കുദ്രേമുഖ് ദേശീയോദ്യാനം
(Kudremukh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണാടക സംസ്ഥാനത്തിലെ ചിക്കമംഗളൂരു ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊടുമുടിയും ദേശീയോദ്യാനവുമാണ് കുദ്രേമുഖ്. 1987-ലാണ് ഇത് നിലവിൽ വന്നത്. പർവ്വതത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഹിൽ സ്റ്റേഷനും ഖനനനഗരവും ഈ പേരിൽ അറിയപ്പെടുന്നു. 99 കിലോമീറ്റർ അകലെയുള്ള മംഗലാപുരത്താണ് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം.
Kudremukha | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 1,894 മീ (6,214 അടി) |
Coordinates | 13°07′46.24″N 75°16′06.79″E / 13.1295111°N 75.2685528°E |
മറ്റ് പേരുകൾ | |
Native name | Kudhure Mukha (Horse Face in Kannada) (language?) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Mudigere Taluk Chikkamagaluru district, Karnataka, India |
Parent range | Western Ghats |
ഭൂപ്രകൃതി
തിരുത്തുക600 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. നിത്യഹരിതവനമേഖലയാണ് ഇവിടം.
ജന്തുജാലങ്ങൾ
തിരുത്തുകവിവിധതരങ്ങളിലുള്ള പൂമ്പാറ്റകളെ ഇവിടെ കാണാം. സിംഹവാലൻ കുരങ്ങ്, പുലി, ബോണറ്റ് മക്കാക്ക്, കാട്ടുപന്നി, ലാംഗൂർ തുടങ്ങിയ ജന്തുക്കൾ ഇവിടെ അധിവസിക്കുന്നു. ബ്രാഹ്മണി കൊക്ക്, വേഴാമ്പൽ തുടങ്ങിയ പക്ഷികളും ഇവിടെയുണ്ട്.
Kudremukh എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.