ലാസ്ലോ ബൈറോ

(László Bíró എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആധുനിക ബോൾ പേന കണ്ടുപിടിച്ച ആളാണ് ലാസ്ലോ ജോസെഫ് ബൈറോ (László Bíró) [1](1899 സെപ്തമ്പർ 29 - 1985 ഒക്ടോബർ 24)

ലാസ്ലോ ബൈറോ
Bíró, c. 1978
ജനനം
László József Bíró

(1899-09-29)29 സെപ്റ്റംബർ 1899
മരണം24 ഒക്ടോബർ 1985(1985-10-24) (പ്രായം 86)
ദേശീയതHungarian
മറ്റ് പേരുകൾLadislas Jozsef Biro
Ladislao José Biro
പൗരത്വംHungarian, Argentine
അറിയപ്പെടുന്നത്Inventor of the ballpoint pen
ജീവിതപങ്കാളി(കൾ)Elsa Schick
കുട്ടികൾMariana

ജീവിതരേഖ തിരുത്തുക

ഹംഗറിയിലെ ബൂദാപെസ്റ്റിലാണ് ബൈറോ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛന്റെ പേര് മോസെസ് മറ്റ്യാസ് സ്വൈഗർ എന്നും, അമ്മയുടെ പേര് ജൻക ഉൽമൻ എന്നുമായിരുന്നു.അദ്ദേഹത്തിന് ഗ്യോർഗി ബൈറോ എന്ന പേരിൽ  ഒരു സഹോദരനുണ്ടായിരുന്നു. ബൈറോ, 1931-ൽ ബൂദാപെസ്റ്റ് ഇന്റർനാഷ്ണൽ ഫെയറിൽ തന്റെ ആദ്യത്തെ ബോൾ പേനയുടെ മോഡൽ അവതരിപ്പിച്ചു.[2] ഹങ്കറിയിലെ ഒരു ജേർണലിസ്റ്റായി പ്രവർത്തിക്കുമ്പോൾ പത്രം അച്ചടിക്കുന്ന മഷി  പെട്ടെന്ന് ഉണങ്ങുന്നതായി കണ്ടു.അദ്ദേഹം അതേ മഷി തന്റെ ഫൗണ്ടൻ പേനയിലും ഉൾപ്പെടുത്താൻ ശ്രമിച്ചു, പക്ഷെ ആ മഷി പേനയുടെ അറ്റത്തേക്ക് വരാതെ കട്ടിപിടിച്ചു കിടന്നു. തന്റെ സഹോദരനോടൊപ്പം പ്രവർത്തിക്കുന്ന സമയത്ത്, അദ്ദേഹം ആവശ്യമുള്ള സമയത്ത് മഷിയെ വലിച്ചെടുക്കുകയും പേപ്പറിലേക്ക് നിക്ഷേപിക്കുകയും ചെയ്യുന്ന പേനയുടെ ടിപ്പ് കണ്ടെത്തി, അദ്ദേഹത്തിന് 1938 -ൽ അതിന്റെ പേരിൽ പേറ്റന്റ് ലഭിക്കുകയും ചെയ്തു.

 
അർജന്റീനയിലെ ലിയോപ്ലാൻ എന്ന മാഗസിനിൽ 1945-ൽ ബൈറോമിന്റെ പരസ്യം.

1943 -ൽ അദ്ദേഹവും, സഹോദരനും, അർജന്റീനയിലേക്ക് താമസം മാറ്റി. ജൂൺ പത്തിന് അവർ മറ്റൊരു പേറ്റന്റിന് അപേക്ഷിച്ചു. യു.എസ് പേറ്റന്റ് 2,390,636,[3] അത് ബൈറോയുടെ അർജന്റീന പേനയായി മാറി.( അർജന്റീനയിൽ ഈ ബോൾ പേന ബൈറോം എന്നാണ്അറിയപ്പെട്ടിരുന്നത്.)ഈ ഡിസൈൻ യുനൈറ്റ‍ഡ് കിണ്ടത്തിൽ റോയൽ എയർഫോഴ്സിന്റെ എയർട്രൂപ്പിന് നിർമ്മിക്കാനുള്ള അനുവാദമുണ്ടായിരുന്നു. ഇതിന്റെ ഉപയോഗത്തിലൂടെ ഉയർന്ന ആൽറ്റിറ്റ്യൂഡിലും കൂടുതൽ ഫലപ്രദമായി എഴുതാൻ കഴിഞ്ഞു.

1945- ൽ മാർസെൽ ബിച്ച് പേനയ്ക്കുവേണ്ടി ആ പേറ്റന്റ് വാങ്ങി. അതായിരുന്നു പിന്നീട് ബിക് എന്ന കമ്പനിയുടെ പ്രധാന ഉത്പന്നം.

ലാസ്ലോ ബൈറോ 1985 -ന് അർജന്റീനയിലെ ബ്യൂനോസ് എയേർസിൽ വച്ച് മരണമടയുകയുണ്ടായി. അർജന്റീനയുടെ ഇൻവെന്റേഴ്സ് ഡെ അദ്ദേഹത്തിന്റെ പിറന്നാളാണ്.

2016-ൽ ഗൂഗിൽ ഡൂഡിൽ അദ്ദേഹത്തിന്റെ 117-ാം വാർഷികമായി ആചരിച്ചു.

 
ബൈറോസിന്റെ നിർമ്മാണമായി ബൈറോം.

"ബൈറോ" ട്രെയ്ഡ്മാർക്ക് തിരുത്തുക

 യു.കെ, ഐർലാന്റ്, ആസ്റ്റ്രേലിയ, ഇറ്റലി പോലുള്ള രാജ്യങ്ങളിലും ഒരു ബാൾപോയിന്റ് പേന വിവിധ രാജ്യങ്ങളിൽ ബൈറോ ആയി അറിയപ്പെട്ടുവരുന്നു [4][5]അതുകൊണ്ടുതന്നെ ഈ വാക്ക് ഒരു ട്രെയ്ഡ്മാർക്കായി പരത്തെ അംഗീകരിച്ചിരിക്കുന്നു.

റെഫറൻസ് തിരുത്തുക

  1. Stoyles, Pennie; Peter Pentland (2006). The A to Z of Inventions and Inventors. p. 18. ISBN 1-58340-790-1. Retrieved 2008-07-22.
  2. "Golyó a tollban - megemlékezés Bíró László Józsefről". Hungarian Patent Office (in Hungarian). Archived from the original on 2010-03-05. Retrieved 2008-07-22.{{cite web}}: CS1 maint: unrecognized language (link)
  3. "US2390636 "Writing Instrument"" (PDF). Retrieved 2013-08-05.
  4. Room, Adrian (1983). Dictionary of Trade Name Origins. Routledge. p. 41. ISBN 0-7102-0174-5. Retrieved 2008-07-22.
  5. "Biro nell'Enciclopedia Treccani" (in ഇറ്റാലിയൻ). Retrieved 2013-05-22.
"https://ml.wikipedia.org/w/index.php?title=ലാസ്ലോ_ബൈറോ&oldid=3811426" എന്ന താളിൽനിന്ന് ശേഖരിച്ചത്