ല്ലാമ
(Llama എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പഴയകാലത്ത് പ്രധാനമായും ഭാരം കയറ്റി കൊണ്ടു പോകുന്നതിനു, ഇറച്ചിക്കുമായി വളർത്തുന്ന തെക്കേ അമേരിക്കയിലെ കാമലിഡ് വംശത്തിൽ പെടുന്ന ഒരു ജീവിയാണ് ല്ലാമ (ല്ലാമാ ഗ്ലാമാ) . ഏതാണ്ട് 40 മില്യൻ വർഷങ്ങൾക്ക് മുമ്പ് വടക്കേ അമേരിക്കയിലെ മധ്യ സമതല പ്രദേശങ്ങളിലാണ് ഇവ കാണപ്പെട്ടെതെന്ന് കരുതുന്നു.മൂന്ന് മില്യൻ വർഷങ്ങൾക്ക് മുമ്പ് ഇവ തെക്കേ അമേരിക്കയിലേക്ക് കുടിയേറി.
ല്ലാമ(ലലാമ) | |
---|---|
Domesticated
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Camelidae ഉഷ്ട്രവംശി
|
Genus: | |
Species: | L. glama
|
Binomial name | |
Lama glama (Linnaeus, 1758)
|
പൂർണ്ണ വളർച്ചയെത്തിയ ഒരു ല്ലാമക്ക് 1.7 മീറ്റർ മുതൽ 1.8 മീറ്റർ വരെ ഉയരമുണ്ടാകും. 130 കിലോഗ്രാം മുതൽ 200 കിലോഗ്രാം വരെ ഭാരവും ഇതിനുണ്ടാകും. ജനിച്ച ഉടനെയുള്ള ലാമക്കുഞ്ഞിനു് (സിറ) 9.1 മുതൽ 14 കിലോഗ്രാം വരെ ഭാരമുണ്ടാകും.