അമര

ചെടിയുടെ ഇനം
(Lablab purpureus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യ, ആഫ്രിക്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ വളരുന്നതും പയറുവർഗ്ഗത്തിൽ പെടുന്നതുമായ ഒരു സസ്യമാണ്‌ അമര. (Hyacinth Bean ) (ശാസ്ത്രീയനാമം: Lablab purpureus).[1]). ഇത് ഇന്ത്യൻ ബീൻ, ഈജിപ്ത്യൻ ബീൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. വിയറ്റ്നാമീസ് ഭാഷയിൽ ഇതിനെ ഡൌ വാന് ( đậu ván ) എന്നറിയപ്പെടുന്നു. ഈ പരമ്പരാ‍ഗത സസ്യ ഭക്ഷണം ഭക്ഷണത്തിലെ നൈട്രജന്റെ അളവ് കൂടാൻ ഉപകരിക്കുന്ന ഒന്നാണ്.[2] Lablab ജനുസിലെ ഏക സ്പീഷിസാണിത്

അമര
അമരയുടെ വള്ളിയും പൂവും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
L. purpureus
Binomial name
Lablab purpureus
Seeds of the purple hyacinth bean

പ്രത്യേകതകൾ

തിരുത്തുക

ഇത് വള്ളികളായിട്ടാണ് വളരുന്നത്. ഇതിന്റെ പൂവിന് പർപ്പിൾ നിറമാണ്. ഇതിന്റെ വിത്തിന് (പയർ) കടും പർപ്പിൾ നിറമാണ്. വള്ളികളായി വളരുന്നതുകൊണ്ട് വേലികളിൽ നട്ടുപിടിപ്പിച്ച് വളർത്തുന്നതിന് അനുയോജ്യമായ ഒരു സസ്യവർഗ്ഗമാണ് ഇത്. ഇത് വളരെ വേഗത്തിൽ വളരുന്ന ഒരു സസ്യമാണ്. ഇതിന്റെ പൂവിന്റെ സുഗന്ധം ചിത്രശലഭങ്ങളെയും വണ്ടുകളേയും ആകർഷിക്കുന്നു.[3]

ഇത് ഒരു ഔഷധസസ്യമായിട്ടും ഉപയോഗിക്കാറുണ്ട്.[4][5]


വിയറ്റ്നാമിലെ ഹ്യൂവിൽ ഇത് ചേ ഡൌ വാൻ (chè đậu ván) എന്ന ഭക്ഷണത്തിലെ പ്രധാന ഘടകമാണ്.

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. Lablab purpureus at Multilingual taxonomic information from the University of Melbourne
  2. National Research Council (2006-10-27). "Lablab". Lost Crops of Africa: Volume II: Vegetables. Lost Crops of Africa. Vol. 2. National Academies Press. ISBN 978-0-309-10333-6. Retrieved 2008-07-15. {{cite book}}: Cite has empty unknown parameter: |origdate= (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. "Dolichos lablab". Floridata. Retrieved 2008-10-23.
  4. Lablab purpureus Archived 2006-12-13 at the Wayback Machine. at Plants For A Future
  5. Lablab purpureus Archived 2007-04-10 at the Wayback Machine. at North Carolina State University


"https://ml.wikipedia.org/w/index.php?title=അമര&oldid=3936801" എന്ന താളിൽനിന്ന് ശേഖരിച്ചത്