ലിലിമ മിൻസ്
ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
(Lilima Minz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ വനിത ഹോക്കി ടീം അംഗമാണ് ലിലിമ മിൻസ്. ഇന്ത്യൻ ദേശീയ ടീമിലെ ഫോർവേഡ് പൊസിഷനിൽ കളിക്കുന്ന[2] ഇവർ 2016ലെ റിയോ ഒളിമ്പിക്‌സിനുള്ള വനിത ഹോക്കി ടീമിൽ അംഗമായിരുന്നു. റിയോ ഒളിമ്പിക്‌സിൽ വനിതാ വിഭാഗം ഹോക്കിയിൽ ജപ്പാനെതിരായ മൽസരത്തിൽ ഇന്ത്യക്ക് വേണ്ടി ലിലിമ മിൻസ് ഒരു ഗോൾ നേടി. മനില. ഈ മൽസരം സമനിലയിൽ അവസാനിച്ചു.
വ്യക്തി വിവരങ്ങൾ | |
---|---|
പൂർണ്ണനാമം | Lilima Minz |
പൗരത്വം | ഇന്ത്യ |
താമസസ്ഥലം | സുന്ദർഗഡ് |
Sport | |
രാജ്യം | India |
കായികമേഖല | ഹോക്കി |
ക്ലബ് | Odisha, indian Railways[1] |
ജീവിത രേഖ
തിരുത്തുകഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലെ ലൻജിബെർന ബ്ലോക്കിൽ ബിഹാവന്ദ് തനതോലി ഗ്രാമത്തിൽ 1994 ഏപ്രിൽ 10ന് ജനനം. അൻജിലസ് മിൻസ്, സിൽവിയ മിൻസ് ദമ്പതികളുടെ മകളാണ്.[3] ഒഡീഷയിലെ റോർകേല പൻപോഷ് സ്‌പോർട്‌സ് ഹോസ്റ്റലിലാണ് ഇവർ പരിശീലനം നേടിയത്.[4]
നേട്ടങ്ങൾ
തിരുത്തുകഅന്താരാഷ്ട്ര തലത്തിൽ 74ൽ അധികം മൽസരങ്ങളിൽ പങ്കെടുത്ത ലിലിമ ആറു ഗോളുകൾ നേടിയിട്ടുണ്ട്.
അന്താരാഷ്ട്രം
തിരുത്തുക- 2011ൽ തായ്‌ലന്റിലെ ബാങ്കോക്കിൽ നടന്ന അണ്ടർ 18 ഏഷ്യ കപ്പ് ഹോക്കി ചാമ്പ്യൻ ഷിപ്പിൽ വെങ്കല മെഡൽ നേടാൻ ഇന്ത്യൻ ടീമിനെ സഹായിച്ചു.[5][6]
- എഫ് ഐ എച്ച് വേൾഡ് ലീഗിന്റെ രണ്ടാം റൗണ്ടിൽ സീനിയർ വനിതാ ഹോക്കി ടീമിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.[7]
- 2013ൽ ജർമ്മനിയിൽ നടന്ന വനിതാ ജൂനിയർ വേൾഡ് കപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു.[8][9]
- 2016ൽ ബ്രസീലിൽ നടന്ന റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു..[10]
ദേശീയം
തിരുത്തുക- 2006, 2007, 2008, 2009, 2010 വർങ്ങളിൽ ജൂനിയർ നെഹ്‌റു കപ്പ് ഹോക്കി ടൂർണമെന്റിൽ ഒഡീഷയിലെ പാൻപോശ് ഹോസ്റ്റൽ ടീമിന് വേണ്ടി കളിച്ചു.
- 2006,2007 വർഷങ്ങളിൽ നാഷണൽ റൂറൽ ഗെയിംസിൽ ഒഡീഷയെ പ്രതിനിധീകരിച്ചു.
അവലംബം
തിരുത്തുക- ↑ "Senior Women Core Probables". hockeyindia.org. Archived from the original on 2016-09-14. Retrieved 1 August 2016.
- ↑ "Four Odisha players part of Olympic-bound women's hockey squad". timesofindia.indiatimes.com. Retrieved 30 July 2016.
- ↑ "PERSONALITIES". orisports.com. Retrieved 1 August 2016.
- ↑ "Hockey cradle celebrates Rio entry". newindianexpress.com. Archived from the original on 2016-08-16. Retrieved 31 July 2016.
- ↑ "Bronze for India in the U-18 Girls Asia Cup". thefansofhockey.com. Retrieved 31 July 2016.
- ↑ "India Get Bronze Medal in u-18 Asia Cup Women's Hockey". bharatiyahockey.org. Retrieved 31 July 2016.
- ↑ "Ritu Rani to Lead Indian Women's Team at World Hockey League Round 2 in Delhi". thefansofhockey.com. Retrieved 31 July 2016.
- ↑ "India win historic bronze at junior women hockey World Cup". thehindu.com. Retrieved 31 July 2016.
- ↑ "Sushila to Lead India at Junior Women's Hockey World Cup in Mönchengladbach". thefansofhockey.com. Retrieved 31 July 2016.
- ↑ "Odisha hockey player Deep, Lilima, Sunita, Namita gets Rio ticket". sportslogon.com. Retrieved 31 July 2016.