കുന്നത്തുനാട്
എറണാകുളം ജില്ലയിലെ ഗ്രാമം
(Kunnathunadu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
പഴയ കൊച്ചിയുടെ ഭാഗമായിരുന്നു കുന്നത്തുനാട്. കാക്കനാടിനോട് ചേർന്ന് കിടക്കുന്ന സ്ഥലം എന്ന നിലക്ക് വ്യവസായ വാണിജ്യ പ്രാധാന്യമുണ്ട്. ഫാക്റ്റിന്റെ (ഫെർട്ടിലൈസേർസ് ആന്റ് കെമിക്കൽസ് ട്രാവങ്കൂർ ലിമിറ്റഡ്) അമ്പലമേട് കൊച്ചിൻ ഡിവിഷൻ, കൊച്ചി റിഫൈനറീസ്, എച്ച്.ഓ.സി (ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ്), ഐ.ഓ.സി (ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ), ഫിലിപ്സ് കാർബൺ ബ്ലാക്ക് കമ്പനി, വീഗാലാന്റ്, നിർദ്ദിഷ്ട സ്മാർട്ട് സിറ്റി, ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം എന്നീ വ്യവസായങ്ങൾ നിലകൊള്ളുന്നത് കുന്നത്തുനാട്ടിലാണ്.
കുന്നത്തുനാട് താലൂക്കും കുന്നത്തുനാട് പഞ്ചായത്തും നിലവിലുണ്ട്. കുന്നത്തുനാട്, കിഴക്കമ്പലം, വടവുകോട്-പുത്തൻ കുരിശ്, വാഴക്കുളം പഞ്ചായത്തുകൾ കുന്നത്തുനാട് താലൂക്കിൽ പെടുന്നവയാണ്. പെരിങ്ങാല, അമ്പലപ്പടി, പള്ളിക്കര തുടങ്ങിയവയാണ് കുന്നത്തുനാട് പഞ്ചായത്തിൽ പെടുക.
Kunnathunad എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.