ഖഡ്കി
(Khadki എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹാരാഷ്ട്രയിലെ ഒരു ചെറിയ പട്ടണമാണു ഖഡ്കി. മുംബൈ-ബാംഗ്ലൂർ ഹൈവേയിൽ പൂനെ നഗരത്തിനു വടക്കായി മുലാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഇന്ത്യൻ സൈന്യത്തിന്റെ ഒരു സങ്കേതമായ ഇവിടെ ഒരു സൈനിക ആശുപത്രിയും യുദ്ധസ്മാരകവുമുണ്ട്. ഇവിടെയുള്ള മറ്റൊരു പ്രമുഖ സ്ഥാപനമാണ് കോളേജ് ഓഫ് മിലിട്ടറി എഞ്ചിനീയറിംഗ്.
ചരിത്രം
തിരുത്തുക1817-ൽ ഇവിടെ നടന്ന ഖഡ്കി യുദ്ധത്തിലാണ് പേഷ്വാ ബാജിറാവു ബ്രിട്ടീഷ് സൈന്യത്തോട് പരാജയപ്പെട്ടത്. താമസിയാതെ ഖഡ്കി ബ്രിട്ടീഷുകാരുടെ സൈനികത്താവളമായി മാറി. ഒന്നാം ലോകമഹായുദ്ധകാലത്തെ ബ്രിട്ടീഷ് ജനറൽ സർ വില്ല്യം ബേർഡ്‌വുഡ് ജനിച്ചത് ഇവിടെയായിരുന്നു. ഇന്ത്യയുടെ മുൻ ഹോക്കി ക്യാപ്റ്റൻ ധൻരാജ് പിള്ള അടക്കം അനവധി പ്രമുഖ ഹോക്കി താരങ്ങൾ ഖഡ്കിയിൽ നിന്നുള്ളവരാണ്.