ലില്ലിയൻ ഡിസ്നി

(Lillian Disney എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡിസ്നി സ്റ്റുഡിയോയിൽ അമേരിക്കൻ ഇൻക് ആർട്ടിസ്റ്റും വാൾട്ട് ഡിസ്നിയുടെ ഭാര്യയും ആയിരുന്നു ലില്ലിയൻ മേരി ഡിസ്നി (née Bounds; ഫെബ്രുവരി 15, 1899 - ഡിസംബർ 16, 1997)

ലില്ലിയൻ ഡിസ്നി
Lillian Disney in 1951
ജനനം
Lillian Marie Bounds

(1899-02-15)ഫെബ്രുവരി 15, 1899
മരണംഡിസംബർ 16, 1997(1997-12-16) (പ്രായം 98)
West Los Angeles, California, U.S.
തൊഴിൽInk and paint artist
സജീവ കാലം1928–1997
ജീവിതപങ്കാളി(കൾ)
(m. 1925; died 1966)

John L. Truyens
(m. 1969; died 1981)
കുട്ടികൾ2, including Diane Disney Miller
ബന്ധുക്കൾSee Disney family

ആദ്യകാലം

തിരുത്തുക

ഇഡഹോയിലെ സ്പാൾഡിങിൽ ലില്ലിയൻ മേരി ബൌണ്ട്സ് ജനിച്ചു. നസ് പെർസ് ഇന്ത്യൻ റിസർവേഷൻ എന്ന സ്ഥലത്തിനടുത്തുള്ള ലപ്വൈയിൽ വളർന്നു. അവിടെ പിതാവ് വില്ലാർഡ് ഇരുമ്പുപണിക്കാരനും ഫെഡറൽ മാർഷലുമായിരുന്നു.[1]പത്തു മക്കളിൽ ഏറ്റവും ഇളയതായിരുന്നു ലില്ലിയൻ. പതിനേഴാം വയസ്സിൽ പിതാവിൻറെ മരണത്തെത്തുടർന്ന് കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. ലപ്വൈ ഹൈസ്കൂളിൽ നിന്നും ബിരുദപഠനത്തിനു ശേഷം ലില്ലിയനും അമ്മയും ലെവീസ്റ്റണിലേക്ക് താമസം മാറി. ഒരു വർഷം ബിസിനസ് കോളേജിൽ പഠിച്ച ശേഷം 1923-ൽ തെക്കൻ കാലിഫോർണിയയിലേക്കു താമസം മാറി സഹോദരി ഹസെലിന്റെ കുടുംബത്തോടൊപ്പമുണ്ടായിരുന്നു.[2][3][4]ഇങ്ക് ആൻഡ് പെയിൻറിലെ സെക്രട്ടറിയായി ഡിസ്നി സ്റ്റുഡിയോയിൽ ജോലിചെയ്യുമ്പോൾ അവർ വാൾട്ടിനെ കണ്ടുമുട്ടി.[5]

വാൾട്ട് ഡിസ്നി വിവാഹം

തിരുത്തുക

1925 ജൂലൈ 13 ന് [6]ലില്ലിയനും വാൾട്ട് ഡിസ്നിയും ഇഡഹോയിലുള്ള ലെവസ്റ്റണിലെ എപ്പിസ്കോപ്പൽ സഭയിൽ വിവാഹം കഴിച്ചു. [7] എന്നിരുന്നാലും, വാൾട്ടിൻറെ മാതാപിതാക്കൾക്ക് വിവാഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞില്ല. ലില്ലിയുടെ സ്വന്തം പിതാവ് രോഗബാധിതനായതുകൊണ്ട് ലെവസ്റ്റൺ ഫയർ ഡിപ്പാർട്ട്മെന്റിന്റെ മേധാവിയായിരുന്ന അവരുടെ അമ്മാവൻ മണവാട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. ലില്ലി തന്നെത്താൻ ഡിസൈൻ ചെയ്ത വിവാഹവസ്ത്രമായിരുന്നു വിവാഹത്തിന് ധരിച്ചിരുന്നത്. അവർക്കും വാൽട്ടിനും ഉണ്ടായിരുന്ന ഡയാന (1933-2013), ഷാരോൺ (1935-1993) എന്നീ രണ്ട് പെൺമക്കളിൽ ഷാരോൺ അവരുടെ ദത്തുപുത്രിയായിരുന്നു. ലില്ലിയ്ക്ക് പത്തു പേരക്കുട്ടികളുണ്ടായിരുന്നു. അതിൽ ഏഴ് കുട്ടികൾ ഡയാനയുടേതും (husband Ron W. Miller) മൂന്നു കുട്ടികൾ ഷാരോണിൻറേതും (റോബർട്ട് ബ്രൌൺ, വില്യം ലണ്ട് എന്നീ രണ്ടു ഭർത്താക്കന്മാർ അവർക്കുണ്ടായിരുന്നു) ആയിരുന്നു.

