മക്കൗ

(Macaw എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ കാണപ്പെടുന്ന സപ്തവർണക്കിളിയാണ്‌ മക്കൗ(Macaw). തത്തക്കുടുംബത്തിൽ പെട്ട ഇതിനാണ്‌ തത്തകളിൽ വച്ച് ഏറ്റവും കൂടുതൽ നീളമുള്ളത്. പെറുവിൽ ആമസോൺ നദിയുടെ പോഷക നദിയായ തംബോപാറ്റ(Tambopata) യുടെ കരകളിലാണ്‌ ഇത് കൂട്ടം കൂട്ടമായി താമസിക്കുന്നത്. മഴക്കാടുകളും പുൽമൈതാനങ്ങളും ഇവയുടെ മറ്റ് ഇഷ്ട വാസസ്ഥലങ്ങളാണ്‌.

മക്കൗ
Blue-and-gold Macaw
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genera

Ara
Anodorhynchus
Cyanopsitta
Primolius
Orthopsittaca
Diopsittaca

ശരീര ഘടന

തിരുത്തുക

ഏഴ് നിറങ്ങളുടെ സമ്മേളനം കൊണ്ട് അതിമനോഹരമാണ്‌ മക്കൗവിന്റെ ശരീരം.അതുകൊണ്ട് തന്നെ 'ചിറകുള്ള മഴവില്ല്' എന്നാണ്‌ മക്കൗ അറിയപ്പെടുന്നത്. മക്കൗവിന്റെ തല മുതൽ വാലുവരെ 3 അടിയാണ്‌ നീളം. ചിറകുവിരിച്ചാൽ പുറത്തോടു പുറം 2.5 അടി നീളം ഉണ്ട്. ഭാരം ഏകദേശം 1.5 കിലോ വരും. മറ്റു തത്തകളെപ്പോലെ നാല്‌ വിരലുകളാണ്‌ മക്കൗവിനുള്ളത്.ഓരോ കാലിലും നാലെണ്ണം രണ്ടെണ്ണം മുൻപോട്ടും രണ്ടെണ്ണം പുറകോട്ടും.

മറ്റുപക്ഷികളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ പ്രത്യേകതയുള്ളതാണ്‌ മക്കൗവിന്റെ ഭക്ഷണ രീതി. പുഴയോരത്തെ നെയ്മണ്ണും പഴങ്ങളുമാണ്‌ ഇവയുടെ പ്രധാന ആഹാരം.പഴത്തിന്റെ മാംസള ഭാഗത്തേക്കാൾ മക്കൗവിനിഷ്ടം അതിന്റെ വിത്താണ്. പഴം കൈയ്യിൽ കിട്ടിയാൽ ഉടനെ അത് കറക്കിനോക്കുന്നത് മക്കൗവിന്റെ ഒരു ശീലമാണ്‌. പഴത്തിന്റെ ആകൃതിയും പഴത്തിനുള്ളിൽ വിത്തിന്റെ സ്ഥാനവും മറ്റും അറിയാനാണ്‌ ഇങ്ങനെ ചെയ്യുന്നത്. മക്കൗവിന്‌ ഏറെ ഇഷ്ടപ്പെട്ടവയാണ്‌ കാപ്പക്സ്, കോറൽ ബീൻസ്, കാട്ട് റബ്ബർ തുടങ്ങിയവയുടെ കായ്കൾ.

മക്കൗവിന്റെ ഭക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്‌ പുഴയോരത്തെ നെയ് മണ്ണ്‌. മക്കൗ ഇങ്ങനെ മണ്ണ് തിന്നുന്നതിന്‌ ശാസ്ത്രജ്ഞ്ന്മാറ് പല കാരണങ്ങളും പറയുന്നുണ്ട്.

  1. മക്കൗ കാട്ടിൽ നിന്ന് കഴിക്കുന്ന പല വിഷക്കായ്കളുടെയും വിഷം ഇല്ലാതാക്കാൻ ഈ നെയ് മണ്ണിന്‌ കഴിവുണ്ട്
  2. സസ്യഭക്ഷണം മാത്രം കഴിക്കുന്ന മക്കൗവുകൾക്ക് അവയിൽ നിന്ന് കിട്ടാത പല ധാതുക്കളും മറ്റ് പോഷകങ്ങളും ഈ നെയ് മണ്ണിൽ നിന്ന് ലഭിക്കും.

