ലെഗ്ഹീമോഗ്ലോബിൻ
ജന്തുക്കളിലുള്ളതുപോലെ പയർവർഗ്ഗം സസ്യങ്ങളുടെ വേരുകളിലെ മുഴകളിൽ (മൂലാർബുദങ്ങളിൽ) കാണപ്പെടുന്ന വർണകമാംസ്യമാണിത്. ചുവപ്പുനിറമുള്ള ഈ വർണകത്തിൽ ഇരുമ്പുൾക്കൊണ്ടിരിക്കുന്നു. ലിഗോഗ്ലോബിൻ എന്നും ഇത് അറിയപ്പെടുന്നു.[1]
ധർമ്മം
തിരുത്തുകഓക്സിജനുമായി കൂടിച്ചേരാൻ കഴിവുള്ള ഈ വർണകം നൈട്രജൻ ഫിക്സേഷൻ എന്ന പ്രക്രിയയ്ക്ക് ആവശ്യമാണ്. ഓക്സിജനുമായിച്ചേർന്ന് ഓക്സിലെഗ്ഹീമോഗ്ലോബിൻ രൂപപ്പെടുമ്പോൾ അത് റൈസോബിയം ബാക്ടീരിയ ഉപയോഗിക്കുകയും ശ്വസനപ്രവർത്തനത്തിലൂടെ എ.ടി.പി. എന്ന ഊർജ്ജതൻമാത്രകൾ നിർമ്മിക്കുകയും ചെയ്യുന്നു. ഈ ഊർജ്ജമാണ് സസ്യശരീരം നൈട്രജൻ ഫിക്സേഷന് ഉപയോഗിക്കുന്നത്.
ഘടന
തിരുത്തുകഅമിനോആസിഡുകളുടെ രണ്ട് ആൽഫാ ചെയിനുകളും രണ്ട് ബീറ്റാ ചെയിനുകളുമുള്ള തന്മാത്രയാണിത്. [2] ഹീം എന്നും ഗ്ലോബിൻ എന്നും രണ്ടുഭാഗങ്ങളാൽ ഇത് നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഹീം എന്ന ഭാഗത്താണ് ഇരുമ്പുള്ളത്. ഗ്ലോബിൻ ഒരു മാംസ്യഭാഗമാണ്. പയറുചെടികളിലെ വേരുകളിൽ സിംബയോസിസ് എന്ന പ്രക്രിയവഴി പരസ്പരസഹായത്തോടെ ജീവിക്കുന്ന റൈസോബിയം എന്ന നൈട്രജൻ ഫിക്സേഷൻ ബാക്ടീരിയകൾ ക്ക് കൃത്യമായി ഓക്സിജൻ ലഭിക്കുന്നതിന് ലെഗ്ഹീമോഗ്ലോബിൻ സഹായിക്കുന്നു.[3]ബാക്ടീരിയ രൂപപ്പെടുത്തുന്ന നൈട്രോജിനേയ്സ് എന്ന രാസാഗ്നിയുടെ പ്രവർത്തനഫലമായി അന്തരീക്ഷത്തിലെ നൈട്രജൻ സസ്യശരീരത്തിലെത്തുന്നു.
അവലംബം
തിരുത്തുക- ↑ Biotechnology, U. Sathyanarayana, Books and allieds private limited
- ↑ http://www.ebi.ac.uk/interpro/entry/IPR001032
- ↑ http://www.plantphysiol.org/content/116/4/1259.full