എം. ഗോവിന്ദ പൈ

(M. Govinda Pai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഞ്ചേശ്വര ഗോവിന്ദ പൈ (1883–1963), മദ്രാസ് സംസ്ഥാനം നൽകിയ രാഷ്ട്രകവി പുരസ്കാരം നേടിയ ആദ്യത്തെ കന്നഡ സാഹിത്യകാരനാണ്. ഗോവിന്ദ പൈ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് ജനിച്ചു. നവംബർ ഒന്ന്, 1956ന് മുൻപ് കാസർഗോഡ് മദ്രാസ് സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയുടെ ഭാഗമായിരുന്നു.[2]). മഞ്ചേശ്വര ഗോവിന്ദ പൈ ആണ് ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തിൽ മഞ്ചേശ്വരത്തിൻറെ പേര് അനശ്വരമാക്കിയത്.[3]

മഞ്ചേശ്വര ഗോവിന്ദ പൈ
ജനനം(1883-03-23)മാർച്ച് 23, 1883
മഞ്ചേശ്വരം, കാസർകോട് ജില്ല, കേരളം, ഇന്ത്യ
മരണംസെപ്റ്റംബർ 6, 1963(1963-09-06) (പ്രായം 80)
തൊഴിൽസാഹിത്യകാരൻ
ദേശീയതIndia
പങ്കാളികൃഷ്ണാ ബായി[1]

ആദ്യകാല ജീവിതം

തിരുത്തുക
 
ഗോവിന്ദ പൈയുടെ മഞ്ചേശ്വരത്തിലുള്ള വീട്.

മഞ്ചേശ്വര ഗോവിന്ദ പൈ 1883 മാര്ച്ച് 23-ആം തിയതി ഒരു കൊങ്കണി ഗൌഡ സാരസ്വത ബ്രാഹ്മണ കുടുമ്പത്തിൽ അമ്മവീടായ മഞ്ചേശ്വരത്ത് ജനിച്ചു.[1][4][5] അദ്ദേഹം മങ്കളൂർ സാഹുക്കാർ തിമ്മപ്പ പൈയുടെയും ദേവകി അമ്മയുടെയും മൂത്ത മകനായിരുന്നു. ഗോവിന്ദ പൈ സ്കൂൾ വിദ്യാഭ്യാസം മംഗലാപുരത്തു പൂർത്തിയാക്കി. ഉപരിപഠനത്തിനായി മദ്രാസിലേക്ക് പോയി. അച്ഛൻറെ അകാല മരണത്തിന് ശേഷം ഉപരിപഠനം പൂർത്തിയാക്കാൻ കഴിയാതെ നാട്ടിലേക്ക് മടങ്ങി.[4]

ജീവിതചര്യ

തിരുത്തുക

ഗോവിന്ദ പൈ അസാധാരണ എഴുത്തുകാരനാണ്. അദ്ദേഹത്തിൻറെ ആദ്യത്തെ കൃതി ശ്രീകൃഷ്ണ ചരിതത്തിൽ (1909) തന്നെ ഇത് നമുക്ക് കാണാവുന്നതാണ്. ഗോവിന്ദ പൈ ക്രിസ്തുവിൻറെ ക്രൂശീകരണത്തെ കുറിച്ച് എഴുതിയ കഥയാന് ഗൊൽഗൊഥാ (1931). വൈശാഖി, പ്രഭാസ, ദെഹലി എന്ന ജീവിതഗാഥകളിൽ ഗോവിന്ദ പൈ ശ്രീ ബുദ്ധൻറെയും ശ്രീ കൃഷ്നൻറെയും ഗാന്ധിയുടെയും കഥ പറഞ്ഞു. ഗൊൽഗൊഥയുടെ വിജയത്തിൻറെ ഫലങ്ങളായിരുന്നു ഇവ.[6] അദ്ദേഹത്തിൻറെ മികച്ച കൃതികളുടെ കൂട്ടത്തിൽ ഗൊൽഗൊഥായും (ക്രിസ്തുവിൻറെ അവസാന നാളുകൾ 1937), വൈശാഖിയും (ബുദ്ധൻറെ അവസാന നാളുകൾ 1946) ഹെബ്ബെരളുവും (പെരുംവിരൽ, ഏകലവ്യൻറെ കഥ 1946) ആണ് ഏറ്റവും കൂടുതൽ സഹൃദയരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.[7] ഗൊമ്മട്ട ജിനസ്തുതി ആണ് അദ്ദേഹത്തിൻറെ പ്രസിദ്ധീരിക്കപ്പെട്ട കൃതികളിൽ ആദ്യത്തേത്. കന്നഡയിൽ സോണറ്റുകൾ രചിച്ച സാഹിത്യകാരൻമാർക്കിടയിൽ ഗോവിന്ദ പൈയുടെ പേര് ഒന്നാം നിരയിൽ വരും.[8] ഹെബ്ബെരളു മഹാഭാരതത്തിലെ ദ്രോണൻറെയും ഏകലവ്യൻറെയും കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ളതാണ്.[9]

