എം. ചന്ദ്രശേഖരൻ
ചെന്നൈ സ്വദേശിയായ പ്രസിദ്ധ കർണാടകസംഗീത സമ്പ്രദായത്തിലെ വയലിനിസ്റ്റാണ് എം. ചന്ദ്രശേഖരൻ. 1938 നവംബർ 22-നാണ് ഇദ്ദേഹം ജനിച്ചത്[1]. നല്ലൊരു ഗായകനുമായ ഇദ്ദേഹം വയലിൻ വായനയ്ക്കൊപ്പം പാടുകയും ചെയ്യാറുണ്ട്[2].

ജീവിതരേഖ തിരുത്തുക
1949-ൽ കുട്ടിയായിരിക്കുമ്പോഴാണ് ഇദ്ദേഹം അരങ്ങേറ്റം നടത്തിയത്. ഇദ്ദേഹത്തിന്റെ അമ്മ ചാരുബല മോഹനന്റെ പേരിൽ കലാകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ട്രസ്റ്റ് പ്രവർത്തിക്കുന്നുണ്ട്[1]. ബാലമുരളീകൃഷ്ണ പോലുള്ള ഗായകർക്കൊപ്പം ഇദ്ദേഹം കച്ചേരിയിൽ വയലിൻ വായിക്കാറുണ്ട്. പ്രശസ്ത വയലിൻ വിദഗ്ദ്ധയായ ജി. ഭാരതി ഇദ്ദേഹത്തിന്റെ മകളാണ്. രണ്ടാം വയസ്സിൽ ഉണ്ടായ മഞ്ഞപ്പിത്തത്തെത്തുടർന്ന് ഇദ്ദേഹത്തിന്റെ കാഴ്ച്ചശക്തി തിരിച്ചുകിട്ടാത്ത വിധം നഷ്ടപ്പെടുകയുണ്ടായി.
പുരസ്കാരങ്ങൾ തിരുത്തുക
ഇദ്ദേഹത്തിന് മദ്രാസ് മ്യൂസിക് അക്കാദമിയിൽ നിന്ന് 2005-ൽ സംഗീത കലാനിധി പുരസ്കാരം ലഭിച്ചിട്ടുണ്ട്. [3] ഇദ്ദേഹം 2012 ഒക്റ്റോബറിൽ ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് സംഗീത നാടക അക്കാദമി ഫെലോഷിപ്പ് സ്വീകരിച്ചിട്ടുണ്ട്. തുംകൂർ സർവ്വകലാശാലയിൽ നിന്ന് ഇദ്ദേഹത്തിന് കർണാടകസംഗീതത്തിനു നൽകിയ സംഭാവനകൾക്ക് ഓണററി ഡോക്ടറേറ്റ് നൽകപ്പെട്ടിട്ടുണ്ട്[1].
അവലംബം തിരുത്തുക
- ↑ 1.0 1.1 1.2 http://www.thehindu.com/news/cities/chennai/chen-arts/chen-music/violinist-celebrates-75th-birthday/article4153753.ece
- ↑ http://www.carnatic.com/people/cs-violin.html
- ↑ "Violinist with versatile skills". The Hindu. 1 December 2005. മൂലതാളിൽ നിന്നും 2006-02-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 January 2011.
Persondata | |
---|---|
NAME | Chandrasekaran, M. |
ALTERNATIVE NAMES | |
SHORT DESCRIPTION | |
DATE OF BIRTH | |
PLACE OF BIRTH | |
DATE OF DEATH | |
PLACE OF DEATH |