ലംബോർഗിനി
ലോകപ്രശസ്ത ഇറ്റാലിയൻ ആഡംബര സ്പോർട്സ്കാർ നിർമ്മാതാക്കളാണ് ഓട്ടോമൊബൈലി ലംബോർഗിനി (അഥവാ ലംബോർഗിനി). ഇറ്റാലിയൻ സ്വദേശി ഫെറൂസിയോ ലംബോർഗിനിയാണ് ഓട്ടോമൊബൈലി ലംബോർഗിനിയുടെ സ്ഥാപകൻ. നിലവിൽ(1998 മുതൽ) വോക്സ് വാഗൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലംബോർഗിനിയുടെ ആസ്ഥാനം ഇറ്റലിയിലെ ബൊളോണ ആണ്. ട്രാക്ടർ നിർമ്മാണത്തിൽ നിന്നാരംഭിച്ച് വാഹനങ്ങൾക്കായുള്ള ഹീറ്റർ,എയർ കണ്ടീഷനിംഗ് സിസ്റ്റം എന്നിവയും രൂപകൽപ്പന ചെയ്ത ലംബോർഗിനി 1963ൽ ആണ് ആഡംബര സ്പോർട്സ് കാർ നിർമ്മാണം ആരംഭിക്കുന്നത്. സ്ഥാപകൻ ലംബോർഗിനി 1993ൽ മരണപ്പെട്ടു. ഇന്ന് ലോകത്തെ ഒന്നാംകിട സ്പോർട്സ്കാർ നിർമ്മാതാക്കളിൽ ഒന്നായ ലംബോർഗിനി അതിന്റെ അതിവേഗ കാറുകളിലൂടെയാണ് അറിയപ്പെടുന്നത്.
പ്രമാണം:Lamborghini Logo.svg | |
സ്വകാര്യം[1] | |
വ്യവസായം |
|
Fate | ഓഡി എജി എറ്റെടുത്തു(സെപ്റ്റംബർ 1998)[2] |
സ്ഥാപിതം |
|
സ്ഥാപകൻ | Ferruccio Lamborghini |
ആസ്ഥാനം | Sant'Agata Bolognese , Italy[1] |
സേവന മേഖല(കൾ) | ലോകവ്യാപകം |
പ്രധാന വ്യക്തി |
|
ഉത്പന്നങ്ങൾ | |
Production output |
|
വരുമാനം |
|
| |
Total equity |
|
ജീവനക്കാരുടെ എണ്ണം |
|
മാതൃ കമ്പനി | ഓഡി എജി[10][12] |
അനുബന്ധ സ്ഥാപനങ്ങൾ |
|
വെബ്സൈറ്റ് | lamborghini |
ആരംഭം
തിരുത്തുക1916ൽ ആയിരുന്നു ഫെറൂസിയോ ലംബോർഗിനിയുടെ ജനനം. രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം പട്ടാളത്തിൽ ചേരുകയും റോഡ്സ് ദ്വീപിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. അവിടെ അദ്ദേഹം കാറുകൾക്കും ട്രക്കുകൾക്കുമായി ഒരു അഴിച്ചുപണിശാല തുടങ്ങുകയും അത് വിജയമായിത്തീരുകയും ചെയ്തു. പിന്നീട് നാട്ടിലേക്ക് തിരിച്ചുവന്ന ലംബോർഗിനി അവിടെ ട്രാക്ടർ എഞ്ചിനുകൾ രൂപകൽപ്പന ചെയ്ത് നിർമ്മിക്കാൻ ആരംഭിച്ചു. അതും വൻ വിജയമായിരുന്നു. അങ്ങനെ 1963ൽ അദ്ദേഹം ജിയാം പോളോ ദല്ലാര എന്ന എഞ്ചിനീയറുടെ സഹായത്തോടെ ആദ്യത്തെ കാർ "ലംബോർഗിനി 350ജി.ടി.വി" നിർമ്മിച്ചു. ആ വർഷം ടൂറിൻ ഓട്ടോ ഷോയിൽ അത് അവതരിപ്പിച്ചു. അതേ വർഷം തന്നെ ആ കാർ വ്യാവസായികാടിസ്ഥാനത്തിൽ "ലംബോർഗിനി 350ജി.ടി" എന്ന പേരിൽ നിർമ്മാണം ആരംഭിച്ചു. 350 കുതിരശക്തി വി.12 എഞ്ചിൻ ആയിരുന്നു അതിന്റെ സവിശേഷത.
