എം.ജി. രാധാകൃഷ്ണൻ

(M. G. Radhakrishnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള ചലച്ചിത്ര സംഗീത സംവിധായകൻ, കർണാടക സംഗീതഞ്ജൻ, എന്നീ നിലകളിൽ പ്രശസ്തനായ ലളിതഗാനങ്ങളുടെ ചക്രവർത്തി എന്ന പേരിലറിയപ്പെടുന്ന കലാകാരനായിരുന്നു എം.ജി.രാധാകൃഷ്ണൻ.(1940-2010) ആകാശവാണിക്ക് വേണ്ടി അദ്ദേഹം ചിട്ടപ്പെടുത്തിയ ലളിത ഗാനങ്ങൾ ചലച്ചിത്ര ഗാനങ്ങളോളം തന്നെ ജനപ്രിയവും കേരളത്തിലെ കലോത്സവ വേദികളിൽ ഏറ്റവുമധികം ആലപിക്കപ്പെടുന്നവയും ആണ്. സൂപ്പർഹിറ്റ് സിനിമാ ഗാനങ്ങൾക്കും അദ്ദേഹം സംഗീതം പകർന്നു നൽകി.[1][2][3][4]

എം.ജി.രാധാകൃഷ്ണൻ
ജനനം1940 ജൂലൈ 29
ഹരിപ്പാട്, മാവേലിക്കര, ആലപ്പുഴ ജില്ല
മരണംജൂലൈ 2, 2010(2010-07-02) (പ്രായം 69)
തിരുവനന്തപുരം
തൊഴിൽചലച്ചിത്ര സംഗീത സംവിധായകൻ, ഗായകൻ
സജീവ കാലം1978 - 2010
ജീവിതപങ്കാളി(കൾ)പത്മജ
കുട്ടികൾ2

ജീവിതരേഖ

തിരുത്തുക

ദക്ഷിണേന്ത്യയിലെ നാടകവേദികളിൽ ഏറെ പ്രശസ്തനായിരുന്ന സംഗീതഞ്ജൻ മലബാർ ഗോപാലൻറെയും ഹരികഥാ കലാക്ഷേപകാരിയായിരുന്ന കമലാക്ഷി മാരാസ്യാരുടേയും മൂത്ത മകനായി 1940 ജൂലൈ 29ന് ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ഹരിപ്പാട് ഒരു അമ്പലവാസി കുടുംബത്തിൽ ജനനം. പ്രശസ്ത പിന്നണി ഗായകനായ എം.ജി.ശ്രീകുമാർ, കർണ്ണാടക സംഗീതഞ്ജ ഡോ. കെ ഓമനക്കുട്ടി എന്നിവർ സഹോദരങ്ങളാണ്‌. ഹരിപ്പാട് ബോയ്സ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ രാധാകൃഷ്ണൻ അലപ്പുഴ എസ്.ഡി.കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ തന്നെ സംഗീതത്തിൻ്റെ വഴിയെ തന്നെ ആയിരുന്നു. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത അക്കാദമിയിൽ നിന്ന് ഗാനഭൂഷണത്തിൽ ബിരുദം നേടിയ ശേഷം കേരളത്തിനകത്തും പുറത്തുമായി നിരവധി സംഗീത കച്ചേരികൾ നടത്തി.

1962-ൽ ആകാശവാണിയിൽ തംബുരു ആർട്ടിസ്റ്റായി ജീവിതം ആരംഭിച്ച എം.ജി.രാധാകൃഷ്ണൻ 2000 വരെ ആകാശവാണിയിൽ ജീവനക്കാരനായിരുന്നു. നിരവധി പ്രഗത്ഭരായ സംഗീത സംവിധായകർക്കൊപ്പം ആകാശവാണിയിൽ ജോലി ചെയ്യാൻ സാധിച്ചത് ലളിത സംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലുമുള്ള കഴിവുകളെ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിച്ചു.

ഓടക്കുഴൽ വിളി ഒഴുകിയൊഴുകി വരും... ജയദേവകവിയുടെ ഗീതികൾ... ഘനശ്യാമസന്ധ്യാ ഹൃദയം... പ്രാണസഖി നിൻ മടിയിൽ... തുടങ്ങിയ ഗാനങ്ങളാണ് എം.ജി.രാധാകൃഷ്ണൻ സംഗീത സംവിധാനം നിർവഹിച്ച ലളിത ഗാനങ്ങൾ.

പിന്നണി ഗായകനായാണ് സിനിമയിലെത്തിയത് എങ്കിലും സംഗീത സംവിധാന രംഗത്താണ് പിൽക്കാലത്ത് ഏറെ പ്രശസ്തനായത്. 1969-ൽ റിലീസായ കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിലെ ഉണ്ണി ഗണപതിയെ എന്ന ഗാനമാണ് ആദ്യമായി രാധാകൃഷ്ണൻ ആലപിച്ച ഗാനം. 1978-ൽ റിലീസായ തമ്പ് എന്ന ചിത്രമാണ് ആദ്യമായി സംഗീതസംവിധാനം ചെയ്ത സിനിമ.

