താക്കോൽ
(Key എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൂട്ടുകൾ തുറക്കാനുപയോഗിക്കുന്ന ഉപകരണമാണ് താക്കോൽ. സാധാരണ താക്കോലുകൾക്ക് ഒരു നീണ്ട ഭാഗവും ഒരു പിടിയും ഉണ്ടായിരിക്കും. പിടിയിൽ ഒരു തുളയുണ്ടാക്കി ഒരു വളയത്തിൽ തൂക്കിയിട്ടാണ് താക്കോലുകൾ സൂക്ഷിക്കുന്നത്. ഇത്തരത്തിൽ താക്കോൽ സൂക്ഷിക്കാനായി ഉണ്ടാക്കുന്ന വളയമാണ് താക്കോൽവളയങ്ങൾ. നീണ്ട ഭാഗത്ത് പൂട്ടിനനുസരണമായി കൊത്തിയുണ്ടാക്കിയ വെട്ടുകൾ കാണാം. പൂട്ടിന്റെ തുളയുള്ള ഭാഗത്ത് നീണ്ടഭാഗം ഉള്ളിൽ കടത്തി തിരിച്ചാണ് പൂട്ടുകൾ തുറക്കുന്നത്. പൂട്ടിന്റെ യഥാർത്ഥ താക്കോലല്ലെങ്കിൽ താക്കോൽ തിരിയുകയില്ല. താക്കോലുകൾ ആധുനിക മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഒരു കൂട്ടം താക്കോലുകൾ കൈകാര്യം ചെയ്യുക എന്നത് നിത്യജീവിതത്തിൽ എല്ലാമനുഷ്യരും ചെയ്യുന്ന പ്രവർത്തിയാണ്.