ഗോവിന്ദ പൈ സാഹിത്യ രചനകളിലൂടെയും ചാരിത്രിക പഠനനങ്ങളിലൂടെയും കന്നഡ സാഹിത്യത്തെ സംപുഷ്ടമാക്കി. തുളുനാടിൻറെ ചരിത്രത്തെ കുറിച്ച് ഏറ്റവും നന്നായിട്ട് അറിയാവുന്ന ആളായിരുന്നു ഗോവിന്ദ പൈ. ഗദ്യ രചനകളിലും ഗോവിന്ദ പൈ മികവു കാട്ടി. ഗോവിന്ദ പൈയുടെ കൃതികളിൽ സമൂഹത്തിൻറെ കീഴ്ത്തട്ടിലെ ആളുകളോടുള്ള കാരുണ്യം സുവ്യക്തമാണ്. [10]

കന്നട, മലയാളം, സംസ്കൃതം, കൊങ്കണി, തുളു, മറാഠി, തെലുങ്ക്, തമിഴ്, ബംഗാളി, പെർഷ്യൻ, പാലി, ഉർദു, ഗ്രീക്ക്, ജാപ്പനീസ് തുടങ്ങി വിവിധ ഇന്ത്യൻ ഭാഷകളും വിദേശ ഭാഷകളും ഗോവിന്ദ പൈയ്ക്കു വശമുണ്ടായിരുന്നു.[11] അദ്ദേഹം അനേകം ജാപ്പനീസ് കൃതികൾ കന്നഡയിലേക്ക് തർജ്ജമ ചെയ്തു.

 
ഉഡുപ്പിയിലെ ഗോവിന്ദ പൈ സംശോധന കേന്ദ്രത്തിലെ ഗോവിന്ദ പൈയുടെ ഊർദ്ധ്വകായപ്രതിമ
 
ഉഡുപ്പിയിലെ ഗോവിന്ദ പൈ സംശോധന കേന്ദ്രം

1949ൽ അന്നത്തെ മദ്രാസ് സർക്കാർ ഗോവിന്ദ പൈയ്ക്ക് രാഷ്ട്രകവി പുരസ്കാരം നൽകി ആദരിച്ചു. അദ്ദേഹെം 1951ൽ മുമ്പായിൽ വെച്ച് നടന്ന കന്നഡ സാഹിത്യ സമ്മേളനത്തിൻറെ അധ്യക്ഷനായിരുന്നു.[4]അദ്ദേഹത്തിൻറെ 125ആം പിറന്നാൾ ആഘോഷത്തിൻറെ സദവസരത്തിൽ ഗോവിന്ദ പൈയുടെ പേരിൽ ദേശീയ പുരസ്കാരത്തിനും രൂപം നൽകി. അദ്ദേഹം താമസിച്ച വീടിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കുകയും ചെയ്തു.[4] ഉഡുപ്പിയിലെ ഡോ. ടി.എം.എ. പൈ പ്രതിഷ്ഠാനം തങ്ങളുടെ എം.ജി.എം. കോളേജിൽ ഗോവിന്ദ പൈ സംശോധന കേന്ദ്രത്തിന് രൂപം നൽകി.[4]മഞ്ചേശ്വരത്തുള്ള സർക്കാർ കോളേജിന് എം.ഗോവിന്ദ പൈയുടെ പേരു നൽകി കേരള സംസ്ഥാനം കവിയുടെ സ്മരണ നിലനിർത്തുന്നു. [4]1965ൽ സ്ഥാപിക്കപ്പെട്ട ഗോവിന്ദ പൈ സംശോധന കേന്ദ്രം, ഗോവിന്ദ പൈയുടെ ശേഖരത്തിൽ നിന്നുള്ള 35 ഭാഷകളിലെ 5000 പുസ്തകങ്ങൾ സംരക്ഷിച്ച് വരികയാണ്. അത് കൂടാതെ ഗോവിന്ദ പൈയുടെ പുരാവസ്തു ശേഖരവും ഇവിടെ കാണാം. ആർഷ പാരംപര്യത്തിൻറെയും അഭിജാതവും സമകാലീനവും ഉൾക്കൊണ്ട്കൊണ്ട് സാഹിത്യപരവും ചരിത്രപരവുമായ ഗവേഷണം നടത്തുക എന്ന ഉദ്ദേശത്തൊടെ ആണ് കേന്ദ്രം പ്രവർത്തിച് വരുന്നത്. [12]

