വിന്നിപ്പെഗ് തടാകം

(Lake Winnipeg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിന്നിപ്പെഗ് തടാകം കാനഡയിലെ മനിറ്റോബാ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്നതും വടക്കേ അമേരിക്കയിലെ വളരെ വലുതും, എന്നാൽ താരമ്യേന ആഴം കുറഞ്ഞതുമായ 24,514 ചതുരശ്ര കിലോമീറ്റർ (9,465 ചതുരശ്ര മൈൽ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഒരു തടാകമാണ്. ഈ തടാകത്തിന്റെ തെക്കേയറ്റം വിന്നിപ്പെഗ് നഗരത്തിന് ഏകദേശം 55 കിലോമീറ്റർ (34 മൈൽ) വടക്കുഭാഗത്തായാണ്. ദക്ഷിണ കാനഡയുടെ അതിർത്തിക്കുള്ളിലെ ഏറ്റവും വലിയ തടാകമായ ഇത് തെക്കൻ കാനഡയിലെ ഏറ്റവും അവികസിതമായ വലിയ നീർത്തടത്തിന്റെ ഭാഗമാണ്.

വിന്നിപ്പെഗ് തടാകം
Map
സ്ഥാനംManitoba, Canada
നിർദ്ദേശാങ്കങ്ങൾ52°7′N 97°15′W / 52.117°N 97.250°W / 52.117; -97.250
TypeFormerly part of the glacial Lake Agassiz, reservoir
പ്രാഥമിക അന്തർപ്രവാഹംWinnipeg River, Saskatchewan River, Red River
Primary outflowsNelson River
Catchment area982,900 കി.m2 (379,500 ച മൈ)
Basin countriesCanada, United States
പരമാവധി നീളം416 കി.മീ (258 മൈ)
പരമാവധി വീതി100 കി.മീ (60 മൈ) (N Basin)
40 കി.മീ (20 മൈ) (S Basin)
ഉപരിതല വിസ്തീർണ്ണം24,514 കി.m2 (9,465 ച മൈ)
ശരാശരി ആഴം12 മീ (39 അടി)
പരമാവധി ആഴം36 മീ (118 അടി)
Water volume284 കി.m3 (68 cu mi)[1]
Residence time3.5 years [2]
തീരത്തിന്റെ നീളം11,858 കി.മീ (1,155 മൈ)
ഉപരിതല ഉയരം217 മീ (712 അടി)
അധിവാസ സ്ഥലങ്ങൾGimli, Manitoba
1 Shore length is not a well-defined measure.

കാനഡയിലെ ആറാമത്തെ ഏറ്റവും വലിയ ശുദ്ധജല തടാകവും[3] പൂർണ്ണമായും കാനഡയുടെ അതിർത്തിക്കുള്ളിലായി സ്ഥിതിചെയ്യുന്ന മൂന്നാമത്തെ വലിയ ശുദ്ധജല തടാകവുമായ ഇത് താരമ്യേന ആഴം കുറഞ്ഞതാണ്. വടക്കൻ, തെക്കൻ ബേസിനുകൾക്കിടയിലായുള്ളതും ഏകദേശം 36 മീറ്റർ (118 അടി) ആഴത്തിലുള്ള ഒരു ഇടുങ്ങിയ ചാനൽ ഒഴികെയുള്ള തടാകത്തിന്റെ മറ്റു ഭാഗങ്ങളുടെ ശരാശരി ആഴം 12 മീറ്ററാണ് (39 അടി).[4] ഭൂമിയിലെ പതിനൊന്നാമത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമാണിത്. തടാകത്തിന്റെ കിഴക്കു ഭാഗത്തായുള്ള പ്രാക്തന ബോറിയൽ വനങ്ങളും നദികളും ഐക്യരാഷ്ട്ര സംഘടനയുടെ ലോകപൈതൃക ഉദ്യാന പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടിരിക്കുന്നു. വടക്ക് മുതൽ തെക്ക് വരെ 416 കിലോമീറ്റർ (258 മൈൽ) നീളമുള്ള ഈ തടാകം, വിദൂരമായ മണൽ ബീച്ചുകൾ, ബൃഹത്തായതും കിഴുക്കാംതൂക്കായതുമായ ചുണ്ണാമ്പുകൽ പാറക്കെട്ടുകൾ, ചില ഭാഗങ്ങളിൽ നിരവധി വവ്വാലുകൾ ആവസാകേന്ദ്രമായ ഗുഹകളുമടങ്ങിയതാണ്. ലോകത്തിലെ ഏറ്റവും വലിയ ജലസംഭരണികളിൽ ഒന്നായി മണിറ്റോബ ഹൈഡ്രോ തടാകത്തെ ഉപയോഗിക്കുന്നു. തടാകത്തിൽ പല ദ്വീപുകളും ഉണ്ടെങ്കിലും അവരിൽ ഭൂരിഭാഗവും അവികസിതമാണ്.

  1. "Lake Winnipeg Quick Facts". Archived from the original on 2018-03-11. Retrieved 14 July 2014.
  2. Massive flood expected to take toll on Lake Winnipeg, feed algae blooms Winnipeg Free Press
  3. "Great Canadian Lakes". Archived from the original on 24 ജനുവരി 2007. Retrieved 11 ജനുവരി 2007.
  4. International Lake Environment Committee Archived 10 February 2007 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=വിന്നിപ്പെഗ്_തടാകം&oldid=3800034" എന്ന താളിൽനിന്ന് ശേഖരിച്ചത്