കുറ്റിക്കോൽ

(Kuttikole എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുറ്റിക്കോൽ കാസറഗോഡ് ജില്ലയിലെ ഒരു സ്ഥലമാണ്. കാസറഗോഡ് നിന്നും 30 കിലോമീറ്റർ അകലെയാണ്. കാസർഗോഡ് താലൂക്കിലെ ഗ്രാമപഞ്ചായത്ത് കൂടിയാണ് കുറ്റിക്കോൽ ആദ്യം ദക്ഷിണ കർണാടകയുടെ ഭാഗമായിരുന്നു കുറ്റിക്കോൽ പഞ്ചായത്ത് കൊടക്കല്ല്, മുനിയറ, ചുമടുതാങ്ങി എന്നിവ കുറ്റിക്കോലിൽ കാണാൻ കഴിയും. ഗോത്രവർഗ്ഗക്കാർ താമസിച്ചിരുന്നു എന്ന് നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയും. ബ്രാഹ്മണർ കുറ്റിക്കോലിലെ പല ഭാഗത്തും മഠങ്ങൾ സ്ഥാപിച്ച് ജീവിച്ചിരുന്നു. ബ്രാഹ്മണർ പാലായനം ചെയ്തതിനു ശേഷം ബേത്തൂർ നായന്മാർ തറവാടുകൾ സ്ഥാപിച്ച് ജീവിച്ചു പോന്നു. കർണാടകത്തിലെ ബൈന്തൂരിൽ നിന്ന് വന്നവരാണ് ബേത്തൂർ കുടുംബക്കാർ . കൊല്ലൂർ മൂകാംബികേ ക്ഷേത്രത്തിൽ നിന്നും ദേവിയുടെ അനുഗ്രഹത്തോടെ തെക്കോട്ട് പാലായനം ചെയ്തു. കുറ്റിക്കോലിലെ മഹാവിഷ്ണു ക്ഷേത്രം, മൂകാംബികാ കാവ്, പൊടിപ്പള്ളത്ത് വീരന്മാർ കാവ് , തമ്പുരാട്ടി ഭഗവതീ ക്ഷേത്രം എന്നിവ മലയോരമേഖലയിലെ ചരിത്രപ്രധാനമായ ആരാധനാ കേന്ദ്രങ്ങളാണ്. . നൂറ്റാണ്ടുകൾക്കു മുൻപേ സ്ഥാപിക്കപ്പെട്ട ഈ ക്ഷേത്രത്തിൽ മുസ്ലിം, നായർ, യാദവ, സമുദായങ്ങൾക്ക് പ്രത്യേകം സ്ഥാനങ്ങളും ക്ഷേത്രത്തിനടുത്തായി ഇരിപ്പിടങ്ങളും നിർണയിച്ചു നൽകിയിട്ടുണ്ട്.

കുറ്റിക്കോൽ
ഗ്രാമം
Country India
StateKerala
DistrictKasaragod
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
670541
വാഹന റെജിസ്ട്രേഷൻKL-14
Nearest cityKasaragod
Lok Sabha constituencyKasaragod
Climatehot and humid (Köppen)

പ്രധാന പ്രദേശങ്ങൾ

തിരുത്തുക
  • ബേത്തൂർപ്പാറ
  • ആനക്കല്ല്
  • അത്തിയടുക്കം
  • ബന്തടുക്ക
  • മാണിമൂല
  • പടുപ്പ്
  • കരിവേടകം
  • പാലാർ
  • മാനഡുക്ക
  • ഏണിയാടി
  • കളക്കര [1][2]

പ്രധാന റോഡുകൾ

തിരുത്തുക
  • കാനത്തൂർ-എരഞ്ഞിപുഴ-കുറ്റിക്കോൽ റോഡ്
  • ബന്തടുക്ക -കോളിച്ചാൽ -ചെറുപുഴ മലയോര ഹൈവേ
  • തെക്കിൽ-ആലെട്ടി റോഡ്
  • കുറ്റിക്കോൽ-മാലക്കല്ല്-മാലോം റോഡ് [3]

സാമ്പത്തികം

തിരുത്തുക

കൃഷി ആണ് പ്രധാന ജോലി. അടയ്ക്ക, തെങ്ങ്, പറങ്കിമാവ്, റബ്ബർ എന്നിവ കൃഷി ചെയ്യുന്നു. ചൂടുകൂടിയ കാലാവസ്ഥയാണ്. കുറ്റിക്കോൽ എ.യു.പി സ്ക്കൂൾ, ഗവ.ഹൈസ്ക്കൂൾ, ഐ. ടി. ഐ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നു. ഇലക്ട്രിസിറ്റി ഓഫീസ്, ഗവ: ആയുർവ്വേദ ഡിസ്പെൻസറി , ബി.എസ്.എൻ.എൽ , കമ്മ്യൂണിറ്റി ആരോഗ്യകേന്ദ്രം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ,ഫയർ സ്റ്റേഷൻ എന്നീ സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്നു.

ബന്തടുക്ക വഴി കർണ്ണാടകവുമായി റോഡു ബന്ധം ഉണ്ട്. കർണ്ണാടകയിലെ സുള്ള്യയിലേയ്ക്ക് 20 കി. മീ. മാത്രമേയുള്ളു. അവിടെനിന്നും ബാംഗളുറു, മൈസുറു എന്നിവിടങ്ങളിലേയ്ക്കു പോകാൻ പ്രയാസമില്ല. അടുത്ത റയിൽവേ സ്റ്റേഷൻ കാഞ്ഞങ്ങാട് ആണ്. കോഴിക്കോട്, മംഗലാപുരം , കണ്ണൂർ എന്നിവിടങ്ങളിൽ വിമാനത്താവളങ്ങൾ ഉണ്ട്.

തുളുഭാഷ സംസാരിക്കുന്നവരും ഉണ്ട്.

തിരുത്തുക

ഭൂരിപക്ഷം പേരും മലയാളം സംസാരിക്കുന്നു. കൂടാതെ കന്നടയും മറാത്തിയും അറബിമലയാളം പഠിച്ചവരും ഉണ്ട്

കുറ്റിക്കോൽ പഞ്ചായത്ത്

തിരുത്തുക
  • താലൂക്ക് കാസറഗോഡ് മണ്ഡലം: [ഉദുമ]]
  • ലോകസഭാ മണ്ഡലം: കാസറഗോഡ്
"https://ml.wikipedia.org/w/index.php?title=കുറ്റിക്കോൽ&oldid=4093232" എന്ന താളിൽനിന്ന് ശേഖരിച്ചത്