അതു കൂടാതെ 'ഗിളിവിണ്ടു' എന്ന സംരംഭത്തിനും ഈ സന്ദർഭത്തിൽ തുടക്കം കുറിക്കുകയുണ്ടായി. കേന്ദ്ര സർക്കാറും കേരള സർക്കാറും കർണാടക സർക്കാറും ചേർന്നാണ് ഈ സംരംഭത്തിനു ചുമതലയെടുക്കുന്നത്. രണ്ട് കോടിയോളം ചെലവു വരുന്ന പദ്ധതിയിൽ ആംഫിതിയേറ്റർ, ഗ്രന്ഥശാല, കലാമൂല്യമുള്ള വസ്തുക്കൾ പ്രദർശിപ്പിക്കാനുള്ള സ്ഥലം, കൈയെഴുത്തുപ്രതികൾ സംരക്ഷിക്കാനുള്ള സ്ഥലവും പുരാവസ്തു ഗവേഷണത്തിന് വേണ്ട സൌകർയവും ഒരുക്കുന്നുണ്ട്.[13]ഈ സംരംഭത്തിന് പ്രധാന ധനസഹായം നൽകുന്നത് ഇന്ത്യൻ ഓയിൽ കോർപ്പരേഷൻ ആണ്.[14]

ഗോവിന്ദ പൈ ഇന്ന് ഓർക്കപ്പെടുന്നത് അദ്ദേഹത്തിൻറെ കവിതകളും നാടകങ്ങളും നിബന്ധങ്ങളും അടങ്ങുന്ന സാഹിത്യപരവും സമൂഹപരവുമായ പ്രവർത്തനങ്ങളിലൂടേ ആണെങ്കിലും ഒരു സംഭവബഹുലമായ ജീവിതം തന്നെ ആയിരുന്നു അദ്ദേഹത്തിൻറേത്. സുഹൃത്തുക്കളുടെയും വായനക്കാരുടെയും വിശാലമായ ഒരു കൂട്ടം തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. പല പല എഴുത്തുകാർ അദ്ദേഹത്തെ കുറിച്ച് ഗ്രന്ഥങ്ങളെഴുതി. ഇതുപോലെയുള്ള ഗ്രന്ഥങ്ങളിലൂടെ നമുക്ക് ഗോവിന്ദ പൈയുടെ ജീവിതത്തെ കുറിച്ച് കൂടുതൽ അറിയുവാൻ സാധിക്കും. 1965ൽ കുന്ദാപുരത്തിൽ ഗോവിന്ദ പൈ സ്മരണിക പ്രസിദ്ധീകരിച്ചപ്പോൾ എഴുപതിൽ പരം മികവുറ്റ എഴുത്തുകാർ ഗോവിന്ദ പൈയുടെ ജീവിതത്തെ കുറിച്ചും പ്രതിഭയെ കുറിച്ചും ലേഖനങ്ങളെഴുതി. [1] ആദ്യഭാഗത്ത് ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ കന്നഡയിൽ കവിത രചിക്കണമെങ്കിൽ ആദിപ്രാസം നിർബന്ധമായിരുന്നു. ഒട്ടുമിക്ക എഴുത്തുകാരൊക്കെയും ഈ പാത പിൻതുടരുക തന്നെ ചെയ്തു. ഗോവിന്ദ പൈയും ആദ്യകാലത്ത് ആദിപ്രാസം അനുസരിച്ച് തന്നെ കവിതകൾ രചിച്ചു. ഗോവിന്ദ പൈയുടെ ആദ്യത്തെ കവിത സുവാസിനി അതേ പേരിലുള്ള മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. സ്വദേശാഭിമാനിയിൽ പ്രസിദ്ധീകരിക്കപ്പെട്ട രണ്ട് കവിതകളാണ് "സുഭദ്രാ വിലാപ" എന്നതും "കാളീയ മർദ്ദന" എന്നതും. ഇപ്പറഞ്ഞ കവിതകളൊക്കെ ആദിപ്രാസം അനുസരിച്ച് തന്നെ എഴുതി. സ്വദേശാഭിമാനിയിൽ 1903നും 1910നും ഇടയ്ക്കാണ് ഈ കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടത്.

