ലവകുശന്മാർ
(Lava (Ramayana) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതീയ ഇതിഹാസമായ രാമായണത്തിലെ രാമന്റേയും സീതയുടേയും ഇരട്ടക്കുട്ടികളാണു് ലവനും കുശനും (സംസ്കൃതം: लव कुश). ഇവർ ലവകുശന്മാർ എന്നു് പൊതുവെ അറിയപ്പെടുന്നു.
അയോദ്ധ്യയിൽ നിന്ന് പുറത്താക്കപ്പെട്ട സീത വനവാസക്കാലത്താണ് ഈ പുത്രന്മാർക്ക് ജന്മം നല്കുന്നത്. വാല്മീകി മഹർഷിയുടെ കീഴിൽ ഇവർ വിദ്യാഭ്യാസവും, ആയോധനകലയും അഭ്യസിച്ചു. ലാഹോർ നഗരം സ്ഥാപിച്ചത് ലവൻ ആണ് എന്ന് പറയപ്പെടുന്നു. [1].