ഇടതുപക്ഷം

(Left-wing politics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സോഷ്യലിസ്റ്റ് പുരോഗമന നയപരിപാടികളുള്ള രാഷ്ട്രീയപ്പാർട്ടികളെയാണ് പൊതുവേ ഇടതുപക്ഷം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഫ്രാൻസിൽ വിപ്ലവത്തിനു് മുമ്പ്, രാജഭരണത്തെ എതിർത്തിരുന്ന, സമൂലപരിഷ്കരണമാവശ്യപ്പെട്ടിരുന്ന പ്രതിപക്ഷം പാർലമെന്റിന്റെ ഇടത് വശത്തിരുന്നവരായതിനാൽ, അവരെ ഇടതുപക്ഷം എന്ന് വിളിച്ചുവന്നതിൽ നിന്നാണു് ഈപ്രയോഗത്തിന്റെ തുടക്കം . പില്ക്കാലത്തു് സോഷ്യലിസ്റ്റുകൾ, സോഷ്യൽ ഡെമോക്രാറ്റുകൾ, കമ്മ്യൂണിസ്റ്റുകൾ,അരാജകവാദികൾ[1] തുടങ്ങിയ വിപ്ലവ രാഷ്ട്രീയകക്ഷികളെ ഇടതുപക്ഷം, ഇടതുകക്ഷികൾ എന്നൊക്കെ വിളിക്കുന്നതു പതിവായി. നിലവിലെ വ്യവസ്ഥികളിൽ നിരന്തരമായ മാറ്റങ്ങൾ വരണം എന്നതാണ് ഇടതുപക്ഷ ചിന്ത. നിലവിലെ വ്യവസ്ഥികളിൽ മാറ്റങ്ങൾ ഒന്നും വേണ്ട എന്ന യാഥാസ്ഥിതിക ചിന്തയാണ് വലതുപക്ഷം. എന്നാൽ യഥാസ്തിക ചിന്തകളോട് മാറ്റുവയ്ക്കുമ്പോൾ കമ്മ്യുണിസം ഇടത്ചിന്ത തന്നെയാണോ മുന്നോട്ട് വയ്ക്കുന്നത് എന്ന് വീണ്ടും പരിശോധിക്കേണ്ടിയിരിക്കുന്നു.

അവലം‌ബം‌

തിരുത്തുക
  1. Brooks, Frank H. (1994). The Individualist Anarchists: An Anthology of Liberty (1881–1908). Transaction Publishers. p. xi. "Usually considered to be an extreme left-wing ideology, anarchism has always included a significant strain of radical individualism...


"https://ml.wikipedia.org/w/index.php?title=ഇടതുപക്ഷം&oldid=3588958" എന്ന താളിൽനിന്ന് ശേഖരിച്ചത്