ലക്ഷ്മി (നടി)

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Laxmi (actress) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലക്ഷ്മി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ലക്ഷ്മി (വിവക്ഷകൾ) എന്ന താൾ കാണുക. ലക്ഷ്മി (വിവക്ഷകൾ)

തെന്നിന്ത്യൻ ചലച്ചിത്രമേഖലയിൽ പ്രധാനമായും അഭിനയിച്ചിട്ടുള്ള ഒരു നടിയാണ് ലക്ഷ്മി എന്നറിയപ്പെടുന്ന യരഗുഡിപ്പാടി വെങ്കട മഹാലക്ഷ്മി. 1953 ൽ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ലക്ഷ്മി ജനിച്ചത്.

ലക്ഷ്മി നാരായൺ
ജനനം (1952-12-13) ഡിസംബർ 13, 1952  (72 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം1968 – മുതൽ
ബന്ധുക്കൾവൈ.വി റാവു (അച്ഛൻ)
കുമാരി രുക്മിണി (അമ്മ)
നുങ്കമ്പാക്കം ജാനകി (അമ്മയുടെ അമ്മ)
ഐശ്വര്യ (മകൾ)
ഭാസ്കർ (മുൻ ഭർത്താവ്)
മോഹൻ ശർമ(മുൻ ഭർത്താവ്)
നാരായൺ ശിവചന്ദ്രൻ (ഭർത്താവ്)

അഭിനയജീവിതം

തിരുത്തുക

1975 ൽ ഇറങ്ങിയ ജൂലി എന്ന ചിത്രത്തിലെ അഭിനയം ഒരു മികച്ച ശ്രദ്ധ നേടിയ വേഷമായിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.[1]

ലക്ഷ്മിയുടെ മാതാപിതാക്കൾ ചലച്ചിത്രവുമായി ബന്ധമുള്ള ആളുകളായിരുന്നു. 15 വയസ്സുള്ളപ്പോഴാണ് ലക്ഷ്മി അഭിനയം തുടങ്ങിയത്. 1969 ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. 1970 കളിൽ തെന്നിന്ത്യൻ ചിത്രങ്ങളിലെ ഒരു മുൻ നിര നായികയായിരുന്നു ലക്ഷ്മി. 1974 ൽ വിജയകരമായ ചട്ടക്കാരി എന്ന മലയാളം ചിത്രത്തിൽ അഭിനയിച്ചു.[2] ജൂലി എന്ന ചിത്രത്തിലെ വിജയത്തിനു ശേഷം, പല ഹിന്ദി ചിത്രങ്ങളിലും ലക്ഷ്മി അഭിനയിച്ചു. 1977 ലെ സില നേരങ്ങളിൽ സില മനിതരങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു.

സ്വകാര്യജീവിതം

തിരുത്തുക

ലക്ഷ്മി മൂന്ന് പ്രാവശ്യം വിവാഹം ചെയ്തിട്ടുണ്ട്. 17 വയസ്സുള്ള ആദ്യ വിവാഹം ഭാസ്കറുമായി കഴിഞ്ഞു. ഇവർക്ക് 1971 ൽ ഇവർക്ക് ഐശ്വര്യ എന്ന കുട്ടി ജനിച്ചു. പിന്നീട് ഇവരുടെ വിവാഹമോചനം നടക്കുകയും കുട്ടിയുടെ സംരക്ഷണം ലക്ഷ്മി ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് മകൾ 1990 കളിൽ ചലച്ചിത്ര അഭിനയത്തേക്ക് വന്നു. ചട്ടക്കാരി എന്ന ചിത്രത്തിനിടക്ക് നടൻ മോഹൻ എന്ന നടനുമായി വിവാഹം ചെയ്തു. പക്ഷേ ഈ ബന്ധം അധികം നാൾ നീണ്ടീല്ല. പിന്നീട് നടനും സംവിധായകനുമായ ശിവചന്ദ്രനുമായും വിവഹം ചെയ്തു.[3].

  1. "1st Filmfare Awards 1953" (PDF). Archived from the original (PDF) on 2009-06-12. Retrieved 2009-01-04.
  2. "69th & 70th Annual Hero Honda BFJA Awards 2007". Archived from the original on 2008-01-19. Retrieved 2009-01-04.
  3. "dinakaran". Archived from the original on 2009-03-31. Retrieved 2009-01-04.
"https://ml.wikipedia.org/w/index.php?title=ലക്ഷ്മി_(നടി)&oldid=3978365" എന്ന താളിൽനിന്ന് ശേഖരിച്ചത്