അംഗീകാരം

തിരുത്തുക

പ്ലെയിൻ ക്രൈസി എന്ന അനിമേഷൻ ചിത്രത്തിലെ ഒരു ഇൻക് ആർട്ടിസ്റ്റായിട്ടായിരുന്നു അവരുടെ ചലച്ചിത്ര ജീവിതം. 1928-ൽ ന്യൂയോർക്കിൽ നിന്ന് കാലിഫോർണിയയിലേക്ക് ട്രെയിൻ യാത്ര നടത്തിയപ്പോൾ, ഭർത്താവിന്റെ ഏറ്റവും പ്രശസ്തമായ കഥാപാത്രമായ മിക്കി മൗസ് എന്ന പേര് ലില്ലിയാണ് നിർദ്ദേശിച്ചത്. വാൾട്ട് കാർട്ടൂൺ മൌസിന്റെ ചിത്രം ഭാര്യക്ക് കാണിച്ചു കൊടുക്കുകയും "മോർട്ടീമർ മൗസ്" എന്ന പേരിലാണ് അത് അറിയാൻ പോകുന്നത് എന്നറിയിക്കുകയും ചെയ്തു. മോർട്ടീമറിനുപകരം "മിക്കി മൗസ്" എന്ന പേര് നിർദ്ദേശിച്ചതിൽ അവർക്കു പിന്നീട് വളരെ അഭിമാനമുണ്ടായിരുന്നു.[8]

കരോൾവുഡ് പസഫിക് റെയിൽറോഡിൽ, 1: 8-ലെ ലിവ് സ്റ്റീം ലോകോമോട്ടീവ് "ലില്ലി ബെല്ലെ" ആണ് ഭാര്യയുടെ ബഹുമാനാർഥം വാൾട്ട് ഡിസ്നി അവതരിപ്പിച്ചത്. കൂടാതെ, വാൾട്ട് ഭാര്യയുടെ ബഹുമാനാർഥം "ലില്ലി ബെല്ലെ" എന്ന പേരിൽ ഡിസ്നിലാന്റ് റെയിൽറോഡ് കാറുകളിൽ ഒന്നിനും പേരു നല്കിയിരുന്നു. വാൾട്ട് ഡിസ്നി കമ്പനിയിൽ വലിയ സംഭാവന നൽകിയ ഒരാളുടെ പേരിലും ലോകോമോട്ടീവിന് പേരു നല്കിയിരുന്നു.[9]

പിന്നീട് വർഷങ്ങളും മരണവും

തിരുത്തുക

1966-ൽ വാൾട്ട് ഡിസ്നി മരണമടഞ്ഞതിനുശേഷം, ലില്ലിയൻ ഡിസ്നി 1968 മേയ് ജോൺ എൽ. ട്രുയിൻസിനെ വിവാഹം ചെയ്തു.[10] 1987-ൽ ലോസ് ആഞ്ജലസിൽ ഒരു പുതിയ കൺസേർട്ട് ഹാൾ നിർമ്മിക്കാൻ 50 മില്യൺ ഡോളർ ലില്ലി വാഗ്ദാനം ചെയ്തു. [11] കാലതാമസം നേരിട്ടതിനുശേഷം, 2003-ൽ അവരുടെ മരണത്തിനു ആറു വർഷത്തിനു ശേഷം വാൾട്ട് ഡിസ്നി കൺസൾട്ടിംഗ് ഹാൾ തുറന്നു. ലില്ലി കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി ആർട്ട്സിന്റെ സ്ഥാപനത്തിന് ആവശ്യമായ ഫണ്ടും നല്കിയിരുന്നു.[12]

  1. Lillian Disney profile, legends.disney.go.com; accessed February 9, 2015.
  2. "Walt Disney dies of cancer at 65". Lewiston Morning Tribune. (Idaho). Associated Press. December 16, 1966. p. 1.
  3. "Lillian Disney dies". Spokesman-Review. (Spokane, Washington). December 18, 1997. Retrieved December 11, 2017.
  4. Litzinger, Brenda (March 13, 2012). "Important women in Disney history: Hazel Sewell". Walt Disney Family Museum. Retrieved December 11, 2017.
  5. Taylor, George (February 14, 2012). "Walt and Lilly". Walt Disney Family Museum. Retrieved December 11, 2017.
  6. Miller, Diane Disney (July 12, 2011). "Remembering Walt & Lillian's Anniversary". Walt Disney Family Museum. Retrieved December 11, 2017.
  7. Episcopal Church of the Nativity (Lewiston, Idaho) website, nativitylewiston.com; accessed February 9, 2015.
  8. Jackson, Kathy (2006). Walt Disney: Conversations (First ed.). University Press of Mississippi. p. 120. ISBN 1-57806-713-8.
  9. Broggie, Michael (Winter 2018). "View from the Cupola" (PDF). Carolwood Chronicle. The Carolwood Society. p. 7. Archived from the original (PDF) on March 17, 2019. Retrieved March 17, 2019.
  10. Profile, Social Security Death Index website; accessed February 9, 2015.
  11. About Walt Disney Concert Hall Archived 2009-11-26 at the Wayback Machine., laphil.com; accessed February 9, 2015.
  12. Weinraub, Bernard (1997-12-18). "Walt Disney's Widow, Lillian, Dies at 98". The New York Times. ISSN 0362-4331. Retrieved 2016-09-06.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലില്ലിയൻ_ഡിസ്നി&oldid=3778378" എന്ന താളിൽനിന്ന് ശേഖരിച്ചത്