ഖണ്ടാല
(Khandala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹാരാഷ്ട്ര സംസ്ഥാനത്തിലെ പടിഞ്ഞാറൻ മലനിരകളോട് ചേർന്ന് കിടക്കുന ഒരു മലമ്പ്രദേശമാണ് ഖണ്ടാല. (മറാത്തി: खंडाळा). ലോനാവാലയിൽ നിന്നും 3 കി.മി ദൂരത്തിലാണ് ഖണ്ടാല സ്ഥിതി ചെയ്യുന്നത് .
ഖണ്ടാല | |
നിർദ്ദേശാങ്കം: (find coordinates) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Maharashtra |
സമയമേഖല | IST (UTC+5:30) |
വിവരണം
തിരുത്തുകഖണ്ടാല സ്ഥിതി ചെയ്യുന്നത് ഭോർ ഘാട്ടിന്റെ മുകളിലാണ്. ഈ ഭാഗത്തുകൂടി ധാരാളം റോഡ്, റെയിൽ മാർഗ്ഗങ്ങൾ ഉണ്ട്. മുംബൈ - പൂനെ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് മാർഗ്ഗമായ എക്പ്രസ്സ് വേ ഇതു വഴി കടന്നുപോകുന്നു. അടുത്ത പ്രധാന നഗരങ്ങളിൽ നിന്ന് പെട്ടെന്ന് എത്തിച്ചേരാവുന്നതു കൊണ്ട് ഖണ്ടാല ഒരു സാഹസിക വിനോദ യാത്രക്ക് പറ്റിയ സ്ഥലമാണ്.
മറ്റ് കാര്യങ്ങൾ
തിരുത്തുകപ്രസിദ്ധ ബോളിവുഡ് ഹിന്ദി ചലച്ചിത്രമായ ഗുലാം എന്ന ചിത്രത്തിൽ "ആത്തി ക്യാ ഖണ്ടാല ?" ("ഖണ്ടാലയിലേക്ക് വരുന്നോ?" ) എന്നു തുടങ്ങുന്ന ഒരു ഗാനം അമീർ ഖാൻ പാടി അഭിനയിച്ചത് വളരെ ശ്രദ്ധേയമായിരുന്നു.
ചിത്രശാല
തിരുത്തുക-
മുംബൈ-പൂണെ എക്പ്രസ്സ് വേ ഖണ്ടാലയിൽ നിന്ന്
-
ഖണ്ടാല താഴ്വര