നുണ പരിശോധന

(Lie detection എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരാൾ പറയുന്നത് സത്യമാണോ എന്ന് മനസ്സിലാക്കാനുദ്ദേശിച്ച് രൂപം കൊടുത്ത അനവധി ടെസ്റ്റുകളുണ്ട് [1]. ഇവയെ പൊതുവായി നുണപരിശോധന എന്നാണ് വിവക്ഷിക്കുക. പോളിഗ്രാഫ് ടെസ്റ്റ് ശാരീരിക മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഇത്തരം ഒരു സംവിധാനമാണ്. ഇതിന് വിശ്വാസ്യതയില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട് [2]. കേരളത്തിൽ പല പോലീസ് കേസുകളുടേയും അന്വേഷണത്തിൽ ഇത് ഉപയോഗിച്ചിട്ടുണ്ട്. സാക്ഷി/പ്രതിയുടെ സമ്മതത്തോടെ മാത്രമേ ഇന്ത്യയിൽ ഈ പരിശോധന നടത്താൻ അനുമതിയുള്ളു. അതു പോലെ തന്നെ നുണ പരിശോധനക്ക് ഉപയോഗിക്കുന്ന മറ്റ് രണ്ട് ശാസ്ത്രീയ പരിശോധനകളാണ് ബ്രയിൻ മാപ്പിങ്, നാർക്കോ അനാലിസിസ് എന്നിവ.

  1. "Detecting Deception". Parliamentary Office of Science and Technology (UK). Retrieved 26 April 2012.
  2. Adelson, Rachel (2004). "Detecting Deception". Monitor on Psychology. 37 (7). American Psychological Association: 70. Retrieved 26 April 2012. {{cite journal}}: Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=നുണ_പരിശോധന&oldid=1811767" എന്ന താളിൽനിന്ന് ശേഖരിച്ചത്