ചിരവനാക്ക്
(Lindernia ciliata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലിൻഡെർണിയേസീ കുടുംബത്തിൽപ്പെട്ട ഒരു ചെറു ഓഷധിയാണ് ചിരവനാക്ക്. (ശാസ്ത്രീയ നാമം: Lindernia ciliata )ഇലകൊഴിയും ഈർപ്പവനങ്ങളിലും സമതലങ്ങളിലെ നനവുള്ള പ്രദേശങ്ങളിലും വളരുന്ന ഈ ചെടി ഏഷ്യയുടെ ഉഷ്ണമേഖലാപ്രദേശങ്ങൾ മുതൽ ആസ്റ്റ്രേലിയ വരെ കാണപ്പെടുന്നു. ഈർപ്പമുള്ള പ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന ഈ ചെടി നിരവധി ദിവസങ്ങൾ വെള്ളത്തിൽ മുങ്ങി നിന്നാലും അതിജീവിക്കാൻ ശേഷിയുള്ളതാണ്. 13 സെ മീ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ തണ്ടുകളില്ലാത്ത ഇലകൾ ദന്തുരവും സമ്മുഖമായി വിന്യസിച്ചവയുമാണ്. പിങ്ക്- നീലകലർന്ന പിങ്ക് നിറത്തിലുള്ള പൂക്കളും ഏതാണ്ട് ത്രികോണാകൃതിയിലുള്ള ഫലങ്ങളിൽ കറുപ്പു നിറമുള്ള വിത്തുകളും ഉണ്ട്.[1][2]
ചിരവനാക്ക് | |
---|---|
Lindernia ciliata | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | Plantae
|
Order: | Lamiales
|
Family: | |
Genus: | |
Species: | L.ciliata
|
Binomial name | |
Lindernia ciliata |
അവലംബം
തിരുത്തുക- ↑ "Fringed Lindernia". Retrieved 16 മെയ് 2018.
{{cite web}}
: Check date values in:|access-date=
(help) - ↑ "Lindernia ciliata ciliata". India Biodiversity Portal. Retrieved 16 മെയ് 2018.
{{cite web}}
: Check date values in:|access-date=
(help)