ലെവോൺ അറോൺഹാൻ
അർമേനിയൻ ചെസ് ഗ്രാൻഡ് മാസ്റ്റർ
(Levon Aronian എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അർമേനിയൻ ഗ്രാൻഡ്മാസ്റ്ററും ലോകചെസ്സിലെ രണ്ടാം നമ്പർ കളിക്കാരനുമാണ് ലെവോൺ അറോൺഹാൻ (ജനനം: 6 ഒക്ടോബർ 1982). 2012 ലെ ഫിഡെയുടെ പട്ടികപ്രകാരം 2825 എലോ റേറ്റിങ് അറോൺഹാൻ കരസ്ഥമാക്കിയിട്ടുണ്ട്. എക്കാലത്തെയും മികച്ച മൂന്നാമത്തെ റേറ്റിങുമാണിത്.[1] 2005 ലെ ചെസ്സ് വേൾഡ് കപ്പ് അറോൺഹാൻ നേടിയിരുന്നു. 2006 (ടൂറിൻ), 2008 (ഡ്രെസ്ഡൻ) 2012 (ഇസ്താംബുൾ) ചെസ്സ് ഒളിമ്പിക്സുകളിൽ ഗോൾഡ് മെഡലുകൾ നേടിയ അർമേനിയൻ സംഘത്തെ നയിച്ചതു ഇദ്ദേഹമായിരുന്നു.[2] 2005 ലെ ഏറ്റവും മികച്ച കായികതാരത്തിനുള്ള അർമേനിയൻ സർക്കാരിന്റെ അവാർഡ് നേടുകയുണ്ടായി.[3]
ലെവോൺ അറോൺഹാൻ | |
---|---|
രാജ്യം | അർമേനിയ |
ജനനം | യെരെവാൻ, സോവിയറ്റ് അർമേനിയ | 6 ഒക്ടോബർ 1982
സ്ഥാനം | ഗ്രാൻറ്മാസ്റ്റർ |
ഫിഡെ റേറ്റിങ് | 2752 (ഡിസംബർ 2024) |
ഉയർന്ന റേറ്റിങ് | 2825 (മെയ് 2012) |
Ranking | No. 2 (ജൂൺ 2013) |
Peak ranking | No. 2 (ജനുവരി 2012) |
അവലംബം
തിരുത്തുക- ↑ "Top 100 Players May 2012". FIDE. Retrieved 1 May 2012.
- ↑ Bartelski, Wojciech. "Men's Chess Olympiads: Levon Aronian". OlimpBase. Retrieved 24 January 2011.
- ↑ "Aronian Presented World Cup to Armenian Community of Khanty-Mansiysk". Armtown.com. 22 December 2005. Archived from the original on 2012-07-30. Retrieved 24 January 2011.
പുറംകണ്ണികൾ
തിരുത്തുകLevon Aronian എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.