പിൽക്കാലത്ത് ഗോവിന്ദ പൈ ആദിപ്രാസത്തെ ചോദ്യം ചെയ്തു തുടങ്ങി. സംസ്കൃത കാവ്യത്തിലും ഇംഗ്ലീഷ് കാവ്യത്തിലും ഇല്ലാത്ത ആദിപ്രാസം അവയുടെ ഔന്നത്യത്തെ ബാധിക്കുന്നില്ലല്ലോ. ഒരിക്കൽ തൻറെ ഗുരുവായ പഞ്ചെ മംഗേശ് രാവുവിനോട് ആദിപ്രാസം കൈവെടിയുന്നതിനെ കുറിച്ചുള്ള അഭിപ്രായം ചോദിക്കുകയുണ്ടായി. ആദിപ്രാസം അനുസരിക്കാതെ കവിത എഴുതുക കഴിവുകേടിൻറെ ലക്ഷണമാണെന്ന് ആയിരുന്നു അദ്ദേഹത്തിൻറെ മറുപടി. ഈ മറുപടിയോടെ ഗോവിന്ദ പൈ തൃപ്തനായില്ല. ഗോവിന്ദ പൈ വഴിമാറി ചിന്തിച്ചു. ആദ്യകാലത്ത് ആദിപ്രാസം അനുസരിച്ച് താൻ എഴുതിയ കവിതകളിൽ പലതും അദ്ദേഹം കീറിക്കളഞ്ഞു. 1911ൽ ബറോഡയിൽ എത്തിയപ്പോഴാണ് അദ്ദേഹം ആദിപ്രാസം കൈവെടിയാൻ തീരുമാനിച്ചത്. ഇന്ന് ഗോവിന്ദ പൈ പിൻതുടർന്ന മാർഗ്ഗമാണ് രാജമാർഗ്ഗം.[1]

സംശോധനം

തിരുത്തുക

ഗോവിന്ദ പൈയുടെ എഴുത്തിൻറെ പ്രധാന ഭാഗം സംശോധനമാണ്. തുളുനാടിൻറെ ചരിത്രം, ഗൌഡ സാരസ്വതരുടെ മൂലം, ബസവേശ്വര വംശാവലി, കർണാടകയിലെ പ്രാചീന രാജകുടുമ്പങ്ങൾ, ഭാരതത്തിൻറെ ചരിത്രം, ജൈന, ബൌദ്ധ, വീരശൈവ മതങ്ങളുടെ ചരിത്രം എന്നിവയാണ് ഗോവിന്ദ പൈയുടെ സംശോധനത്തിൻറെ പ്രധാന വിഷയങ്ങൾ. പാർശ്വനാഥ തീർഥങ്കര ചരിതെ, ബാഹുബലി ഗൊമ്മടേശ്വര ചരിതെ, ഭഗവാൻ ബുദ്ധ എന്ന ചില ലേഖനങ്ങൾ എടുത്ത് പറയാവുന്നതാണ്.

ഗൊൽഗൊഥായും വൈശാഖിയും പോലുള്ള കാവ്യങ്ങളിൽ വിഷയമായിരിക്കുന്നത് മഹാത്മാക്കളുടെ ജീവിതമാണല്ലോ. ഇവയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഗോവിന്ദ പൈ മൂലഭാഷയിലുള്ള ഗ്രന്ഥങ്ങൾ തന്നെ പഠിച്ചു. വൈശാഖിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ അദ്ദേഹം പാലി ഭാഷയിലുള്ള ബൌദ്ധ ഗ്രന്ഥങ്ങളെ ആണ് അവലംബിച്ചത്.