ചാമരം, ഞാൻ ഏകനാണ്, ജാലകം, രാക്കുയിലിൻ രാഗസദസിൽ, അയിത്തം, ദേവാസുരം, മണിചിത്രത്താഴ്, അദ്വൈതം, മിഥുനം, അഗ്നിദേവൻ, രക്തസാക്ഷികൾ സിന്ദാബാദ്, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങി എൺപതിലധികം സിനിമകൾക്ക് അദ്ദേഹം ഗാനങ്ങൾ ചിട്ടപ്പെടുത്തി.

2001-ൽ അച്ഛനെയാണെനിക്കിഷ്ടം, 2006-ൽ അനന്തഭദ്രം എന്നി സിനിമകൾക്ക് നൽകിയ സംഗീത സംവിധാനത്തിന് മികച്ച സംഗീത സംവിധായകർക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.

കെ.എസ്.ചിത്ര, ജി.വേണുഗോപാൽ, കെ.എസ്.ബീന, അരുന്ധതി തുടങ്ങിയ ഒട്ടേറെ ചലച്ചിത്ര പിന്നണി ഗായകരെ മലയാളസംഗീതത്തിന് ആദ്യമായി പരിചയപ്പെടുത്തിയത് എം.ജി.രാധാകൃഷ്ണനാണ്.

കരൾ രോഗത്തിന് ചികിത്സയിലിരിക്കെ 2010 ജൂലൈ 2ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.

സ്വകാര്യ ജീവിതം

  • ഭാര്യ : പത്മജ
  • മക്കൾ :
  • രാജകൃഷ്ണൻ(ചെന്നൈയിൽ സൗണ്ട് എൻജീനീയർ)
  • കാർത്തിക

ആലപിച്ച ഗാനങ്ങൾ

  • സപ്തസ്വരങ്ങളെ(ആകാശവാണി)
  • ഉണ്ണിഗണപതിയെ...

കള്ളിച്ചെല്ലമ്മ 1969

  • മല്ലാക്ഷി മണിമാറിൽ...

കുമാരസംഭവം 1969

  • മാറ്റുവിൻ ചട്ടങ്ങളെ...

അഭയം 1970

  • പല്ലനയാറിൻ തീരത്ത്...

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി 1970

  • രാമായണത്തിലെ സീത...

ഒതേനൻ്റെ മകൻ 1970

  • എല്ലാ പൂക്കളും ചിരിക്കട്ടെ...

പുത്തൻവീട് 1971

  • ഉത്തിഷ്ഠതാ ജാഗ്രത...

ശരശയ്യ 1971

  • വൈക്കത്തപ്പനും ശിവരാത്രി...

മഴക്കാറ് 1973

  • ശ്രീപാൽക്കടലിൽ...

തമ്പ് 1978

  • താളം തെറ്റിയ ജീവിതങ്ങൾ...

താളം മനസിൻ്റെ താളം 1981

  • ഉത്രാടക്കാറ്റിൻ്റെ കൂട്ടുകാരൻ

ഞങ്ങളുടെ കൊച്ച് ഡോക്ടർ 1989

  • കാടിനെ കാടത്തമെന്തെ...
  • കടംതുടിതാളം...

പൂരം 1989

  • അക്കരെ നിന്നൊരു കൊട്ടാരം...

സ്വാഗതം 1989

  • ഭൂമിയെ പീഠമാക്കി...

അഭയം 1989

  • വാഴകുടപ്പൻ്റെ തേനണിത്തുള്ളികൾ...

അമ്മയാണെ സത്യം 1993

  • വന്ദെ മുകുന്ദ ഹരെ...

ദേവാസുരം 1993

  • നാഗത്താൻ കാവിലമ്മേ...

കുസൃതി 2003 [5]

ശ്രദ്ധേയമായ ഗാനങ്ങൾ

തിരുത്തുക
  • മുക്കുറ്റി തിരുതാളി...

ആരവം 1978

  • പ്രണയവസന്തം...
  • ഓ മൃദുലെ...

ഞാൻ ഏകനാണ് 1982

  • ദേവി നിൻ രൂപം...

ഒരു തിര പിന്നെയും തിര 1982

  • പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന...
  • എത്ര പൂക്കാലമിനി...

രാക്കുയിലിൻ രാഗസദസിൽ 1986

  • ഒരു ദളം മാത്രം...

ജാലകം 1987

  • അതിരുകാക്കും മലയൊന്നു തുടുത്തേ...