പ്രധാനകാറുകൾ
തിരുത്തുക350ജി.ടിക്ക് ശേഷം വന്ന 400ജി.ടി,400ജി.ടി 2+2 എന്നീ കാറുകളിലൂടെ ലംബോർഗിനി ലോകപ്രസിദ്ധമായി. എന്നാൽ ലംബോർഗിനി എന്ന നാമം മഹത്തരമാക്കി എന്നറിയപ്പെടുന്ന കാർ 1965ലെ പ്രദർശിപ്പിക്കപ്പെട്ട "മിയൂറ" ആയിരുന്നു. സാധാരണയായി മത്സരകാറുകളിൽ മാത്രം കണ്ടുവന്നിരുന്ന രീതിയിൽ എഞ്ചിൻ സ്ഥാപിക്കപ്പെട്ടത് ആദ്യമായി ഈ കാറിൽ ആയിരുന്നു. ലംബോർഗിനിയുടെ വിപ്ലവകരമായ കാർ എന്നറിയപ്പെടുന്ന കാർ ആണ് എൽ.പി 400 കോണ്ടാക്. ആദ്യമായി മുകളിലേക്കു തുറക്കുന്ന വാതിലുകളോട് കൂടിയ ഈ കാർ ഇന്നും ഒരു അത്ഭുതഡിസൈൻ ആയി ഗണിക്കപ്പെടുന്നു. ഇവ കൂടാതെ ഗലാർഡോ, മഴ്സിലാഗോ, എസ്പാഡ, അതിവേഗകാർ ഡയാബ്ലോ, റെവൻടൺ, അവന്റഡോർ എന്നിവയും ലംബോർഗിനിയെ വളർത്തുന്നതിൽ മുഖ്യപങ്കു വഹിച്ചു.
ലംബോർഗിനിയുടെ ലോഗോ
തിരുത്തുകകറുത്ത പ്രതലത്തിൽ സ്വർണ്ണാക്ഷരങ്ങളിൽ ലംബോർഗിനി എന്ന പേരും സ്വർണനിറത്തിലുള്ള പോരുകാളയുടെ ചിത്രവുമാണ് ലംബോർഗിനിയുടെ ലോഗോ. ഫെറൂസിയോ ലംബോർഗിനിയുടെ രാശിചിഹ്നമായ ടോറസിൽ(ഇടവരാശി) നിന്നാണ് കാളയെ എടുത്തിരിക്കുന്നത്.ഫെറൂസിയോ ലംബോർഗിനിയുടെ ഇഷ്ടവിനോദമായിരുന്നു കാളപ്പോർ. ശക്തിയുടെയും സ്ഥിരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ് കാള.ലോഗോയിലെ സ്വർണനിറം ശ്രേഷ്ഠതയെയും പാരമ്പര്യത്തെയും കറുപ്പുനിറം ശക്തി, സമ്പൂർണ്ണത, അന്തസ്സ്, അഴക് എന്നിവയെയും സൂചിപ്പിക്കുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 Volkswagen AG 2012, p. 151.
- ↑ Volkswagen AG 2012, pp. 19, 68.
- ↑ Lyons et al. 1988, p. 8.
- ↑ Edimotive S.r.l. 2011, 0:11.
- ↑ AUDI AG 2012, p. 152.
- ↑ "fy2012". Archived from the original on 2013-10-04. Retrieved 2013-10-29.
- ↑ AUDI AG 2012, p. 245.
- ↑ AUDI AG 2012, p. 265.
- ↑ 9.0 9.1 VOLKSWAGEN AG 2011, p. 3.
- ↑ 10.0 10.1 10.2 AUDI AG 2011a, p. 62.
- ↑ AUDI AG 2012, p. 162.
- ↑ Volkswagen AG 2012, pp. 19.
- ↑ AUDI AG 2012a, p. 24.