരിക്കലും നടന്നില്ല. 1942 ആയപ്പോഴേക്കും ആ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കുകയും ജൂതപ്രശ്നത്തിനുള്ള  അന്തിമപരിഹാരത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു..[5]

മഡഗാസ്കർ

ഇതും കാണുക

തിരുത്തുക
  • Jewish Autonomous Oblast
  • Proposals for a Jewish state

വിശദീകരണങ്ങൾ

തിരുത്തുക
  1. the World Factbook estimates Madagascar's population as 23,812,681 ജൂലൈ 2015—ലെ കണക്കുപ്രകാരം.[3]

അവലംബങ്ങൾ

തിരുത്തുക
  1. Browning 2004, p. 82.
  2. Nicosia 2008, p. 280.
  3. World Factbook 2015.
  4. Longerich 2010, p. 162.
  5. Browning 1995, pp. 18–19, 127–128.

പുസ്തകങ്ങൾ

തിരുത്തുക

അധികവായനയ്ക്ക്

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മഡഗാസ്കർ_പദ്ധതി&oldid=3999285" എന്ന താളിൽനിന്ന് ശേഖരിച്ചത്