ഗോവിന്ദ പൈ സംശോധന സംപുടം 1995ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഗോവിന്ദ പൈയുടെ എഴുത്തുകളെ കുറിച്ച് പ്രശസ്ത കന്നഡ സാഹിത്യകാരൻ ജി. പി. രാജരത്നം മഞ്ചേശ്വര ഗോവിന്ദ പൈഗള പത്രഗളു (ഗോവിന്ദ പൈയുടെ കത്തുകൾ) എന്ന പേരിൽ പുസ്തകമാക്കി. യക്ഷഗാനത്തിൻറെ പിതാവെന്ന് അറിപ്പെടുന്ന പാർത്തിസുബ്ബ ജീവിച്ചിരുന്ന കാലത്തെ കുറിച്ച് വ്യക്തമായ ധാരണകൾ ഉണ്ടായത് ഗോവിന്ദ പൈയുടെ കാര്യമായ അന്വേഷണങ്ങളുടെ ഫലമായിട്ടാണ്.

കൃതിമാല

തിരുത്തുക
  1. ഗൊൽഗൊഥാ അഥവാ യേശുവിൻറെ അവസാനത്തെ നാൾ
  2. വൈശാഖി അഥവാ ബുദ്ധൻറെ അവസാനത്തെ നാൾ (ഖണ്ഡ കാവ്യം)
  3. ഹെബ്ബെരളു നാടകം
  4. Indiana
  5. വിടംക
  6. ഇംഗഡലു (തിരഞ്ഞെടുത്ത കവിതകൾ)
  7. ശ്രീകൃഷ്ണ ചരിതം
  8. കന്നഡദ മൊരെ (പ്രഭാഷണങ്ങളും ലേഖനങ്ങളും)
  9. തായി മത്തു നോ - നാടകങ്ങൾ (ജാപ്പനീസ് ഭാഷയിൽ നിന്ന് ഗോവിന്ദ പൈ തർജ്ജമ ചെയ്ത കൃതികൾ)
    1. കുമസാകാ
    2. കായൊമ് കോമാചി
    3. സൊതോബാ കൊമാചി
    4. ഹാഗൊരോവൊ
    5. ത്സുനെമാസ
    6. സൊമാഗെമംജി
    7. ചൊരിയൊ
    8. ശോജൊ
  10. ഗിളിവിണ്ടു (കവിതാ സമാഹാരം)
  11. ഗീതാംജലി (രവീന്ദ്രനാഥ ഠാഗോറിൻറെ ഗീതാംജലിയുടെ തർജ്ജമ കന്നഡയിൽ)
  12. ഗോവിന്ദ പൈയുടെ ലേഖനങ്ങളും പ്രബന്ധങ്ങളും
  13. ഗോവിന്ദ പൈയുടെ കത്തുകൾ
  14. ചിത്രഭാനു
  15. ഗോവിന്ദ പൈ സംശോധന സമാഹാരം
  16. നന്ദാദീപ (കവിതാ സമാഹാരം)
  17. ഹൃദയരംഗ (കവിതാ സമാഹാരം)

കൂടുതൽ വായനയ്ക്ക്

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 1.3 M. Thirumaleshwara Bhat; Neerkaje Thirumaleshwara Bhat (1 January 1993). Govind Pai. Sahitya Akademi. ISBN 978-81-7201-540-4. Retrieved 23 July 2013.
  2. Kasaragod District
  3. Venkat Madhurao Inamdar: "Govinad Pai"
  4. 4.0 4.1 4.2 4.3 4.4 4.5 "Rashtrakavi M. Govind Pai".
  5. "M.Govinda Pai:A Kannada Scholar-Poet ,an Indian Image of Universal Religion".
  6. Das (1995), p. 148
  7. [http://kasargod.nic.in/profile/personalities.htm Kasargod - Eminent Personalities
  8. "MEN OF LETTERS - Rashtrakavi, M. Govinda Pai".
  9. മൂർത്തി (1992), p. 175
  10. "MEN OF LETTERS - Rashtrakavi, M. Govinda Pai".
  11. "രാഷ്ട്രകവി ഗോവിന്ദ പൈ 25 ഭാഷകളിൽ മികവ്". Archived from the original on 2019-12-20. Retrieved 2014-03-26.
  12. "Rashtra Kavi Govinda Pai Samshodhana Kendra (Research Centre)".
  13. "Foundation Stone Laid for 'Gilivindu Project' at Manjeshwar". Archived from the original on 2015-09-23. Retrieved 2021-08-11.
  14. "Poet's house to get an upgrade".

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എം._ഗോവിന്ദ_പൈ&oldid=4075091" എന്ന താളിൽനിന്ന് ശേഖരിച്ചത്