പ്രകാശ മലിനീകരണം
അമിതമായ അളവിലോ, തെറ്റായ ദിശയിലോ അനാവശ്യമായിട്ടുള്ള കൃത്രിമപ്രകാശത്തിന്റെ സാന്നിധ്യമാണ് പ്രകാശ മലിനീകരണം. ആദ്യകാലത്ത്, രാത്രികാലങ്ങളിൽ നക്ഷത്രങ്ങളുടെ പ്രകാശത്തെ മറയ്ക്കുന്നതിനാൽ ജ്യോതിശാസ്ത്രജ്ഞർ ആണ് ഇത് ശ്രദ്ധിച്ചിരുന്നത് എങ്കിലും, പിന്നീട് ഇതൊരു വളരുന്ന പ്രശ്നമായി തിരിച്ചറിയപ്പെടുകയായിരുന്നു. നൈസർഗികമായ പ്രകാശിത ചുറ്റുപാടുകളിൽ അസുഖകരമായി തോന്നുന്ന വിധമുള്ള അനാവശ്യപ്രകാശം എന്നത് മുതൽ ജീവികളുടെ സ്വാഭാവിക ജൈവികഘടികാരത്തെ താളം തെറ്റിക്കുകയും ആരോഗ്യത്തിന് തന്നെ ദോഷകരമായി മാറുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വരെ പ്രകാശ മലിനീകരണത്തിന്റെ അനന്തരഫലങ്ങൾ ചെന്നെത്തുന്നു.
പ്രത്യാഘാതങ്ങൾ
തിരുത്തുകപലതരം അർബുദങ്ങൾക്കും മറ്റും പ്രകാശ മലിനീകരണം കാരണമാകുന്നു. [1] എന്നാലും അമിതപ്രകാശം സസ്യജൈവചക്രത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ഇന്നും കണ്ടെത്തിട്ടില്ല. ചെറു പട്ടണങ്ങളോട് അടുത്ത് ജീവിക്കുന്ന ചില തവളകളുടെ പ്രത്യുൽപാദനത്തെ ബാധിക്കുന്നു എന്ന് കണ്ടെത്തിട്ടുണ്ട്. അംബരചുംബികളുടെ പ്രകാശം ദേശാടനപ്പക്ഷികളുടെ ദിശ തെറ്റിക്കുന്നു. കടൽ ജീവികളുടെ സൈര്യവിഹാരത്തെ ഇത് ബാധിക്കുന്നു. ഇരകളും ഇരപിടിയന്മാരും തമ്മിലുള്ള ബന്ധം ഇത് താളം തെറ്റിക്കുന്നു.
മനുഷ്യരിൽ
തിരുത്തുകമനുഷ്യരിൽ പ്രകാശ മലിനീകരണം സിർകാഡിയൻ റിഥത്തെ സാരമായി ബാധിക്കുന്നു. അതുമൂലം തലവേദന, മൈഗ്രേൻ, ഉറക്കക്കുറവ്, പൊണ്ണത്തടി, പ്രമേഹം എന്നിവയും വന്നു ചേരുന്നു.[2]
മറ്റു പ്രശ്നങ്ങൾ
തിരുത്തുകപ്രകാശ മലിനീകരണം മൂലം വാനനിരീക്ഷർക്ക് നല്ല ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ചില വാനനിരീക്ഷണശാലകൾ ഇതുകാരണം അടച്ചിടെണ്ടി വന്നിട്ടുണ്ട്. പ്രധാനമായും ന്യൂയോർക്ക്, ടോക്കിയോ, ബോംബെ എന്നീ നഗരങ്ങളുടെ ആകാശകാഴ്ചയെ ഇത് മറയ്ക്കുന്നുണ്ട്. അടുത്തകാലത്തായി നാസ പുറത്തുവിട്ട ഭൂമിയുടെ ആകാശചിത്രത്തിൽ ആഫ്രിക്കയുടെയും, ചൈനയുടെയും ചില ഭാഗങ്ങൾ ഒഴികെ ലോകത്തിന്റെ മിക്ക ഭാഗങ്ങളും പ്രകാശ പ്രളയത്തിൽ മുങ്ങിക്കിടക്കുന്നതായാണ് കാണപ്പെട്ടത്.
കൂടാതെ ഭാവിയിൽ ഊർജപ്രതിസന്ധിയും ഇത് സൃഷ്ടിക്കുന്നു.
സംഘടന
തിരുത്തുക- പ്രധാന ലേഖനം ഇന്റർനാഷണൽ ഡാർക്ക് സ്കൈ അസോസിയേഷൻ
ഇന്റർനാഷണൽ ഡാർക്ക് സ്കൈ അസോസിയേഷൻ എന്നൊരു സംഘടന ഇതിനെതിരെ പ്രവർത്തിക്കുന്നുണ്ട്, ഇവരുടെ വെബ്സൈറ്റിൽ[3] പ്രകാശ മലിനീകരണം ഒഴിവാക്കാനുള്ള നിരവധി മാർഗ്ഗങ്ങൾ കൊടുത്തിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ Schernhammer, ES; Schulmeister, K (2004). "Melatonin and cancer risk: does light at night compromise physiologic cancer protection by lowering serum melatonin levels?". British journal of cancer 90 (5): 941–3. doi:10.1038/sj.bjc.6601626. PMC 2409637. PMID 14997186.
- ↑ Professor Steven Lockley, Harvard Medical School, can be found in the CfDS handbook "Blinded by the Light?"
- ↑ ഇന്റർനാഷണൽ ഡാർക്ക് സ്കൈ അസോസിയേഷന്റെ വെബ്സൈറ്റ്
മാതൃഭൂമി വിദ്യ 30 ഏപ്രിൽ 2013 Archived 2016-03-04 at the Wayback Machine.