കിവിപ്പഴം

സ്വാദിഷ്ഠമായ പുളിരസമുള്ള ഒരു പഴം
(Kiwifruit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വാദിഷ്ഠമായ പുളിരസമുള്ള ഒരു പഴമാണ്‌ കിവിപ്പഴം. ആക്റ്റിനീഡിയ ഡെലീഷ്യോസ എന്ന വള്ളിച്ചെടിയിലോ അതിന്റെ അവാന്തരവിഭാഗ സങ്കര ഇനങ്ങളിലോ ആണു് കിവിപ്പഴം ഉണ്ടാവുന്നതു്. ഇതിന്റെ ജന്മദേശം തെക്കൻ ചൈനയാണ്. ലോകത്തു ലഭ്യമായതിൽ ഏറ്റവും പോഷകഗുണങ്ങൾ ഉള്ള പഴങ്ങളിൽ ഒന്നായിട്ടാണു് 'കിവി'-യെ കണക്കാക്കുന്നത്. ഈ അടുത്ത കാലത്ത് മണിപ്പൂരിലും ഇതിന്റെ കൃഷി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പുറത്തിന് ന്യൂസിലൻഡിൽ കാണപ്പെടുന്ന കിവി എന്ന പക്ഷിയുടെ തൂവലുമായി അതീവ സാമ്യം ഉള്ളതിനാലാണ്‌ ഇതിന്‌ കിവി എന്ന പേര്‌ വന്ന്ത്. കാലിഫോർണിയൻ കിവി നവംബർ മുതൽ മേയ് വരെ മാത്രമേ ലഭിക്കുന്നുള്ളുവെങ്കിലും ന്യൂസിലൻഡിൽജൂൺ മുതൽ ഒക്ടോബർ വരെയുള്ള കൃഷി, വർഷം മുഴുവനും ഇതിന്റെ ലഭ്യത ഉറപ്പാക്കുന്നു. ഏകദേശം മൂന്ന് ഇഞ്ച് നീളമുള്ള ഇതിന് ഒരു കോഴിമുട്ടയുടെ വലിപ്പമുണ്ട്. കറുപ്പ് നിറത്തിലുള്ള ചെറിയ വിത്തുകൾ ആണിതിനുള്ളത്. വിറ്റാമിൻ സി വളരെയധികം അടങ്ങിയിട്ടുള്ള ഒരു പഴമാണ്‌ 'കിവി'.

കിവിപ്പഴം
Kiwifruit
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. deliciosa
Binomial name
Actinidia deliciosa
C.F.Liang & A.R.Ferguson.
Synonyms

Actinidia chinensis deliciosa

പഴം

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കിവിപ്പഴം&oldid=3747222" എന്ന താളിൽനിന്ന് ശേഖരിച്ചത്