മാധവ വിഠൽ കാമത്ത്

(M.V. Kamath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്രപ്രവർത്തകനും പ്രസാർ ഭാരതി മുൻ ചെയർമാനുമായിരുന്നു മാധവ വിഠൽ കാമത്ത് എന്ന എം.വി. കാമത്ത് (7 സെപ്റ്റംബർ 1921 - 10 ഒക്ടോബർ 2014).[1][2][3]

എം.വി.കാമത്ത്
ജനനം(1921-09-07)സെപ്റ്റംബർ 7, 1921
മരണം2014 ഒക്ടോബർ 10
ദേശീയതഇന്ത്യൻ
തൊഴിൽപത്രപ്രവർത്തകൻ

ജീവിതരേഖ

തിരുത്തുക

ഉഡുപ്പി സ്വദേശിയാണ്. ഫിസിക്‌സിലും കെമിസ്ട്രിയിലും ബി.എസ്സി. ബിരുദം നേടി പത്രപ്രവർത്തകനായി. 1967 ൽ സൺഡെ ടൈംസിൽ ചേർന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ വാഷിങ്ടൺ ലേഖകനായും പിന്നീട് ഇന്ത്യൻ ഇലസ്‌ട്രേറ്റഡ് വീക്ക്‌ലിയുടെ എഡിറ്ററായും പ്രവർത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ളതുൾപ്പെടെ വിവിധ വിഷയങ്ങളിലായി നാല്പതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.[4]

  • ഓൺമീഡിയ: പൊളിറ്റിക്‌സ് ആൻഡ് ലിറ്ററേച്ചർ
  • നരേന്ദ്രമോദി: ആർക്കിടെക്ട് ഓഫ് എ മോഡേൺ സ്റ്റേറ്റ്
  • ഗാന്ധി -എ സ്​പിരിച്വൽ ജേർണി
  • റിപ്പോർട്ടർ അറ്റ് ലാർജ്
  • ദ പർസ്യൂട്ട് ഓഫ് എക്‌സലൻസ്

പുരസ്കാരങ്ങൾ

തിരുത്തുക
  • പദ്മഭൂഷൻ (2004)
  • മംഗലാപുരം സർവകലാശാലയുടെ ഡോക്ടറേറ്റ് ബിരുദം(2007)

അഭിമുഖം

തിരുത്തുക
  1. "Veteran journalist MV Kamath dies at 93". The Times of India. 9 October 2014. Retrieved 9 October 2014.
  2. "Shri Madhav Vittal Kamath : Padma Bhusan". Government of India. Archived from the original on 2009-01-31. Retrieved 22 March 2010.
  3. Ninan, Sevanti (2 February 2003). "Saffron selections". The Hindu. Archived from the original on 2011-06-04. Retrieved 22 March 2010.
  4. "എം.വി.കാമത്ത് അന്തരിച്ചു". www.mathrubhumi.com. Archived from the original on 2014-10-10. Retrieved 10 ഒക്ടോബർ 2014.
"https://ml.wikipedia.org/w/index.php?title=മാധവ_വിഠൽ_കാമത്ത്&oldid=4092836" എന്ന താളിൽനിന്ന് ശേഖരിച്ചത്