പ്രണയവിവാഹം

രണ്ടുവ്യക്തികള്‍ പ്രണയത്തിലായതിനു ശേഷം വിവാഹം കഴിക്കുന്നത്.
(Love marriage എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രണ്ട് വ്യക്തികൾ പരസ്പരം പ്രണയത്തിലായതിനു ശേഷം വിവാഹം ചെയ്യുന്നതിനെയാണ് പ്രണയവിവാഹം എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. ദക്ഷിണേഷ്യയിൽ പ്രധാനമായും ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ മാതാപിതാക്കളുടെ അനുവാദത്തോടെയോ അല്ലാതെയോ പ്രണയവിവാഹം നടക്കാറുണ്ട്. എന്നാൽ പ്രണയവിവാഹത്തിന് വ്യക്തമായ ഒരു നിർവചനം ഇല്ല. ദമ്പതികളുടെ മാത്രം തീരുമാനത്തിൽ ഒരു വിവാഹം വിവരിക്കാൻ ഈ പദം സാധാരണയായി ഉപയോഗിക്കാറുണ്ട്[1][2][3][1]

"Abaelardus and Heloïse surprised by Master Fulbert", by Romanticist painter Jean Vignaud (1819)

ഇന്ത്യയിൽ

തിരുത്തുക

ഇന്ത്യയിൽ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ എന്നിവരുമായി കൂടിയാലോചിക്കാതെ നടക്കുന്ന വിവാഹത്തെ വിശേഷിപ്പിക്കാൻ സാധാരണയായി പ്രണയവിവാഹം എന്ന പദം ഉപയോഗിച്ചുവരാറുണ്ട്. 1970-കളിൽ നഗരപ്രദേശങ്ങളിലാണ് പ്രണയവിവാഹങ്ങൾ കൂടുതലായി സംഭവിച്ചുതുടങ്ങിയത്. തുടക്കത്തിൽ, പ്രണയവിവാഹങ്ങൾ സംഭവിച്ചത് സ്വീകാര്യമായ സമൂഹങ്ങൾക്കിടയിലായിരുന്നു. ലവ് - അറേഞ്ച്ഡ് വിവാഹങ്ങളാണ് ഇക്കാലഘട്ടങ്ങളിൽ കണ്ടുവരുന്നത്‌. ഇതിൽ രണ്ടിന്റെയും ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. 2012 ൽ ടെലിവിഷൻ ചാനലായ എൻഡിടിവി നടത്തിയ ഇപ്സോസ് സർവ്വേയിൽ പങ്കെടുത്ത 74 ശതമാനം ആളുകളും മുൻഗണന നൽകിയിരുന്നത് അറേഞ്ച്ഡ് വിവാഹങ്ങൾക്കായിരുന്നു. 2010 ൽ ദേശീയ വനിതാ കമ്മീഷൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പ്രണയവിവാഹത്തിനുശേഷം നടന്ന ദുരഭിമാനകൊലയുമായി ബന്ധപ്പെട്ട് 326 കേസുകൾ ഉണ്ടായിരുന്നു[1][4][5].

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 Mr Henrike Donner (28 December 2012). Domestic Goddesses: Maternity, Globalization and Middle-class Identity in Contemporary India. Ashgate Publishing, Ltd. pp. 80, 86. ISBN 978-1-4094-9145-3. Retrieved 31 January 2015.
  2. "Glitz and tradition at Sri Lanka society wedding". BBC News. 13 April 2011. Retrieved 31 January 2015. Society is becoming more Westernised, too: this is a love marriage, not one arranged by the family.
  3. "Pakistan police to protect Afghan runaway couple". BBC News. 23 July 2012. Retrieved 31 January 2015. The couple say that they entered Pakistan illegally about three weeks ago and had a secret love marriage.
  4. "Arranged marriages losing respect". Times of India.
  5. "Inter-caste ties behind most honour crimes. Just 3% cases due to same gotra marriages, says new survey". The Tribune (India. 5 July 2010. Retrieved 14 February 2015.
"https://ml.wikipedia.org/w/index.php?title=പ്രണയവിവാഹം&oldid=3086237" എന്ന താളിൽനിന്ന് ശേഖരിച്ചത്