കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം

(Kerala Science and Technology Museum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം കേരളസർക്കാർ 1984ൽ തുടങ്ങിയ ഒരു സ്വയംഭരണ സ്ഥാപനമാണ്. പൊതുജനങ്ങളിൽ, പ്രത്യേകിച്ച് യുവജനങ്ങളിൽ ശാസ്ത്രബോധവും ശാസ്ത്രത്തെ ജനകീയമാക്കാനുമായാണ് ഈ കേന്ദ്രം തുടങ്ങിയത്. [1][2]കേരളത്തിൽ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. 1994ൽ തുടങ്ങിയ പ്രിയദർശിനി പ്ലാനെറ്റാറിയം ഇതോടനുബന്ധിച്ച് പ്രവർത്തിച്ചുവരുന്നു.

കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം
പ്രധാന കെട്ടിടം
കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം is located in Kerala
കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം
സ്ഥാനം
സ്ഥാപിതം1984
സ്ഥാനംപി എം ജി ജംഗ്ഷൻ, വികാസ് ഭവൻ P.O., തിരുവനന്തപുരം
നിർദ്ദേശാങ്കം8°30′36″N 76°56′46″E / 8.509978°N 76.946070°E / 8.509978; 76.946070
Directorഅരുൾ ജെറാൾഡ് പ്രകാശ്
വെബ്‌വിലാസംhttp://www.kstmuseum.com/
ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന് അനുബന്ധമായുള്ള പ്രിയദർശിനിനി പ്ലാനറ്റോറിയം

ഉദ്ദേശ്യലക്ഷ്യങ്ങൾ

തിരുത്തുക
  • ശാസ്ത്ര സാങ്കേതിക രംഗത്തെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രദർശന വസ്തുക്കൾ നിർമ്മിച്ച് ഗ്യാലറികൾ സ്ഥാപിക്കുക. ഇപ്രകാരം ശാസ്ത്ര സാങ്കേതിക രംഗത്തെപ്പറ്റിയുള്ള അറിവ് സാധാരണ ജനങ്ങളിൽ എത്തിക്കുന്നതിനുള്ള ശക്തമായ ഒരു മാധ്യമമായി നിലനിൽക്കുക.
  • യൂവാക്കളിൽ ശാസ്ത്രചിന്താഗതി വളർത്തിയെടുത്ത് അവരിൽ ശാസ്ത്ര അവബോധം സൃഷ്ടിക്കുക.
  • ശാസ്ത്രവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിച്ച് ടി.വി, റേഡിയോ എന്നീ മാധ്യമങ്ങൾ മുഖേന അവതരിപ്പിക്കുക.
  • സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനങ്ങൾ സംഘടിപ്പിക്കുക.
  • ശാസ്ത്രപ്രഭാഷണങ്ങൾ സംഘടിപ്പിക്കുക.
  • വിദ്യാർത്ഥികൾക്കായി ശാസ്ത്ര മത്സരങ്ങൾ സംഘടിപ്പിക്കുക.
  • ശാസ്ത്ര സംബന്ധമായ വസ്തുതകൾ ഗ്രാമപ്രദേശങ്ങളിൽ പ്രചരിപ്പിക്കുക.
  • കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ശാസ്ത്രകേന്ദ്രങ്ങൾ സ്ഥാപിച്ച് മ്യൂസിയത്തിന്റെ പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുക.
  • മ്യൂസിയവും ശാസ്ത്രകേന്ദ്രങ്ങളും അനൌപചാരിക വിദ്യാഭ്യാസകേന്ദ്രങ്ങളാക്കി വികസിപ്പിക്കുക.
  • വിനോദത്തിലുടെ വിജ്ഞാനം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുക.

