അന്റാർട്ടിക്കാ പര്യവേഷണങ്ങളുടെ പട്ടിക
(List of Antarctic expeditions എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്റാർട്ടിക്കയെ സംബന്ധിക്കുന്ന പര്യവേഷണങ്ങളുടെ സമയക്രമമനുസരിച്ചുള്ള ഒരു പട്ടികയാണ് ഇവിടെ നൽകിയിരിക്കുന്നത്.
പര്യവേഷണങ്ങൾക്കു മുമ്പ്
തിരുത്തുക1800കൾക്കു മുമ്പ്
തിരുത്തുക- 1487 ബർതലോമിയോ ഡയസ് ശുഭപ്രതീക്ഷയുടെ മുനമ്പിനു(40° തെക്ക്) ചുറ്റും കപ്പലോടിക്കുന്ന ആദ്യ വ്യക്തിയായി.
- 1497 വാസ്കോ ഡ ഗാമ ദക്ഷിണാഫ്രിക്കയിലെ വൈറ്റ് റിവർ വരെ സഞ്ചരിക്കുന്ന നാവികനായി.
- 1522 ഫെർഡിനാൻഡ് മഗല്ലൻ - ഭൂമിക്കു ചുറ്റുമുള്ള ആദ്യ യാത്ര. മഗല്ലൻ കടലിടുക്ക് (54º തെക്ക്) കണ്ടെത്തുന്നു.
- 1525 ഒരുകാലത്ത് വിശ്വസിക്കപ്പെട്ടിരുന്നതുപ്രകാരം ലോയിസാ പര്യവേഷണസംഘത്തിൽപ്പെട്ട ഫ്രാൻസിസ്കോ ദെ ഹോസെസ് കരയുടെ അവസാനം (56º തെക്ക്) കണ്ടെത്തി.
- 1578 ഫ്രാൻസിസ് ഡ്രേക്ക് ഡ്രേക്ക് തുറ കണ്ടെത്തുന്നു.
- 1599 ഡിർക് ജെറിറ്റ്സ് - 64° തെക്ക് അക്ഷാംശത്തിലേക്കു സഞ്ചരിക്കുന്നു.
- 1603 ഗബ്രിയേൽ ദെ കാസ്റ്റില്ല - 64° തെക്ക് അക്ഷാംശത്തിലേക്കു സഞ്ചരിക്കുന്നു.
1800കൾ
തിരുത്തുക- 1819 വില്യം സ്മിത്ത് ദക്ഷിണ ഷെറ്റ്ലാൻഡ് ദ്വീപുകൾ കണ്ടുപിടിക്കുന്നു ( ), 60° ദക്ഷിണ അക്ഷാംശത്തിനു തെക്കായി ആദ്യമായി കര കണ്ടുപിടിക്കുന്നു.
1900കൾ
തിരുത്തുക- 1901 — 1904 റോബർട്ട് ഫാൽക്കൺ സ്കോട്ട് നയിച്ച ഡിസ്കവറി പര്യവേഷണം. 1903 ഡിസംബർ 30-നു ഏർണെസ്റ്റ് ഷാക്കിൾട്ടൺ (82° 17’ തെക്ക്) എത്തിച്ചേരുന്നു.
- 1901 — 1903 പ്രഥമ ജർമൻ അന്റാർട്ടിക്കാ പര്യവേഷണയാത്ര - Erich von Drygalski നയിച്ചു.
- 1901 — 1904 സ്വീഡിഷ് അന്റാർട്ടിക്കാ പര്യവേഷണയാത്ര – Otto Nordenskiöld നയിച്ചു.
- 1902 — 1904 സ്കോട്ടിഷ് ദേശീയ അന്റാർട്ടിക്കാ പര്യവേഷണയാത്ര – William Speirs Bruce നയിച്ചു.
- 1910 — 1912 റോആൾഡ് ആമുണ്ട്സെൻ - 1911 ഡിസംബർ 14 -നു ദക്ഷിണധ്രുവത്തിലെത്തുന്നു (90° തെക്ക്)
- 1910 — 1913 ടെറാ നോവാ പര്യവേഷണയാത്ര - 1912 ജനുവരി 17-നു, റോബർട്ട് ഫാൽക്കൺ സ്കോട്ട് ദക്ഷിണധ്രുവത്തിലെത്തി (90° S)
- 1914 — 1916 ഇംപീരിയൽ ട്രാൻസ്-അന്റാർട്ടിക് പര്യവേഷണയാത്ര – ഏർണെസ്റ്റ് ഷാക്കിൾട്ടൺ നയിച്ചു.
2000കൾ
തിരുത്തുക- 2007 ബ്രിട്ടീഷ് ഗ്രഹാം ലാൻഡ് പര്യവേഷണം Archived 2007-10-04 at the Wayback Machine. അന്റാർട്ടിക്കാ ഭൂഖണ്ഡത്തിലേക്കുള്ള സ്വതന്ത്ര പര്യവേഷണം.