മക്കൗവുകളുടെ ഈ മണ്ണുതീറ്റയെ കുറിച്ച് പഠനം നടത്തിയ ഒരു ശാസ്ത്രജ്ഞനാണ്‌ ചാൾസ് മുൻ(Munn). അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ്‌ ഇവ കൂടുതൽ ചെളി തിന്നുന്നത്.ഭക്ഷണ ദൗർലഭ്യം മൂലം കണ്ണിൽ കിട്ടിയതെല്ലാം തിന്നെണ്ടി വരുന്ന മാസങ്ങളാണിത്. അതിനാൽ വിഷക്കായകൾ കൊണ്ടുള്ള പാർശ്വ ഫലങ്ങൾ ഒഴിവാക്കനായിരിക്കാം കൂടുതൽ ചെളി തിന്നുന്നത്.

പ്രജനനം

തിരുത്തുക

മറ്റുകാര്യങ്ങൾ പോലെതന്നെ പ്രജനനത്തിന്റെ കാര്യത്തിലും മക്കൗ പ്രത്യേകതകൾ കാത്തുസൂക്ഷിക്കുന്നു. മനുഷ്യർക്കോ മറ്റ് മൃഗങ്ങൾക്കോ എത്തിപ്പെടാനാവാത്ത സ്ഥലങ്ങളിലാണ്‌ ഇവ കൂടുവയ്ക്കുന്നതും മുട്ടയിടുന്നതുമെല്ലാം. നൂറു മക്കൗ ജോഡികൾ ഇണചേർന്നാൽ 10-20 എണ്ണമേ മുട്ടയിടൂ. അതും വർഷത്തിലൊരു തവണ മാത്രം. ഇതിൽ തന്നെ ആരോഗ്യത്തോടെ വലുതായി വരുന്നവയുടെ എണ്ണം 6 മുതൽ 14 വരെ മാത്രമേ ഉള്ളൂ. മക്കൗവുകളുടെ എണ്ണം ഇത്രയും കുറഞ്ഞിരിക്കാൻ ഇതും ഒരു കാരണമാണ്‌. ആമസോൺ കാടുകളിലെ ഒരു ചതുരശ്ര മൈൽ പരതിയാൽ മൂന്നോ നാലോ മക്കൗ കൂടുകൾ കണ്ടെത്താൻ കഴിഞ്ഞേക്കും.പക്ഷേ അവ വളരെ ഉയരത്തിൽ ആർക്കും എത്താൻ കഴിയാത്ത സ്ഥലത്തായിരിക്കും.

മക്കാവുകളുടെ സൗന്ദര്യവും ഓമനത്തവും അവയെ വീട്ടിൽ വളർത്താൻ എല്ലാവരെയും പ്രേരിപ്പിക്കും പക്ഷേ മക്കൗവുകളുടെ എണ്ണം വളരെ കുറവയ്തിനാൽ എല്ലാവരും ഇപ്പോൾ സങ്കരയിനം മക്കൗവുകളെയാണ്‌ വളർന്നത്.സങ്കരയിനം മക്കൗവുകൾ മറ്റു മക്കൗവുകളിൽ നിന്ന് നിറത്തിലും ജനിതക ഘടനയിലും മാത്രമാണ്‌ വത്യാസം കാണിക്കുന്നത്.

മറ്റ് പ്രത്യേകതകൾ

തിരുത്തുക

വളരെ ബുദ്ധിസാമർത്ഥ്യം ഉള്ള പക്ഷികളാണ്‌ മക്കൗവുകൾ. കുരങ്ങുകളിൽ ചിമ്പാൻസിക്കുള്ള സ്ഥാനമാണ്‌ പക്ഷികളിൽ മക്കൗവിനുള്ളത്. ബുദ്ധി മാത്രമല്ല മക്കൗവിന്‌ നല്ല ആയുർ ദൈർഘ്യവുമുണ്ട്. മക്കൗവുകൾ 100 വർഷം വരെ ജീവിച്ചീരിക്കും എന്നാണ്‌ പറയപ്പെടുന്നത്. എന്നാൽ മക്കൗവിന്റെ ശരാശരി ആയുസ് 50 വര്ഷ‍മാണ്‌. ശക്തിയുള്ള ചുണ്ടുകളും കഴുകന്മാരെ പോലും ആക്രമിച്ച് കീഴടക്കാൻ മാത്രം ശൗര്യവും ഉള്ളവയാണ്‌ മക്കൗവുകൾ. വളരെ ദൂരത്തിൽ പോലും ഇവയുടെ കരച്ചിലുകൾ കേൾക്കാൻ സാധിക്കും. ഒച്ചയുണ്ടാക്കാനും പോരടിക്കാനും ഉള്ള ഇവയുടെ കഴിവും അസാധാരണമായ ബുദ്ധിയും ഇവയെ വീട്ടിൽ വളർത്താനുള്ള കാരണങ്ങളാണ്‌.

ചിത്രശാല

തിരുത്തുക

മറ്റ് ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മക്കൗ&oldid=3764178" എന്ന താളിൽനിന്ന് ശേഖരിച്ചത്