ഗാലറികൾ

തിരുത്തുക

കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിനു 300 പ്രദർശനവസ്തുക്കൾ പ്രദർശിപ്പിക്കുന്ന 10 ഗാലറികൾ ഉണ്ട്. ഓരോ ഗാലറിയും ശാസ്ത്രത്തിന്റെ ഒരു പ്രത്യേക മേഖലയുമായി ബന്ധപ്പെട്ട പ്രദർശനവസ്തുക്കളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക്കൽസ്, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ബയോമെഡിക്കൽ എഞ്ചിനീയറിംഗ് എന്നിവയ്ക്ക് പ്രത്യേകം ഗാലറികൾ ഉണ്ട്. ജനകീയശാസ്ത്രത്തിനു പ്രത്യേകം ഗാലറിയുണ്ട്. കൂടാതെ, സൗരോർജ്ജം, ഗണിതം, കമ്പ്യൂട്ടർ സയൻസ്, സ്പേസ് സയൻസ് എന്നിവയാണ് മറ്റു ഗാലറികളിൽ ഉള്ളത്.

ശാസ്ത്രം ജനകീയമാക്കാനുള്ള ശ്രമങ്ങൾ

തിരുത്തുക

പ്ലാനറ്റോറിയം കൂടാതെ, രാത്രിയിലെ ആകാശം നിരീക്ഷിക്കാനായി, ഒരു മുഴുവൻ സ്വയം നിയന്ത്രിതമായ 11 ഇഞ്ച് റ്റെലസ്കോപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഈ മ്യൂസിയം രണ്ടു ശാസ്ത്ര പ്രദർശനവാഹനങ്ങളും ആസ്ട്രോവാൻ എന്ന പേരിലുള്ള ഒരു പ്രത്യേക മൊബൈൽ ആസ്ട്രോണമി വാഹനവും പ്രവർത്തിപ്പിച്ചുവരുന്നു. ഓരോ വേനലവധിക്കും സ്കൂൾ കുട്ടികൾക്കായി ക്രിയേറ്റീവ് സയൻസ് വർക്കുഷോപ്പ് നടത്തിവരുന്നു. 3ഡി സാങ്കേതികവിദ്യ പ്രദർശിപ്പിക്കുന്ന ഒരു തിയേറ്ററും ഹാം റേഡിയോ സ്റ്റേഷനും പ്രവർത്തിച്ചുവരുന്നു. 1997ൽ കുട്ടികളുടെ ശാസ്ത്രോദ്യാനം തുടങ്ങി. 2005ൽ 13 ശാസ്ത്ര കളിക്കോപ്പുകൾ അടങ്ങിയ പ്ലേപാർക്ക് തുടങ്ങി. എനർജി പാർക്ക്, ഡിജിറ്റൽ വേയിങ്ങ് മെഷീൻ, എഡ്യൂസാറ്റ് ടാക്ക്ബാക്ക് ടെർമിനൽ, എനർജിബോൾ എന്നിവയും ഇവിടെയുണ്ട്.

ഭരണനിയന്ത്രണം

തിരുത്തുക

കേരളത്തിലെ വിദ്യാഭ്യാസമന്ത്രി ചെയർമാൻ ആയ പതിനേഴ് അംഗ ഭരണസമിതിയ്ക്കാണ് ഭരണചുമതല. മ്യൂസിയത്തിന്റെ ഡയറക്റ്റർക്കാണ് അതിന്റെ ദൈനംദിനപ്രവർത്തനങ്ങളിൽ ചുമതലയുള്ളത്.

പ്രദർശനസമയം

തിരുത്തുക
  • മ്യൂസിയം: 10.00 മുതൽ 5.00 വരെ
  • പ്ലാനറ്റോറിയം: 3.00, 5.00
  • 3ഡി തിയേറ്റർ: 10.00 മുതൽ 5.00 വരെ
  • ത്രില്ലേറിയം: 10.00 മുതൽ 5.00 വരെ
  • ലേസേറിയം, മ്യൂസിക്കൽ ഫൗണ്ടൻ: 19.00
  • ഹാം റേഡിയോ, രാത്രിആകാശനിരീക്ഷണം: വ്യാഴാഴ്ചകളിലും വെള്ളിയാഴ്ചകളിലും മാത്രം

(2015 ആഗസ്തിലെ കണക്കാണ് മുകളിൽ) തിങ്കളാഴ്ച അവധിയായിരിക്കും.

  1. "Website of Kerala Science and Technology Museum". Retrieved 21 May 2013.
  2. "Kerala State Science and Technology Museum". Government of Kerala. Retrieved 21 May 2013.