എം. എസ്. ഹയർ സെക്കന്ററി സ്കൂൾ റാന്നി

(M. S. Higher Secondary School, Ranni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എം. എസ്. ഹയർ സെക്കന്ററി സ്കൂൾ റാന്നി എന്ന മോർ സേവേറിയസ് ഹയർ സെക്കന്ററി സ്കൂൾ, റാന്നിയിലെ പ്രമുഖ പാഠശാലയാണ്. റാന്നി പട്ടണത്തിന്റെ ഭാഗമായ പെരുമ്പുഴ ഭാഗത്ത് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പമ്പാനദിയുടെ തീരത്തുനിന്നും അധികം ദൂരത്തല്ല ഇതിന്റെ സ്ഥാനം. 1916ൽ റാന്നിയിലെ ക്നാനായ വലിയ പള്ളിയിലെ ക്നാനായ സമുദായത്തിന്റെ അംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ കലാലയം, ക്നാനായ ജാബൈറ്റ് ചർച്ചിന്റെ അധിപനായിരുന്ന ഗീവർഗീസ് മോർ സേവേറിയസ് മെത്രാപോലീത്തയുടെ പേരിലാണ് സ്ഥാപിച്ചത്.

എം. എസ്. ഹയർ സെക്കന്ററി സ്കൂൾ റാന്നി
Address
വിലാസം : എം.എസ്. ഹയർ സെക്കന്ററി സ്കൂൾ റാന്നി, റാന്നി, പത്തനംതിട്ട. പിൻകോഡ് : 689672

സ്ഥലം : റാന്നി, പത്തനംതിട്ട
വിവരങ്ങൾ
Typeസർക്കാർ‌ എയ്ഡഡ് പൊതു വിദ്യാലയം
സ്കൂൾ കോഡ്03024
പ്രിൻസിപ്പൽമനോജ് എം. ജെ
Number of pupils(5-12) 1021 ?
ഭാഷാ മീഡിയംമലയാളം, ഇംഗ്ലിഷ്
വെബ്സൈറ്റ്

2016ൽ നൂറാം വാർഷികം ആഘോഷിച്ച ഈ സ്കൂൾ റാന്നിയിലെ പ്രമുഖമായ ഹയർ സെക്കന്ററി സ്കൂളാണ്. [1][2]

1916ൽ ഒരു മിഡിൽസ്കൂളായി നാരംഭിച്ച ഈ സ്കൂൾ, 1935ൽ ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. 1998ൽ ആണ് ഇത് ഹയർ സെക്കന്ററി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്.

സയൻസിനു 3 ബാച്ചും കൊമേഴ്സ് ഹ്യൂമാനിറ്റീസ് എന്നിവയ്ക്ക് ഓരോ ബാച്ചും ഹയർ സെക്കന്ററിയിൽ നിലവിലുണ്ട്.

MSHSS Ranni

സ്കൂളിന്റെ പ്രധാന പ്രവർത്തനങ്ങൾ

തിരുത്തുക
  • എൻ. എസ്. എസ്
  • എൻ. സി. സി.
  • സ്കൗട്ട്സ് ആന്റ് ഗൈഡ്സ്
  • റെഡ് ക്രോസ്
  • സൗഹൃദ ക്ലബ്ബ്
  • അസാപ്പ്
  • കരിയർ ഗൈഡൻസ് ആൻഡ് കൗൺസല്ലിങ്
  • സയൻസ്, മാത്സ്, ലിറ്റററി, സോഷ്യൽ സയൻസ്, ഹിന്ദി, കൊമേഴ്സ്, പരിസ്ഥിതി, ആരോഗ്യ ക്ലബ്ബുകൾ
  • വിദ്യാരംഗം കലാസാഹിത്യവേദി
  • നല്ലപാഠം [3]

നേതൃത്വം

തിരുത്തുക
  • പ്രിൻസിപ്പൾ: മനോജ്. എം. ജെ.
  • മാനേജർ: സക്കറിയ സ്റ്റീഫൻ
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-09. Retrieved 2016-12-02.
  2. http://www.knanayavoice.in/index.php?cat=india&news=3173[പ്രവർത്തിക്കാത്ത കണ്ണി]
  3. [1]