കൊതാജിത് സിങ്‌

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
(Kothajit Singh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ദേശീയ ഹോക്കി ടീമിലെ മധ്യനിര ഫീൽഡർ കളിക്കാരനാണ് കൊതാജിത് സിങ്. 2012ലെ ലണ്ടൻ ഒളിമ്പിക്‌സ് മുതൽ ഇന്ത്യൻ പുരുഷ ഹോക്കിടീമിൽ അംഗമാണ് ഇദ്ദേഹം. മണിപ്പൂർ സംസ്ഥാനത്ത് നിന്നുള്ള മൂന്നാമത് ഹോക്കി ഒളിമ്പ്യനാണ് കൊതാജിത് സിങ് ഖദൻഗ്ബാം. നേരത്തെ പി നിലകൊമോൽ. തൈ്വബ സിങ് എന്നിവർ മണിപ്പൂരിൽ നിന്ന് ഇന്ത്യൻ ഹോക്കി ടീമിന് വേണ്ടി ഒളിമ്പിക്‌സിൽ പങ്കെടുത്തിട്ടുണ്ട്.[1]

കൊതാജിത് സിങ്‌
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്കൊതാജിത് സിങ് ഖദൻഗ്ബാം
ദേശീയതIndian
ജനനം (1992-08-17) 17 ഓഗസ്റ്റ് 1992  (32 വയസ്സ്)
Imphal East, India
Sport
രാജ്യംIndia
കായികയിനംField hockey
പരിശീലിപ്പിച്ചത്Michael Nobbs (national)
Updated on 10 August 2012.

സ്‌കോട്‌ലന്റിലെ ഗ്ലാസ്‌ഗോവിൽ 2014ൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2014ൽ സൗത്ത് കൊറിയയിലെ ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു. ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ പാകിസ്താനെതിരായ മൽസരത്തിൽ സാധാരണ സമയത്ത് 1-1 സ്‌കോറിൽ ഇന്ത്യക്ക് വേണ്ടി ഗോൾ നേടിയത് ഇദ്ദേഹമായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന് ഇന്ത്യ, പാകിസ്താനെതിരെ സ്വർണ്ണം നേടി. മധ്യനിര ഫീൽഡർ കളിക്കാരനാണ്.[2]

  1. "Hueiyen Lanpao - Official Website Manipur Daily".
  2. "Olympic Results - Official Records". 11 July 2016. Archived from the original on 2012-07-30. Retrieved 2016-08-16.
"https://ml.wikipedia.org/w/index.php?title=കൊതാജിത്_സിങ്‌&oldid=3775726" എന്ന താളിൽനിന്ന് ശേഖരിച്ചത്