ലഡ്ഡു

(Laddu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഷ്യൻ രാജ്യങ്ങളിലെ ഒരു മധുരപലഹാരമാണ് ലഡ്ഡു (Hindi: लड्डू; Urdu: لڈو) ഇംഗ്ലീഷ്: Laddu or Laddoo (Telugu:లడ్డు, Marathi: लाडू , kannada:ಲಾಡು , Tamil:லட்டு) ഇതിനു വേണ്ടിയുള്ള മാവ് തയ്യാറാക്കി പഞ്ചസാ‍ര മിശ്രിതവുമായി ചേർത്ത് വേവിച്ച് പിന്നീട് പന്തു ആകൃതിയിൽ ഉരുട്ടിയാണ് ഇത് ഉണ്ടാക്കുന്നത്. ഇന്ത്യയിലും മറ്റും സന്തോഷാവസരങ്ങളിൽ മധുരം പകരുന്ന രീതിയുണ്ട്. ലഡ്ഡുവും ജിലേബിയും പ്രധാനമായും ഈ അവസരങ്ങളിലാണ് ഭക്ഷിക്കുന്നത്. തിരുപ്പതി ക്ഷേത്രത്തിൽ വലിപ്പമേറിയ ലഡ്ഡു പ്രസാദമായി നല്കുന്നുണ്ട്.

ലഡ്ഡു
ലഡ്ഡു
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
വിഭവത്തിന്റെ വിവരണം
വിളമ്പുന്ന തരം: മധുരപലഹാരം, സ്നാക്,
പ്രധാന ഘടകങ്ങൾ: മാവ്, പാൽ, പഞ്ചസാര
കല്യാണത്തിനുവേണ്ടി പ്രത്യേകം പാക്ക് ചെയ്ത ലഡ്ഡു

പേരിനു പിന്നിൽ

തിരുത്തുക

ചെറിയ പന്ത് എന്നർത്ഥം വരുന്ന സംസ്കൃതത്തിലെ ലത്തിക അഥവ ലഡ്ഡുക എന്ന പദത്തിൽ നിന്നാണ് ലഡ്ഡു പരിണമിച്ചത്.

ഉത്സവസമയങ്ങളിലാണ് ഈ മധുരപലഹാരം കൂടുതലായും ഉണ്ടാക്കുന്നത് . ഇന്ത്യയിലെ വിവാഹങ്ങളിലും അനുബന്ധ ചടങ്ങുകളിലും ഈ പലഹാരം ധാരാളമായി കഴിക്കുന്നു. കൂടാതെ അമ്പലങ്ങളിൽ നൈവേദ്യമായും, പ്രസാദമായും നൽകുന്ന പതിവുണ്ട്.

 
ലഡു


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലഡ്ഡു&oldid=4071816" എന്ന താളിൽനിന്ന് ശേഖരിച്ചത്