വൻകുടൽ

(Large intestine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നട്ടെല്ലുള്ള ജീവികളിലെ ദഹനപ്രക്രിയയിലെ അവസാനഭാഗം നിർവഹിക്കുന്ന ദഹനേന്ദ്രിയമാണ് വൻകുടൽ. ഭക്ഷണത്തിൽനിന്ന് ജലവും മറ്റും വലിച്ചെടുത്ത് ദഹനയോഗ്യമല്ലാത്ത ബാക്കി ഭക്ഷണം മലവും മൂത്രവുമൊക്കെയായി ശരീരത്തിൽനിന്ന് പുറന്തള്ളുക എന്നതാണ് വൻകുടലിന്റെ പ്രധാന ധർമ്മം[1]. ഈ ലേഖനം പ്രധാനമായും മനുഷ്യന്റെ വൻകുടലിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെങ്കിലും മിക്ക സസ്തനികളുടെ കാര്യത്തിലും ഇവിടെ പ്രതിപാദിക്കുന്ന പ്രക്രിയകൾ തന്നെയാണ് നടക്കുന്നത്.

വൻകുടൽ
വയറിന്റെ മുൻഭാഗം വൻകൂടൽ എടുത്തുകാണിച്ചിരിക്കുന്നു, വയറും ചെറുകുടലും പശ്ചാത്തലത്തിൽ.
Front of abdomen, showing surface markings for liver (red), and the stomach and large intestine (blue)
ലാറ്റിൻ ഇന്റെസ്റ്റൈനം ക്രാസും (intestinum crassum)
ഗ്രെയുടെ subject #249 1177
ലസിക inferior mesenteric lymph nodes

അന്ധാന്ത്രം,സ്ഥൂലാന്ത്രം, മലാന്ത്രം,മലനാളം,മലദ്വാരംഎന്നിവയുൾപ്പെട്ടതാണ് വൻകുടൽ.[1][2][3][4]സ്ഥൂലാന്ത്രത്തെ ആരോഹണ സ്ഥൂലാന്ത്രം , അനുപ്രസ്ഥ സ്ഥൂലാന്ത്രം , അവരോഹണ സ്ഥൂലാന്ത്രം , അവഗ്രഹരൂപ സ്ഥൂലാന്ത്രം , എന്നിവയായി തിരിച്ചിരിക്കുന്നു : അന്ധാന്ത്രത്തിനോട് ചേരുന്ന വിരരൂപ പരിശോഷിക എന്നൊരു അവയവവും ഉണ്ട്.

അവലംബം തിരുത്തുക

  1. 1.0 1.1 National Cancer Institute. "NCI Dictionary of Cancer Terms — large intestine". Retrieved 2012-09-16.
  2. "large intestine". The Free Dictionary. Farlex, Inc. Retrieved 2012-09-16.
  3. Kapoor, VK (13 Jul 2011). "Large Intestine Anatomy". Medscape. WebMD LLC. Retrieved 2012-09-16.
  4. Gray, H. Anatomy of the Human Body. Philadelphia: Lea & Febiger, 1918; Bartleby.com, 2000. Chapter XI. Splanchnology, Section 2h, The Large Intestine. Retrieved 2012-09-16.

This article was originally based on an entry from a public domain edition of Gray's Anatomy. As such, some of the information contained within it may be outdated.

"https://ml.wikipedia.org/w/index.php?title=വൻകുടൽ&oldid=3754454" എന്ന താളിൽനിന്ന് ശേഖരിച്ചത്