ക്യൂഷൂ

(Kyushu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജപ്പാനിലെ ഒരു പ്രമുഖ ദ്വീപാണ് ക്യൂഷൂ (九州 Kyūshū?, lit. "Nine Provinces") (Japanese pronunciation: [kjɯᵝːꜜɕɯᵝː]).ജപ്പാനിലെ 3-ാമത്തെ വലിയ ദ്വീപു കൂടിയാണ് ഇത്. ജപ്പാനിന്റെ എറ്റവും തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു.ഈ ദ്വീപിന്റെ പഴയ പേര് ക്യു കോ കു(ശാന്ത സമുദ്രത്തിന്റെ പടിഞ്ഞാറ് ഭാഗം)എന്നായിരുന്നു. ഈ ദ്വീപിന്റെ ചരിത്ര നാമം സൈക്കാഡോ എന്നാണ്. 2006-ലെ സെൻസസ് പ്രകാരം ജനസംഖ്യ 13,231,995 ആണ്, ഇത് ജപാനിലെ ആകെ ജനസംഖ്യയുടെ ഏകദേശം 10.6% ആണ്[2] . വിസ്തീർണം 35,640 ചതുരശ്ര മീറ്ററാണ്. ഇതിൽ കൂടുതൽ ജനങ്ങളും താമസിക്കുന്നത് വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലാണ്, പ്രത്യേകിച്ചും ഫുകുവോക (ജനസംഖ്യ 1,460,000 ) കിറ്റാക്യുഷു (ജനസംഖ്യ 977,000) എന്നീ നഗരങ്ങളിൽ.

ക്യൂഷൂ
Geography
LocationEast Asia
ArchipelagoJapanese Archipelago
Area rank37th
Administration
Japan
Demographics
Population13,231,995

ഇതിന്റെ മറ്റൊരു പ്രത്യേകത ധാരാളം അഗ്നി പർവതങ്ങൾ നിറഞ്ഞ ഒരു ദ്വീപു കൂടിയാണിത് എന്നതാണ്.ജപ്പാനിലെ എറ്റവും സജീവ അഗ്നിപർവതമായ മൗണ്ട് അസോ ഇവിടെയാണ്.1591 മീറ്ററാണ് ഇതിന്റെ ഉയരം. കാൻമോൺ ടണലുകളും[3]കാൻമോൺ പാലവും ക്യൂഷുവിനെ ഹോൺഷുവുമായി ബന്ധിപ്പിക്കുന്നു.

Map of Kyushu region with prefectures

ക്യൂഷുവിന്റ്റെ ചില ഭാഗങ്ങളിൽ സബ്ട്രോപ്പിക്കൽ (ഉപോഷ്ണമേഖല) കാലാവസ്ഥയാണുള്ളത്, പ്രത്യേകിച്ചും മിയസാക്കി, കഗോഷിമ പ്രൊഫക്ചറുകളിൽ. പ്രധാന കാർഷികോൽപ്പനങ്ങളിൽ അരി, ചായ, പുകയില, മധുരക്കിഴങ്ങ്, സോയ; സിൽക്ക് എന്നിവയുൾപ്പെടുന്നു.

വിദ്യാഭ്യാസം തിരുത്തുക

ധാരാളം സർവകലാശാലകളും കോളേജുകളുമുള്ള ഒരു പ്രദേശം കൂടിയാണ് ക്യൂഷൂ.പ്രധാന സർവകലാശാലകൾ-1.നാഷണൽ യൂണിവേഴ്സിറ്റി 2.ക്യൂഷൂ യൂണിവേഴ്സിറ്റി 3.സാഗാ യൂണിവേഴ്സിറ്റി 4.നാഗസാക്കി യൂണിവേഴ്സിറ്റി 5.കുമാമാറ്റോ യൂണിവേഴ്സിറ്റി 6.ഫുക്കുവോക്ക എഡ്യൂക്കേഷണൽ യൂണിവേഴ്സിറ്റി 7.ഒയ്റ്റ യൂണിവേഴ്സിറ്റി 8.മിയാസാക്കി യൂണിവേഴ്സിറ്റി 9.കഗോഷിമ യൂണിവേഴ്സിറ്റി 10.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിറ്റ്നെസ്സ് ആൻഡ് സ്പോർഡ്സ് ഇൻ കനോയ..


നാഗസാക്കി അണു ബോംബാക്രമണം തിരുത്തുക

1945 ആഗസ്റ്റ്-9 ന് അമേരിക്ക അണു ബോംബിട്ട് തകർത്ത നാഗസാക്കി ഈ ദ്വീപിലാണ്.രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമായി അമേരിക്ക ജപ്പാൻ കീഴടക്കാൻ വേണ്ടി 1945 ആഗസ്റ്റ് 6 ന് ഹിരോഷിമയിലും ആഗസ്റ്റ്-9 ന് ഈ ദ്വീപിലെ നാഗസാക്കിയിലും അണു ബോംബ് വർഷിക്കുകയുണ്ടായി.രാവിലെ 11 മണിക്കായിരുന്നു ഈ ദാരുണ സംഭവം.ആദ്യം കൊകുരയാണ് നാഗസാക്കിക്കു പകരമായി അമേരിക്ക തീരുമാനിച്ചിരുന്നതെങ്കിലും അവിടുത്തെ കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ നാഗസാക്കിയിലേക്ക് മാറ്റുകയായിരുന്നു.ഏകദേശം 1 ലക്ഷത്തിൽ പരം ജീവനുകൾ കവർന്നെടുത്തു ഈ ദാരുണമായ സംഭവം.ഹിരോഷിമയിൽ വർഷിച്ചത് ലിറ്റിൽ ബോയ് എന്ന അണു ബോംബായിരുന്നുവെങ്കിൽ ഇവിടെ വർഷിക്കപ്പെട്ടത് ഫാറ്റ്മാൻ എന്ന അധീവ നശീകരണ ശേഷിയുള്ള അണുബോംബായിരുന്നു.ബോക്സ് കാർ എന്ന വിമാനത്തിലായിരുന്നു ബോംബ് വർഷിക്കപ്പെട്ടത്.ചാൾസ് ഡബ്ളിയ്യൂ സ്വീനിയായിരുന്നു പൈലറ്റ്.

അവലംബം തിരുത്തുക

  1. "Kujū-san, Japan". Peakbagger.com.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-11-20.
  3. {{Cite journal.പ്രധാന കൃഷികൾ നെല്ല്,തേയില,പുകയില,മധുര കിഴങ്ങ് എന്നിവയാണ്. കൂടാതെ സ്കായ്,സിൽക് എന്നിവയും കൃഷി ചെയ്യുന്നു.[അവലംബം ആവശ്യമാണ്] | last = Smith | first = Roderick A. | authorlink = | coauthors = | title = The Japanese Shinkansen | journal = The Journal of Transport History | volume =24/2 | issue = | pages = 222–236 | publisher = Imperial College, London | location = | year = 2003 | url = | issn = | doi = | id = | accessdate = }}

33°N 131°E / 33°N 131°E / 33; 131

"https://ml.wikipedia.org/w/index.php?title=ക്യൂഷൂ&oldid=3919348" എന്ന താളിൽനിന്ന് ശേഖരിച്ചത്