കുംകാറ്റ് ഓറഞ്ച്

ചെടിയുടെ ഇനം
(Kumquat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിട്രസ് കുടുംബത്തിൽപ്പെട്ടതും ഓറഞ്ച് പോലെയുള്ള ചെറിയ കായ്കൾ സമൃദ്ധിയായി കായ്ക്കുന്നതുമായ ഒരു അലങ്കാര ഫല സസ്യമാണ്‌ കുംകാറ്റ് ഓറഞ്ച്. ആധികം ഉയരം വെക്കാത്ത ഈ ചെടി വളരെ സാവധാനം വളരുന്നതും നിറയെ മുള്ളുകള്ളതുമാണ്‌. 1915-ൽ ഈ ചെടിയെ സിട്രസ് വിഭാഗത്തിൽ നിന്നും മാറ്റി ഫോർച്ചുനെല്ല എന്ന പ്രത്യേക ജാതിയായി കണക്കാക്കാൻ തുടങ്ങി. ചൈനയിൽ ഈ ചെടി അറിയപ്പെടുന്നത് "സുവർണ്ണ ഓറഞ്ച്" എന്ന പേരിലാണ്‌. കുറ്റിചെടിയായി വളരുന്ന ഈ ചെടിയുടെ ഇലകൾ നാരക ചെടിയുടെ ഇലകൾക്ക് സമാനമാണ്‌.

Kumquat
Malayan Kumquat foliage and fruit
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Subgenus:
Fortunella

(Swingle) Burkill
Species

See text



ചരിത്രം

തിരുത്തുക

കുംകാറ്റ് ഓറഞ്ചിന്റെ ജന്മദേശം ചൈനയാണെന്ന് വിശ്വസിക്കപ്പെടുന്നു. 1178-ലെ ചൈനീസ് ഗ്രന്ഥങ്ങളിൽ ഈ ചെടി പരാമർശിക്കപ്പെട്ടിട്ടുണ്ട്. ലണ്ടൻ ഹോർട്ടിക്കൾച്ചർ സൊസൈറ്റിയിലെ റോബർട്ട് ഫോർച്യൂൺ 1846-ൽ ഈ ചെടിയെ യൂറൊപ്പിലെത്തിച്ചു.താമസിയാതെ അമേരിക്കയിലും വ്യാപകമായി ഈ ചെടി പ്രചരിപ്പിക്കപ്പെട്ടു.1712-ൽ തയ്യാറാക്കിയ ജപ്പാനിലെ ചെടികളുടെ പട്ടികയിൽ ഈ ചെടി സ്ഥാനം പിടിച്ചിരുന്നു.

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുംകാറ്റ്_ഓറഞ്ച്&oldid=3684108" എന്ന താളിൽനിന്ന് ശേഖരിച്ചത്