സർവകലാശാല 1987

  • മഴവിൽകൊതുമ്പിലേറി വന്ന...
  • നീലക്കുയിലെ ചൊല്ലൂ...
  • അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ...

അദ്വൈതം 1992

  • അല്ലിമലർക്കാവിൽ പൂരം കാണാൻ...
  • ഞാറ്റുവേലക്കിളിയെ...

മിഥുനം 1993

  • സൂര്യകിരീടം വീണുടഞ്ഞു...
  • വന്ദേ മുകുന്ദ ഹരേ...
  • മേടപ്പൊന്നണിയും...

ദേവാസുരം 1993

  • പല വട്ടം പൂക്കാലം...
  • വരുവാനില്ലാരും...
  • ഒരു മുറൈ വന്ത് പാർത്തായ...
  • പഴം തമിഴ് പാട്ടിടയും...

മണിചിത്രത്താഴ് 1993

  • പോരു നീ വാരിളം ചന്ദ്രലേഖെ..
  • നോവുമിടനെഞ്ചിൽ...

കാശ്മീരം 1994

  • തൂമഞ്ഞോ പരാഗം പോൽ...

തക്ഷശില 1995

  • അക്ഷരനക്ഷത്രം കോർത്ത...
  • നിലാവിൻ്റെ നീലഭസ്മ...
  • സുരലലനാദന...

അഗ്നിദേവൻ 1995

  • എന്തമ്മെ ചുണ്ടത്ത്...
  • ചന്ദനശിലയിൽ...

കുലം 1997

  • വൈകാശിത്തെന്നലൊ തിങ്കളൊ...
  • ചെറുവള്ളിക്കാവിലിന്ന്...
  • നമ്മള്കൊയ്യും വയലെല്ലാം...
  • കിഴക്ക് പുലരിയിൽ...
  • പൊന്നാര്യൻ പാടം...
  • ബലികുടീരങ്ങളെ...

രക്തസാക്ഷികൾ സിന്ദാബാദ് 1998

  • ചെമ്പഴുക്കാ...
  • കൈതപ്പൂവിൻ...
  • ഹരിചന്ദനമലരിലെ...

കണ്ണെഴുതി പൊട്ടും തൊട്ട് 1999

  • പൊന്നോല പന്തലിൽ...

സാഫല്യം 1999

  • രക്തവർണ്ണക്കൊടി പൊങ്ങി...

സ്റ്റാലിൻ ശിവദാസ് 1999

  • പഴനിമലമുരുകന...
  • ആരോടും ഒന്നും മിണ്ടാതെ...
  • ധ്യാനം ധേയം...
  • അമ്മേ നിളേ...
  • മഞ്ഞിൻ മുത്തെടുത്ത്...
  • അരണിയിൽ നിന്നും...

നരസിംഹം

  • ദൂരെ പൂപമ്പരം...

പൈലറ്റ്സ് 2000

  • കാറ്റെ നീ വീശരുതിപ്പോൾ...
  • പൂമകൾ വാഴുന്ന...

കാറ്റ് വന്ന് വിളിച്ചപ്പോൾ 2000

  • പതിയെ പതിയെ പടിവാതിലിൽ...

നരിമാൻ 2001

  • കാറ്റ് കാറ്റ് കാറ്റ് പൂങ്കാറ്റ്...
  • ശലഭം വഴി മാറുമാ...

അച്ഛനെയാണെനിക്കിഷ്ടം 2001

  • അല്ലികളിൽ അഴകലയോ...
  • ചന്ദനമണി സന്ധ്യകളുടെ...
  • അകലെയാണെങ്കിലും...

പ്രജ 2001

  • മഴനിലാവിൻ്റെ ചിറകുകളിൽ...
  • മധുമാസം വിരിയണ്...

മേഘസന്ദേശം 2001

  • ശിവമല്ലിക്കാവിൽ...
  • പിണക്കമാണോ...
  • മാലമ്മേലല്ലുയ...
  • തിരനുരയും...

അനന്തഭദ്രം 2005

അവലം‌ബം

തിരുത്തുക
  1. https://www.mbibooks.com/product/m-g-radhakrishnan-jeevitham-samgeetham-ormma/
  2. http://sv1.mathrubhumi.com/static/others/newspecial/index.php?cat=607
  3. https://malayalasangeetham.info/displayProfile.php?artist=MG%20Radhakrishnan&category=musician
  4. https://www.manoramaonline.com/music/music-news/2020/07/29/birth-anniversary-of-legendary-musician-m-g-radhakrishnan.html
  5. https://m3db.com/m-g-radhakrishnan

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എം.ജി._രാധാകൃഷ്ണൻ&oldid=4109436" എന്ന താളിൽനിന്ന് ശേഖരിച്ചത്